ഈ ഭൂമിയെ മുഴുവന്‍
ആദ്യമായി കാണുന്നതു പോലെയാണ്
പൂക്കള്‍ക്ക് ഇത്രയൊക്കെയിതളുകളുണ്ടോയെന്ന്
മരങ്ങള്‍ക്കൊക്കെ എത്രയെത്ര കൈകളാണെന്ന്
ഇരുവശങ്ങളിലും
കണ്ണാടി സൌധങ്ങളൊക്കെ
മിന്നലു പോലെ വെട്ടിവിളങ്ങുന്നല്ലോയെന്ന്
മനുഷ്യന്മാരൊക്കെ ഗന്ധര്വ്വന്മാരാണെന്ന്
ഇന്നലെ വരെയിവയൊക്കെ എവിടെയായിരുന്നുവെന്ന്
അന്തം വിട്ട് കാണും
എല്ലാമെല്ലാം ചന്തത്തിലങ്ങനെ തുടിച്ചു നില്ക്കും
സ്ഥിരം വഴികള്‍ പോലും അടിക്കടി തെറ്റിച്ചുകൊണ്ടേയിരിക്കും
എല്ലാ സിഗ്നലുകളും ചുവക്കണേയെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കും
പെഡസ്ട്രൈന്‍ ക്രോസില്‍ അല്ലങ്കില്‍ പോലും,
ഒരു വൃദ്ധനോ ഗര്‍ഭിണിയോ അല്ലെങ്കില്‍ പോലും
ആര്‍ക്കു വേണ്ടിയും
പൂച്ചക്കോ പട്ടിയ്ക്കോ വരെ
വഴിമുറിച്ചു കടക്കാന്‍ വണ്ടി നിര്‍ത്തിക്കൊടുക്കും
വേണമെങ്കില്‍ ഇറങ്ങിച്ചെന്ന് സഹായിച്ചെന്നുമിരിക്കും.
ലോകത്തോടു മുഴുവന്‍ ഉദാരമതിത്വമുണ്ടാവും
അപ്പോഴൊക്കെ നീയെന്റെ വലതു കയ്യിലെ
ചൂണ്ട് വിരലിലെ മറുകിനെ കുറിച്ച് മാത്രം
നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരിക്കും.

6 comments:
സന്തോഷക്കാഴ്ച്ചകള്
ആനന്ദക്കവിതകള്
നീ വലതുവശത്തിരിക്കുമ്പോള് ഞാന്‍ കാറോടിക്കുന്നത്
is in a left driving country.
ലോകത്തോടു മുഴുവന്‍ ഉദാരമതിത്വമുണ്ടാവും
അപ്പോഴൊക്കെ നീയെന്റെ വലതു കയ്യിലെ
ചൂണ്ട് വിരലിലെ മറുകിനെ കുറിച്ച് മാത്രം
നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരിക്കും :)
-------------------
കൊള്ളാം കവിതയിലെ ഈ ലാളിത്യം ഇഷ്ട്ടായി
ആ ചുവന്ന കാര്‍ പോയില്ലേ
നല്ല വരികള്‍
ആശംസകള്‍
ലെഫ്റ്റ് സീറ്റ് ഡ്രൈവിംഗ് ....?
Post a Comment