ടാടൂവിലെ ഡ്രാഗണ്‍ന്റെ വാല്‍ഭാഗം
അവന്റെ കൈമസിലുകളുമായി കലരുന്നതു കണ്ടു
പൊള്ളിപോയെനിക്ക്....
ഒരു ചുംബനം ആഴങ്ങള്‍ തേടുന്നതു പോല്‍..
അവന്റെ ആത്മാവിലേക്കുള്ള ദൂരം
അളക്കുന്നു ഞാന്‍...
ഇറുകിയ നൈലോണ്‍ പെറ്റികോട്ട്
നനവുള്ള ശരീരത്തിലേക്കെന്ന പോലെ...
വിരഹ കാലയളവു...
പരിഭ്രാന്തിയോടെ വലിച്ചടുപ്പിക്കുന്നു ഞാന്‍..
ബൌളിംഗ് സിറ്റിയും, ഐസ് റിങ്കും..
മൈക്രൊ മിനിസ്കേര്‍ട്ടിനു മുകളിലേക്കുള്ള ചൂണ്ടു പലക പോലെ..
ചിന്തകള്‍ വെറുങ്ങലിച്ച..
ഉറങ്ങാത്ത രാവിന്റെ വിരസത..
ഓഫീസിലെ റിസപ്ഷന്‍ ടേബിളില്‍,
ഇടക്കിടെ തല ചായ്ച്ചും..
ടര്‍ക്കിഷ് കോഫി കുടിച്ചും..
അവനവിടെ എത്ര ഗോള്‍ഡ് ഫ്ലേക്കിന്റെ-
പുക തിന്നിട്ടുണ്ടാവും
എന്നാലോചിച്ചും തീര്‍ക്കുന്നു ഞാന്‍..
കിലോമീറ്ററുകളുടെ
ദൂരക്കണക്ക്‌വല്ലാത്ത കെണിയാകുന്നതും...
ഒരു പഴയ "നോക്കിയ" എങ്കിലും...
നിശ്വാസങ്ങളുടെ കണക്കെടുപ്പു
നടത്തുണ്ടല്ലോ എന്ന..
സമാധാനത്തിലുമാണു ഞാനിപ്പോള്‍...