നിന്നിലേക്കു നടന്നെത്താന്
എടുത്തതിന്റെ
ഇരട്ടി നേരം വേണ്ടി വരുന്നു
എനിക്കെന്നിലേക്ക് ഓടിയെത്തുവാന്
എന്നിട്ടുമെങ്ങും എത്തുന്നുമില്ല
കണക്കിലെയോരോ വിരോധാഭാസങ്ങള്
വെറുംയാത്രയുടെ സാരമില്ലായ്മയല്ല
മടക്കത്തിന്റെ ഭയാനകതയാണ്
ആരവപ്പെടുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല
മൌനവൃതത്തിലിരിക്കുന്ന ജീവിതത്തെക്കുറിച്ചാണ്
അനസ്തേഷ്യയില്ലാതെ
പച്ചമുറിവിലേക്ക് കത്തി അമര്ത്തുന്നു സൌഹൃദങ്ങള്
മന്ത്രവാദിയുടെ കയ്യില് പിരിഞ്ഞ് വേര്പെടുന്ന
കോഴിത്തലയാണു പ്രാണന്
കൂടു വിട്ടോടുവാന് കുതിച്ചിട്ടും വിജയിക്കുന്നില്ല
പ്രാണനും പ്രാണനില്ലായ്മയുടെയും ഇടയില്
ശരീരം തൂങ്ങിയാടുന്നു.
സമപാതകളിലല്ല
വൃത്തത്തിനുള്ളിലാണു നമ്മള്
എവിടെ വെച്ചും
പരസ്പരം പിടികൂടാം
മര്ദ്ദിക്കപ്പെടാം,
വേണമെങ്കില് സ്നേഹിക്കപ്പെടാം
എന്നിട്ടും
കണ്ടിട്ടും കാണാത്ത മാതിരി
കേട്ടിട്ടും കേള്ക്കാത്ത മാതിരി
ഉപേക്ഷിക്കപ്പെടുമ്പോള്
ശൂന്യമെങ്കിലും
ഭാരക്കുറവിന്റെ സുഖം.
ഹൃദയ ഞരമ്പുകളെയാണ്
ആസിഡ് ഇറ്റിച്ച് കരിയിക്കുന്നതെങ്കിലും
ഇരിക്കുന്ന കൊമ്പു തന്നെയാണു
മുറിക്കുന്നതെങ്കിലും
അവസാന ഇഴയുമറ്റ് അകലുന്നതിലെ സുഖം
ആരുടെ ആരാണു ഞാനിപ്പോള് ?
ആരുടെയുമാരുമല്ലാതിരിക്കുന്നതിന്റെ സുഖം
ഏതൊക്കെ ഋതുക്കളാണ് ജീവിതത്തിനെന്ന്
തിരിച്ചറിയാന്
പിരിയേണ്ടി വരുന്നുവെന്നത്
പിന്നേയും സുഖം.
സുഖം സുഖമെന്ന് അടിക്കടി ചിരിക്കുന്നെങ്കിലും
‘സ‘ യ്ക്കും ‘ഖ’ യ്ക്കും ‘മ’ യ്ക്കുമിടയിലെ
കരച്ചിലിന്റെ സമാഹാരങ്ങളെ വായിച്ചെടുക്കാന്
ആരു മിനക്കെടുന്നു.
*** ശുഭം ***
കടം
കടം
ഒരുങ്ങിയിറങ്ങാന്‍
തുടങ്ങുമ്പോഴാണു
ഇന്നും കണ്ണട മറക്കരുതെന്ന്
അവന്റെ മെസ്സേജ്
പുഴക്കരയില്‍ പതുങ്ങിക്കിടക്കുന്ന
മറവിയെന്ന മുതലത്താന്‍
ഓര്‍മ്മകളുടെ ജീവികളെയോരോന്നായി
തരം കിട്ടുമ്പോഴൊക്കെ തിന്നു തീര്‍ക്കുന്നു
ഓമന മകന്‍
ആദ്യമായി
കാര്യമായി കലഹിച്ചു
മുഖം ചുവപ്പിച്ചു.
പോക്കറ്റ് മണിയില്‍ നിന്ന്
കടം കൊണ്ട
18 രൂപയമ്മ മടക്കിയിട്ടില്ലെന്ന്!
ഈ മറവിയത്ര ശരിയല്ലന്ന പറച്ചിലിനു
അന്‍പതു കിലോഗ്രാം തൂക്കം
ആകെ വിശ്വാസമുണ്ടായിരുന്നയാളാണ്
അതും പോയിക്കിട്ടിയെന്ന്
യാതൊരു ദയയുമില്ലാതെ പറഞ്ഞവന്‍
കരളു തകര്‍ത്തു
മറവിയിത്തിരി കൂടുന്നുവെന്ന്
മറക്കാതെയാരോ
ഓര്‍മ്മപ്പെടുത്തുന്നു നിരന്തരം
മറക്കാം എല്ലാം മറക്കാമെന്ന
പാട്ടു മൂളി പോയവരെയൊക്കെ
മാനമായി മറന്നു
കാലും കൈയ്യും മെയ്യും
ധൃതിയില് ചലിപ്പിച്ചു നടക്കുന്ന
സായാഹ്ന നടത്തക്കാരനെപ്പോലെ കാലം
അനധികൃത മുതല്‍
കൈവശം സൂക്ഷിച്ചതു പോലെ
പിന്നേയും അനവധിയോര്‍മ്മകള്‍
ആരുടെയൊക്കെയോ
എന്തൊക്കെയോ
കൊടുത്തു വീട്ടാനുണ്ടെന്ന്
ആരോ ആത്മാവിലൂടൊരു
റെയ്ഡ് നടത്തുകയാണിപ്പോള്‍
****
ഒരുങ്ങിയിറങ്ങാന്‍
തുടങ്ങുമ്പോഴാണു
ഇന്നും കണ്ണട മറക്കരുതെന്ന്
അവന്റെ മെസ്സേജ്
പുഴക്കരയില്‍ പതുങ്ങിക്കിടക്കുന്ന
മറവിയെന്ന മുതലത്താന്‍
ഓര്‍മ്മകളുടെ ജീവികളെയോരോന്നായി
തരം കിട്ടുമ്പോഴൊക്കെ തിന്നു തീര്‍ക്കുന്നു
ഓമന മകന്‍
ആദ്യമായി
കാര്യമായി കലഹിച്ചു
മുഖം ചുവപ്പിച്ചു.
പോക്കറ്റ് മണിയില്‍ നിന്ന്
കടം കൊണ്ട
18 രൂപയമ്മ മടക്കിയിട്ടില്ലെന്ന്!
ഈ മറവിയത്ര ശരിയല്ലന്ന പറച്ചിലിനു
അന്‍പതു കിലോഗ്രാം തൂക്കം
ആകെ വിശ്വാസമുണ്ടായിരുന്നയാളാണ്
അതും പോയിക്കിട്ടിയെന്ന്
യാതൊരു ദയയുമില്ലാതെ പറഞ്ഞവന്‍
കരളു തകര്‍ത്തു
മറവിയിത്തിരി കൂടുന്നുവെന്ന്
മറക്കാതെയാരോ
ഓര്‍മ്മപ്പെടുത്തുന്നു നിരന്തരം
മറക്കാം എല്ലാം മറക്കാമെന്ന
പാട്ടു മൂളി പോയവരെയൊക്കെ
മാനമായി മറന്നു
കാലും കൈയ്യും മെയ്യും
ധൃതിയില് ചലിപ്പിച്ചു നടക്കുന്ന
സായാഹ്ന നടത്തക്കാരനെപ്പോലെ കാലം
അനധികൃത മുതല്‍
കൈവശം സൂക്ഷിച്ചതു പോലെ
പിന്നേയും അനവധിയോര്‍മ്മകള്‍
ആരുടെയൊക്കെയോ
എന്തൊക്കെയോ
കൊടുത്തു വീട്ടാനുണ്ടെന്ന്
ആരോ ആത്മാവിലൂടൊരു
റെയ്ഡ് നടത്തുകയാണിപ്പോള്‍
****
Subscribe to:
Posts (Atom)