എന്റെ പുസ്തകം


ആറ്റുനോറ്റ പ്രാര്ത്ഥനയാണ്
ചോറും ചോരയും തന്നു വളര്ത്തിയ
എന്റെ മക്കള്
ഒരു പുരക്കീഴിലുറങ്ങി തുടങ്ങേണ്ട ദിനമേ
നീ എവിടെ പോയി കിടക്കുകയാണ്
വാക്കുകളെ ചിട്ടയായി ചേര്ത്തു വെച്ചതാണ്
ഉള്ളിലിട്ട് കുത്തിക്കെട്ടിയതാണ്
ഇവളാദ്യം,
ഇവനിത്രാമത്
മറ്റവള് ഒന്പതാമത്
അങ്ങനെയങ്ങനെ അക്കമിട്ടു സൂക്ഷിച്ചതാണ്
നാമകരണം വരെ ചെയ്തതാണ്
സമര്പ്പണം രഹസ്യമാക്കിയതാണ്
മുഖവുരയിന്നയാള് എന്ന് അന്തമറ്റ് ആഹ്ലാദിച്ചതാണ്
ഏതെങ്കിലുമൊരു താളില്
 എന്തെങ്കിലുമൊന്ന് കുറിക്കണമെന്ന്
ഒരാളോട് ആദ്രമായ് മന്ത്രിച്ചതാണ്
ആര്ക്കൊക്കെ സമ്മാനമായി കൊടുത്തയക്കണമെന്ന്
ചുവന്ന റിബണ് കെട്ടിയൊരു പൊതിക്കെട്ട്
ആത്മാവിന്റെ പിന്നാമ്പുറത്തിരിപ്പുണ്ട്.
 എന്നിട്ടും, എവിടെയാണ്
നീ എവിടെയാണ്

*** ശുഭം ***

1 comment:

ajith said...

2011 മുതല്‍ ഈ 2014 വരെ എന്തൊരു ദീര്‍ഘനിദ്ര ആയിരുന്നു!!

(കവിതകള്‍ ഇഷ്ടപ്പെടുന്നുണ്ട് കേട്ടോ!)