ക്ലാസിലപ്പോഴും പിൻ ബെഞ്ചിന്റെ
അരക്ഷിതാവസ്ഥയിലായിരുന്നിരിപ്പ്
അസംബ്ലികളിൽ ഏറ്റം പിന്നിലെ-
നോട്ടപുള്ളികളിലൊന്നായായിരുന്നു
നിൽപ്പ്
ആരെന്ത് കുറ്റം ചെയ്താലും
എല്ലാ കണ്ണുകളും കൂർത്തുവന്ന് തോണ്ടും.
ആ പൊക്കം കൂടിയ പെണ്ണല്ലേയെന്ന്
പരിഹസിക്കപ്പെടലിന്റെ
വഴുക്കലിൽ
തെന്നലോടു തെന്നലായിരുന്നു
പൊക്കമേ പൊക്കമേ
എനിക്കിഷ്ടമല്ല നിന്നെയെന്ന്
പ്രാക്കോടു പ്രാക്കായിരുന്നു
എന്താണിങ്ങനെ വളഞ്ഞൊടിഞ്ഞ്
നില്ക്കുന്നതെന്ന്
വീട്ടിൽ, സ്കൂളിൽ, ആഫീസിൽ
പിന്നെ നീയും
ആക്ഷേപിക്കലോട്
ആക്ഷേപിക്കലായിരുന്നു
ഇപ്പോൾ,
ഇപ്പോൾ മാത്രം,
നിന്റൊപ്പമെത്താനും, കൂടെനടക്കാനും, കിടക്കാനും
നിനക്കുമ്മവെയ്ക്കാനും
മാത്രമായിരുന്നു
കാലമെന്നെയിങ്ങനെ വലിച്ചു
നീട്ടി, നീട്ടി
പൊക്കം വെയ്പ്പിച്ചതെന്ന്
മനസിലായിരിക്കുന്നു
എന്റെ പൊക്കമേ.. എന്റെ
പൊക്കമേ ..
*****
7 comments:
സന്തോഷത്തോടെ സ്വാഗതം ... താങ്കളുടെ ബ്ലോഗ്ഗില്‍ കയറി ഞാന്‍ തന്നെ സ്വാഗതം പറയുന്നു ..... വീണ്ടും പോസ്റ്റുകള്‍ ഉണ്ടാകുമെന്ന വിശ്വാസത്തില്‍ ....
എന്റെ സഹോദരന്റെ ഒരു മകള്‍ നല്ല ഉയരമുള്ള കുട്ടിയാണ്. 16 വയസ്സേ ഉള്ളുവെങ്കിലും അതില്‍ കൂടുതല്‍ തോന്നിക്കും. ചില യാത്രകളില്‍ പലര്‍ വന്ന് വിവാഹത്തിന് അന്വേഷിച്ചിട്ടുണ്ട്. ഉയരമുള്ള ആണുങ്ങള്‍ക്ക് യോജിച്ച ഉയരമുള്ള കുട്ടികള്‍ കുറവല്ലേ കേരളത്തില്‍. (കവിത വായിച്ചപ്പോള്‍ ഓര്‍മ്മ വന്നെന്ന് മാത്രം)
5‘ 9“ ഒരു വലിയ പൊക്കമൊന്നുമല്ല.
"5"11""
😊😅
NIce
good
Post a Comment