ഒരു മൊബൈലിന്റെ ദിനചര്യ



25 ദിര്‍ഹാംസ്‌ കൊണ്ട്‌
ഒരു മണിക്കൂര്‍ ആഘോഷിച്ച്‌
സങ്കടത്തിലായിരിക്കുന്നു
30 ഫില്‍സ്‌ കൊണ്ട്‌ ഒരു മാസം


അല്ലെങ്കിലെന്തിനു ?

ഉണര്‍ന്നുവെന്ന് ഒരു മിസ്സ്‌കോള്
‍ജോലിയിലെന്ന് മറ്റൊന്ന്
മഴപെയ്യുന്നുവെന്ന്
ഉച്ചഭക്ഷണമായെന്ന്
കാണാന്‍ തോന്നുന്നുവെന്ന്
ടി.വി.യില്‍ മമ്മൂട്ടി സിനിമയുണ്ടെന്ന്
പിണങ്ങിയെന്ന നീണ്ട മൗനം
ഭ്രാന്തായെന്നറിയിച്ച്‌ നിരന്തരം
ഉറക്കത്തിലേക്കു പോയീന്ന്
നിശ്ചലതയുടെ അനന്തപ്രവാഹം

ഈ etisalat-*ന്റെ ഒരു കാര്യമേ !!!!!




*etisalat: u a e യിലെ ഔദ്യോഗിക ടെലഫോണ്‍ സം‌വിധാനം

11 comments:

ദേവസേന said...

25 ദിര്‍ഹാംസ്‌ കൊണ്ട്‌
ഒരു മണിക്കൂര്‍ ആഘോഷിച്ച്‌
സങ്കടത്തിലായിരിക്കുന്നു

സസ്നേഹം,

Anonymous said...

കഴിഞ്ഞ കവിതയുടെ എഴുപതു അയലത്തു വരില്ല.
എന്നാലും.......

Anonymous said...

laa enna penkutty les ano?
lala laaa laala alalalal laaaallllaa..
verutheyalla devasena lesbiyanayathu...

Anonymous said...

eee etisalat okkey enney poyi..ippo du alee dddduuuuuuuuuuuuu..
tvyilu mammootteede cinema mathramalla mohanlalintem undu ketto

ചന്ദ്രസേനന്‍ said...

കഷ്ടം തന്നെ....
പ്രവാസിയുടെ കയ്യിലെ കൈഫോണിന്റെ കാര്യം...

വിശാഖ് ശങ്കര്‍ said...

ഒരു സ്ത്രീക്കുമാത്രം ആവിഷ്കരിക്കാവുന്ന അനുഭവങ്ങളിലൂടെ നിങ്ങളെന്നെ കൂട്ടിക്കൊണ്ടുപോയി.അടുത്തുനില്‍ക്കുന്ന അമ്മയെയും മകളേയും ഭാര്യയേയും മറവിയുടെ ഒരു കൊളുത്തില്‍ വിട്ടുപോകാന്‍ മടിച്ചു തങ്ങിനില്‍ക്കുന്ന കാമുകിയേയും വീണ്ടും കാട്ടിത്തന്നു...
ഞാനും അനുഭവിക്കുന്ന പ്രവാസത്തിന്റെ സ്ത്രീപക്ഷം കാട്ടിത്തന്നു...
നന്ദി...
പുതിയ രണ്ടു രചനകളും എനിക്കു പ്രിയപ്പെട്ട നിങ്ങളുടെ കവിതകള്‍ക്കോപ്പം എത്തിയില്ലെന്നുമുണ്ട് ഒരു പരിഭവം,എഴുതുന്നതെല്ലാം എല്ലവര്‍ക്കും ഒരുപോലെ അനുഭവേദ്യമാവണമെന്നില്ല എന്ന് അറിയാം.എങ്കിലും എഴുതുന്നത് നിങ്ങളായതുകൊണ്ട് ഇതു പോരാ എന്ന് സധൈര്യം നീര്‍ബന്ധം പിടിക്കാം.

റോമി said...

കുറെയേറെ മിസ്സ്‌ കോളുകള്‍ ഓര്‍മയില്‍ ഇങ്ങനെ...

Navi said...

മുന്‍പു ഞാന്‍ ദുബാഇയില്‍ ആയിരുന്നപ്പൊ ഇങനെയ് എത്ര കാശു പോയതാ..ഒരു സമയത്ത് എന്റെ പെണ്ണിനെ മിസ്സ് ചായ്തിട്ടു ഞാന്‍ 300 ദിര്‍ഹത്തിനുവരെ ഒറ്റ കാള്‍ ചയ്തിട്ടുണ്ട്...

എം.എച്ച്.സഹീര്‍ said...

ഞാന്‍ ഇവിടെ ഉണ്ടെന്നറിയാന്‍ ഒരു മിസ്ട്‌ കോള്‍,തിരിച്ച്‌ വിളിക്കില്ലെന്ന് ചൊല്ലി ഒരു മിസ്ട്ക്‌ കോള്‍....ദൈവമേ..ഈ മിസ്ട്‌ കോള്‍ ഇല്ലായിരുന്നേല്‍ എന്തുചെയ്യുതേനെ..?

കുറുമാന്‍ said...

മിസ്സ് കോളുകളെ നിങ്ങള്‍ മിസ്സാകാതിരുന്നെങ്കില്‍:)

Anonymous said...

ഇന്നലെ എമിറേറ്റ്‌ പാലസിന്റെ പിന്നില്
‍ലേഡീസ്‌ ബീച്ചില് ‍അഞ്ച്‌ അടി ആറു ഇഞ്ച്‌ ഉയരത്തില്‍ രണ്ടു പീസില്‍ ലുര്‍പാര്‍ക്ക്‌ ‌ ബട്ടര്‍ പടരുന്ന ഉടല് ‍ശാകുന്തളത്തില്‍ നിന്ന്ഓടിയിറങ്ങിവന്നിരിക്കുന്നുവോ ഇവള്
‍മൊണാലിസാസ്മിതം ഒന്നുമില്ലാതെയാകുന്നു
കവിളില്‍ രത്നങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നു
കഴുത്ത്‌ ദന്തഗോപുരം സ്തനങ്ങള്‍ ഇരട്ടമാന്‍കുട്ടികള്‍ തന്നെ ഉലയുന്ന അരയില്‍ ഇരയിമ്മന്‍ തമ്പിയുടെ സംഗീതം ഇവളാണോ ശലോമോനെകൊണ്ട്‌ ഉത്തമഗീതം പാടിച്ചത്‌
നിശ്‌ചയമായും ഞാന്‍ ഒരു ലെസ്‌ബിയന്‍ ആകും.
where is this so called Ladies beach located. Is it a place only ladies are allowed? Or do they allow voyeurs like us? Good that you saw two ladies otherwise it would have been a gay story!!! just you and me!!!!