ഇന്നലെ
എമിറേറ്റ് പാലസിന്റെ പിന്നില്‍
ലേഡീസ് ബീച്ചില്‍
അഞ്ച് അടി ആറു ഇഞ്ച് ഉയരത്തില്‍
രണ്ടു പീസില്‍
ലുര്‍പാര്‍ക്ക് ബട്ടര്‍ പടരുന്ന ഉടല്
ശാകുന്തളത്തില്‍ നിന്ന്ഓടിയിറങ്ങിവന്നിരിക്കുന്നുവോ ഇവള്
മൊണാലിസാസ്മിതം ഒന്നുമില്ലാതെയാകുന്നു
കവിളില്‍ രത്നങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നു
കഴുത്ത് ദന്തഗോപുരം
സ്തനങ്ങള്‍ ഇരട്ടമാന്‍കുട്ടികള്‍ തന്നെ
ഉലയുന്ന അരയില്‍ ഇരയിമ്മന്‍ തമ്പിയുടെ സംഗീതം
ഇവളാണോ ശലോമോനെകൊണ്ട് ഉത്തമഗീതം പാടിച്ചത്
നിശ്ചയമായും ഞാന്‍ ഒരു ലെസ്ബിയന്‍ ആകും.
33 comments:
നിങ്ങളെന്നെ ലെസ്ബിയനാക്കി
ഇന്നലെ
എമിറേറ്റ് പാലസിന്റെ പിന്നില്‍
ലേഡീസ് ബീച്ചില്‍
അഞ്ച് അടി ആറു ഇഞ്ച് ഉയരത്തില്‍
ശാകുന്തളത്തില്‍ നിന്ന്ഓടിയിറങ്ങിവന്നിരിക്കുന്നുവോ ഇവള്
മൊണാലിസാസ്മിതം ഒന്നുമില്ലാതെയാകുന്നു
കവിളില്‍ രത്നങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നു
കഴുത്ത് ദന്തഗോപുരം
സ്തനങ്ങള്‍ ഇരട്ടമാന്‍കുട്ടികള്‍ തന്നെ
ഉലയുന്ന അരയില്‍ ഇരയിമ്മന്‍ തമ്പിയുടെ സംഗീതം.....
ഈ അടുത്ത കാലത്ത് മികച്ച വായനാനുഭവം തന്ന കവിത. ദേവസേനക്കു അഭിനന്ദനങ്ങള്‍.
ഉലയുന്ന അരയില്‍ ഇരയിമ്മന്‍ തമ്പിയുടെ സംഗീതം
ഈ വരി വായിച്ച് ഞാന്‍ ചിരിച്ചു....:)
ദേവസേനാ......കവിത ഇഷ്ടപ്പെട്ടു......
അതാരാ മുകളില്‍....ല എന്ന പെണ്‍കുട്ടി.....എന്തൊക്കെ കാണണം കര്‍ത്താവേ......
ലോ..ലവന് എന്നൊക്കെ പറയുന്ന മാതിരി.
ഒരു ശ എന്ന ആണ്‍കുട്ടിയെ കൂടി പ്രതീക്ഷിക്കുന്നു.
ആയ്ക്കോട്ടേ, പക്ഷേ ബട്ടര്‍ ലുര്പാക് (lurpak) അല്ലേ?
കവിത നന്നായിട്ടുമുണ്ട് :)
കവിത ഇഷ്ടായി ദേവസേന :)
ഇരയിമ്മന്‍ തമ്പിയുടെ ഉത്തമഗീതം ഉലയുന്ന അരയില്‍ നിന്ന് പാടിച്ചത് നിശ്ചയമായും ഒരു ലെസ്ബിയന്‍ ആകും.
ദേവസേനാ കൊള്ളാം.:)
:)
ദൈവമെ.. എന്തൊക്കെ കാണണം..
ഈ കാഴ്ച്ച കണ്ടിരുന്നെങ്കില്‍ ഞാനെന്താകുമായിരുന്നെന്ന് എനിക്കൊരു പിടിയും കിട്ടുന്നില്ല.
ഒന്നുമാകില്ല-
അവനവന് കടമ്പ അവനവന് താണ്ടും.
അതാണ്ട ഇതാണ്ട- നാന് നാന് താണ്ട
കര്ത്താവീശോമീഹായേ !
;)
ആഞ്ജനേയാാാാ
കണ്ട്രോള് തരൂൂൂൂ...
thank u anil, u r right, it's corrected.
നിങ്ങളെന്നെ ടി.ജി.രവിയാക്കല്ലേ... :)
നല്ല കവിത!
eee lesbian ennu vachal enthaa?
njanadyamayittu kekkuka..oh.. kalikalamalle? nammakkariyan vayyatha enthorum karyangala ee bhoomi malayalathil..
എനിക്ക് ഈ കവിത ഇഷ്ടായി. ഞാന്‍ ലെസ്ബിയനല്ല തീര്‍ച്ച. അതിന്റെ എതിരനുമല്ല എന്ന് ബോധ്യമായി വര്‍ണ്ണന വായിച്ചപ്പോ. ;-)
ദേവസേനേ, കവിത കൊള്ളാം.
(വല്ല ആമ്പിള്ളേര് എഴുതിയിരുന്നെങ്കില്‍, അവരുടെ കൂമ്പിടിച്ചു വാട്ടിയേനെ)
ഓടോ :
ദില്‍ബു ലെസ്ബിയനാവുന്ന കാര്യമാലോചിച്ച്...
ചെ... ഓക്കാനം വരുന്നു.
-സുല്‍
കവിതയുടെ തലേക്കെട്ട് കവിതയുടെ തലവിധി നിര്‍ണയിച്ചു!
നല്ല ബുദ്ധി -ദേവസേന ചേച്ചീ!
ലെസ്ബിയന്‍ എന്തേ ഒരു വലിയ പ്രശ്നമാണോ? അവരെ അവരുടെ പാടിനു വിട്ടുകൂടെ?
നല്ല വായനാനുഭവം
ലേഡീസ് ബീച്ചിലായത് ഭാഗ്യം..
ജുമൈരാ ബീച്ചിലായിരുന്നേല്, വായ്നോക്ക് പട്ടാണികളുടേയും, ബൊങ്കാളികളുടേയും മലബാറികളുടേയും മറ്റും തീപാറുന്ന നോട്ടത്തില്‍, ആ ലുര്പാക്ക് ബട്ടര്‍ ഉരുകിയൊലിച്ചേനേ.. ;)ആ ടൂ പീസ് മാത്രമായേനേ....
“ജുമൈരാ“ എന്നത് ദുബായിലെ ഒരു സ്ഥലപ്പേരാണേ.. ആരും തെറ്റിദ്ധരിക്കല്ലേ ;)
ദേവസേനാ, എന്റെ ഈ മൊത്തം കമന്റിനു തന്നെ ഒരു മ്യാപ്പ് തരൂ ;)
ദെവസെന,
എന്തു പരയാന്
നിന്നിലെ കവിതകല് ഇനീം നൊന്തു പ്രസവിക്കു...ഒത്തിരി ഇഷ്സ്തം ആയി...
രാത്രിയില്‍ ഒരു പകല്‍ ഉദിച്ചു.കവിതകള്‍ കാഴ്ചപ്പാടുകള്‍ കൂടിയകണം.അവിടാണ്,ഇവിടെ വിജയം നേടിയത്.നന്നായി,നെല്ലൊഴുക്കും ഭാഷയും. ദൈവമേ..ഇനിയും വരണമല്ലെ ഈ ബ്ലോഗില്‍ ഒത്തിരി വായിക്കാന്‍.
ദേവസേനാ കവിത നന്ന്, ആരാധകരുടെ പിന്കവിതകള് അതിലേറെ നന്ന്
ദേവസേനാ,
തീം ഇഷ്ടപ്പെട്ടു.
പക്ഷെ ചിലതൊക്കെ -പ്രത്യേകിച്ചും ഉപമകള്‍- മനസ്സിലായില്ലാ :-(
* “ശാകുന്തളത്തില്‍ നിന്ന്ഓടിയിറങ്ങിവന്നിരിക്കുന്നുവോ ഇവള്“ - ശാകുന്തളത്തിലെ ആരോടാണ്, ഏത് തലത്തോടാണ് ഈ ഉപമ?
* “കവിളില്‍ രത്നങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നു“ - കവിളുകളുടെ തിളക്കം ആണോ ഉദ്ദേശിച്ചത്, അതോ ഭംഗിയോ?
* “കഴുത്ത് ദന്തഗോപുരം“ - ദന്തഗോപുരം എന്നു വെച്ചാല്‍...???
* “സ്തനങ്ങള്‍ ഇരട്ടമാന്‍കുട്ടികള്‍ തന്നെ“ - മാന്‍കുട്ടികളും സ്തനങളും, സാംഗത്യം മനസ്സിലായില്ല...???
* “ഉലയുന്ന അരയില്‍ ഇരയിമ്മന്‍ തമ്പിയുടെ സംഗീതം“ - ‘ഓമനതിങ്കള്‍ക്കിടാവോ‘ ആണോ ഉദ്ദേശിച്ചത്?
ആര്‍ക്കെങ്കിലും സഹായിക്കാമോ?
സസ്നേഹം
ദൃശ്യന്‍
ത.റ.
“സ്തനങ്ങള്‍ ഇരട്ടമാന്‍കുട്ടികള്‍ തന്നെ“ - മാന്‍കുട്ടികളും സ്തനങളും, സാംഗത്യം മനസ്സിലായില്ല...???
.....ചാട്ടം
“കവിളില്‍ രത്നങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നു“ - കവിളുകളുടെ തിളക്കം ആണോ ഉദ്ദേശിച്ചത്, അതോ ഭംഗിയോ?
മൊകക്കുരു....
“ശാകുന്തളത്തില്‍ നിന്ന്ഓടിയിറങ്ങിവന്നിരിക്കുന്നുവോ ഇവള്“ - ശാകുന്തളത്തിലെ ആരോടാണ്, ഏത് തലത്തോടാണ് ഈ ഉപമ?
“ഹി ഹി ഹി”
PS: കൊഴിക്കോടന്‍ മലയാളത്തില്‍ നമ്മുടെ ഈ “ല“ നായികയെ എന്തു ഞാന്‍ വിളിക്കും...എന്തു ഞാന്‍ വിളിക്കും...
സൌന്ദര്യം ഒരു ധാരണാപ്പിശകാണ്, ലെസ്ബിയന്‍ അതിന്റെ ബൈപ്രൊഡക്റ്റല്ല.
നല്ല കവിത.
“സ്തനങ്ങള്‍ ഇരട്ടമാന്‍ കുട്ടികള്‍“ എന്നതിന്റെ കോപ്പി റൈറ്റ് ബൈബിളിനാണൊ എന്നു സംശയം.
good work devasena.. that last line... nothing else could have brought forth so strongly the sensual beauty of the statue..
Mararaji, the poem has allusions to a number of masterpieces, including naturally, the Song of songs (and she mentions that too).. Copyrights nokkiyaal ellaam nokkande??
English kshamikkanam, malayalam ezhuthunna aani kaayyililla ippol :( ee nashicha computer
ബ്ലോഗുകളിലെ കോപ്പിറൈറ്റ് പ്രശ്നത്തെപ്പറ്റി വലിയ ചര്‍ച്ചകള്‍ നടക്കുന്നതു കൊണ്ട് ഒരു തമാശയായാണ് ഇങ്ങിനെ എഴുതിയത്. അല്ലെങ്കിലും നമ്മുടെ മിക്കവാറും സാഹിത്യ രചനകള്‍ പുരാണങ്ങളുമായി ബന്ധം പുലര്ത്തുന്നവയാണല്ലൊ.
ഇന്നലെ എമിറേറ്റ് പാലസിന്റെ പിന്നില്‍
ലേഡീസ് ബീച്ചില്‍ അഞ്ച് അടി ആറു ഇഞ്ച് ഉയരത്തില്‍ രണ്ടു പീസില്‍ ലുര്‍പാര്‍ക്ക് ബട്ടര്‍ പടരുന്ന ഉടല് ശാകുന്തളത്തില്‍ നിന്ന്ഓടിയിറങ്ങിവന്നിരിക്കുന്നുവോ ഇവള്
മൊണാലിസാസ്മിതം ഒന്നുമില്ലാതെയാകുന്നു
കവിളില്‍ രത്നങ്ങള്‍ കൂട്ടിവെച്ചിരിക്കുന്നു
കഴുത്ത് ദന്തഗോപുരം സ്തനങ്ങള്‍ ഇരട്ടമാന്‍കുട്ടികള്‍ തന്നെ ഉലയുന്ന അരയില്‍ ഇരയിമ്മന്‍ തമ്പിയുടെ സംഗീതം ഇവളാണോ ശലോമോനെകൊണ്ട് ഉത്തമഗീതം പാടിച്ചത്
നിശ്ചയമായും ഞാന്‍ ഒരു ലെസ്ബിയന്‍ ആകും.
where is this so called Ladies beach located. Is it a place only ladies are allowed? Or do they allow voyeurs like us? Good that you saw two ladies otherwise it would have been a gay story!!! just you and me!!!!
huh, maraarji sorry..thamaasha katheella kettaa.. ivide vaikittu voltage koravaarunu..shemi
Post a Comment