ട്രാഫിക്കില്‍ ഹെനിക്കന്‍‌റെ തുള്ളികള്‍വന്റെ മുഖം,

വൈകിട്ട്‌ ഏഴുമണിക്കെ
ദുബായിലെ ട്രാഫിക്ക്‌ പോലായിട്ട്‌
മണിക്കൂറൊന്ന്..

ഏതു പ്രവര്‍ത്തി ദോഷത്തിന്റെ
ഫലമാണിതെന്ന അവളുടെ
ചിന്തയുടെ ആയുസിനും..
മണിക്കൂറൊന്ന്...

'ഓര്‍ക്കൂട്ടില്‍' ഏതെങ്കിലും ഒരുവന്റെ ആഡ്‌ റിക്വ്സ്റ്റ്‌ ?
ബ്ലോഗില്‍ പേരു വെക്കാത്തവന്റെ കമന്റ്‌ ?
മൊബൈലില്‍ വന്ന മെസേജ്‌ ?

അനുനയങ്ങളെവിടെയുമെത്തിയില്ല...ചുംബനം പോലും പരിഹാരമായില്ല

ഒന്നു പറഞ്ഞു തുലക്കൂയെന്ന്
പലവുരു പറഞ്ഞു ഉള്ളില്‍

പിന്നെയവള്‍ ബാഗ്‌ തുറന്നു..
10-ന്റെ മൂന്നു നോട്ടുകളെടുത്തവന്റെ-
പോക്കറ്റില്‍ തിരുകി പറഞ്ഞു
"പോയി രണ്ടു ഹെനികെന്‍ അടിച്ചോളൂ"...

അപ്പോഴാ മുഖം..

അഞ്ചാം മാസത്തില്‍,
വയറു നിറഞ്ഞ്‌, എണ്ണ തേച്ച്‌
നിലത്തെ പായില്‍,
തൊള്ള തുറന്ന് ചിരിച്ച
അവളുടെ മകന്റെ
ചിരിയേക്കാള്‍ നിഷ്കളങ്കമായിരുന്നു...

20 comments:

ദേവസേന said...

“അവന്റെ മുഖം,

വൈകിട്ട്‌ ഏഴുമണിക്കെ
ദുബായിലെ ട്രാഫിക്ക്‌ പോലായിട്ട്‌
മണിക്കൂറൊന്ന്..

ഏതു പ്രവര്‍ത്തി ദോഷത്തിന്റെ
ഫലമാണിതെന്നഅവളുടെ
ചിന്തയുടെ ആയുസിനും..
മണിക്കൂറൊന്ന്...“

ചെറിയ ഇടവേളക്കു ശേഷം
ഇതാ ഒന്നു

വല്യമ്മായി said...

അതു കൊള്ളാം

Unknown said...

ഈ തണുപ്പത്ത് ഹെനിക്കനോ ?

വല്ല കോണ്യാക്കുമാകാമായിരുന്നില്ലേ?:)

അതെന്താണെന്നു സത്യമായിട്ടും എനിക്കറിയില്ല കേട്ടോ.!?:)

ദിവാസ്വപ്നം said...

പിന്നെയവള്‍ ബാഗ്‌ തുറന്നു..
10-ന്റെ മൂന്നു നോട്ടുകളെടുത്തവന്റെ-
പോക്കറ്റില്‍ തിരുകി പറഞ്ഞു..
"പോയി രണ്ടു ഹെനികെന്‍ അടിച്ചോളൂ"...

ആഹഹാ... ഇതിനെയാണോ മധുരമനോഹരചൈനയെന്നൊക്കെ പറയുന്നത് :))

sandoz said...

ഹെനിക്കനും,കോണ്യാക്കുമൊക്കെ പിന്മൊഴിയിലൂടെ ഒഴുകുന്നത്‌ കണ്ട്‌ എന്താ സംഭവം എന്നറിയാന്‍ ഓടി കേറി വന്നതാണു ഞാന്‍.ഇതേതാ സ്ഥലം.....

ദേവന്‍ said...

10-ന്റെ മൂന്നു നോട്ടുകളെടുത്തവന്റെ-
പോക്കറ്റില്‍ തിരുകി പറഞ്ഞു..
"പോയി രണ്ടു ഹെനികെന്‍ അടിച്ചോളൂ".

"എവരി പ്രോബ്ലം ഹാസ്‌ എ സൊല്യൂഷന്‍‍- സം റ്റൈംസ്‌ ഇറ്റ്‌ വില്‍ ബി ഏ സൊല്യൂഷന്‍ ഓഫ്‌ മാള്‍ട്ട്‌ വിത്ത്‌ അ പിഞ്ച്‌ ഓഫ്‌ ഹോപ്സ്‌ ആന്‍ഡ്‌ യീസ്റ്റ്‌“ (കട: എനിക്കു തന്നെ)എന്ന തിരിച്ചറിവുണ്ടായവള്‍!

ഓളാ ആണ്‍‌കുട്ടി.

വിഷ്ണു പ്രസാദ് said...

എന്റെ കുഴൂരേ എന്താ ഇതിന്റെയൊക്കെ അര്‍ഥം...ഒന്നു പറഞ്ഞു തരുമോ...?

ദേവസേന said...

ഈശ്വരാാാാാ..... കള്ളുകുടിയന്മാരെ എല്ലാം കൃത്യമായി പിടികൂടിയിരിക്കുന്നു..

വിഷ്ണു പറഞ്ഞത്‌ - കുഴൂരും ഹെനികെനുമായി എന്തുബന്ധം?.. പുള്ളി അച്ചന്‍പട്ടതിനു ചേര്‍ന്നിരിക്കുവാണു.

എം.എച്ച്.സഹീര്‍ said...

ചിരിക്കാമായിരുന്നു..പക്ഷെ ഹെനിക്കിന്റെ..രുചി അറിയാതെ പോയല്ലോ....സോറി.. ഭയങ്കര..ചവര്‍പ്പാ...

Kaithamullu said...

അപ്പൊ കള്‍സ് കുടിക്കാത്തവര്‍ക്കിവിടെ പോസ്റ്റാന്‍ പാടില്യാ, അല്ലേ, ദേവേ?
സോറീ...ട്ടോ, ആ ബെല്ലോന്നടിച്ചേ,
ആളെറങ്ങാനുണ്ടേ...ആളെറങ്ങാനുണ്ടേ....

Unknown said...

ദേവേട്ടന്‍ ആ പറഞ്ഞത് കറക്റ്റ്. പണ്ട് സീതി ഹാജി സിക്ക് തീവ്രവാദം ഒതുക്കിയ ഇന്ധിരാഗാന്ധിയോട് പറഞ്ഞത് പോലെ: “ഇജ്ജാടി ആങ്കുട്ടി”. :-)

ഓടോ: ആരാ കുഴൂരിനെ കുറ്റം പറഞ്ഞത്? മൂപ്പരുടെയും ടി.പി.അനിലിന്റേയും സിരകളിലൂടെ ഒരേ ബ്രാന്റ് മദ്യമാണ് ഒഴുകിയിരുന്നതെങ്കിലും ഇപ്പൊ ദേവസേനച്ചേച്ചി പറഞ്ഞത് പോലെ അച്ചന്‍ പട്ടത്തിനാ പഠനം. :-D

കുറുമാന്‍ said...

ഹാ, ഇതെന്റെ വീട്ടിലും ഇടക്കൊക്കെ നടക്കാറുള്ള സംഭവമാണല്ലോ? ഹൈനക്കനു പകരം ബ്രാന്‍ഡു മാറും എന്നു മാത്രം :)

Anonymous said...

alllla...enikkariyan vayyanjiyyu chodikkukka ninakkonnum vere oru paneemilley..?????

Anonymous said...

ഹും, അതാവാം ദേവക്കു, 10 ണ്റ്റെ 3 നോട്ടിണ്റ്റെ സാന്ത്വനം.. .അവണ്റ്റെ കൂര്‍ത്ത ആ നോട്ടത്തിണ്റ്റെ മുനയൊന്നു മടങ്ങിക്കിട്ടാനേയ്‌... പക്ഷേ.....

ദേവസേന said...

ജ്യോതി, എന്താണു പക്ഷേ???

Anonymous said...

ഓ .. അതു വിട്ടു കളഞ്ഞേക്കു.. ആ കമണ്റ്റ്‌ എഴുതും നേരത്ത്‌ മാത്രം പ്രസക്തി ഉണ്ടായിരുന്നൊരു 'പക്ഷേ' ആയിരുന്നു അത്‌.
but the poem, it is simply great deva..!!!

റോമി said...

Deva, swanthan jeevitham pole ee kavitha, alpam jeevithathilum brandilum vathiyasam...traffic mattoru townile pole....anyway keep going....I am there....

Anonymous said...

ഒരേ സമയം
ഒരേ കവിത
പലര്‍ക്കു
സ്വന്തം
ജീവിതമായി തോന്നുന്നു.

കവിത വിജയിക്കുന്നു.
കവിയും..

നല്ലതു വരും.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

helo madam എന്താ പുതിയതൊന്നും കാണാത്തതു?

രാജ് said...

കവിത നന്നായി.