ഒരു സൈക്ലോണിന്റെ ഉല്‍ഭവകാലം



ടാടൂവിലെ ഡ്രാഗണ്‍ന്റെ വാല്‍ഭാഗം
അവന്റെ കൈമസിലുകളുമായി കലരുന്നതു കണ്ടു
പൊള്ളിപോയെനിക്ക്‌....

ഒരു ചുംബനം ആഴങ്ങള്‍ തേടുന്നതു പോല്‍..



അവന്റെ ആത്മാവിലേക്കുള്ള ദൂരം
അളക്കുന്നു ഞാന്‍...
ഇറുകിയ നൈലോണ്‍ പെറ്റികോട്ട്‌
നനവുള്ള ശരീരത്തിലേക്കെന്ന പോലെ...

വിരഹ കാലയളവു...
പരിഭ്രാന്തിയോടെ വലിച്ചടുപ്പിക്കുന്നു ഞാന്‍..

ബൌളിംഗ്‌ സിറ്റിയും, ഐസ്‌ റിങ്കും..
മൈക്രൊ മിനിസ്കേര്‍ട്ടിനു മുകളിലേക്കുള്ള ചൂണ്ടു പലക പോലെ..

ചിന്തകള്‍ വെറുങ്ങലിച്ച..
ഉറങ്ങാത്ത രാവിന്റെ വിരസത..
ഓഫീസിലെ റിസപ്ഷന്‍ ടേബിളില്‍,
ഇടക്കിടെ തല ചായ്ച്ചും..
ടര്‍ക്കിഷ്‌ കോഫി കുടിച്ചും..

അവനവിടെ എത്ര ഗോള്‍ഡ്‌ ഫ്ലേക്കിന്റെ-
പുക തിന്നിട്ടുണ്ടാവും
എന്നാലോചിച്ചും തീര്‍ക്കുന്നു ഞാന്‍..

കിലോമീറ്ററുകളുടെ
ദൂരക്കണക്ക്‌വല്ലാത്ത കെണിയാകുന്നതും...


ഒരു പഴയ "നോക്കിയ" എങ്കിലും...
നിശ്വാസങ്ങളുടെ കണക്കെടുപ്പു
നടത്തുണ്ടല്ലോ എന്ന..
സമാധാനത്തിലുമാണു ഞാനിപ്പോള്‍...

16 comments:

Anonymous said...

gulf prethangaley vayikkoo eee jadakalillatha cheriya kavitha...

kavithayiloru aathma vitha venam..aa vitha ivideyundu..

Anonymous said...

aara eee anonymous?
iyyalkku vere paniyilley..?
ellarem criticize cheyyan iyyalara?

ദേവസേന said...

ടാടൂവിലെ ഡ്രാഗണ്‍ന്റെ വാല്‍ഭാഗം
അവന്റെ കൈമസിലുകളുമായി കലരുന്നതു കണ്ടു -
പൊള്ളിപോയെനിക്ക്‌....

ഒരു ചുംബനം ആഴങ്ങള്‍ തേടുന്നതു പോല്‍..

അവന്റെ ആത്മാവിലേക്കുള്ള ദൂരം അളക്ക്ക്കുന്നു ഞാന്‍...
ഇറുകിയ നൈലോണ്‍ പെറ്റികോട്ട്‌ നനവുള്ള ശരീരത്തിലേക്കെന്ന പോലെ...

വിരഹ കാലയളവു...

Anonymous said...

vere joliyonnumille kavithyanate, thonunnathu ezuthiyal kavithayakilla,
sorry sathyam paranjathane

Anonymous said...

അവനവിടെ എത്ര ഗോള്‍ഡ്‌ ഫ്ലേക്കിന്റെ-
പുക തിന്നിട്ടുണ്ടാവും എന്നാലോചിച്ചും തീര്‍ക്കുന്നു ഞാന്‍..

thinnathu puka aayirikkilla.
erijathu cigarttu aayirikkilla.

mattullavare nasippikkan ariyaththu kondanau
oro valiyanu syam nasikkunathu.

മുസാഫിര്‍ said...

ഭ്രമിപ്പിക്കുന്ന വരികള്‍,ദെവസേന.

അവന്റെ ആത്മാവിലേക്കുള്ള ദൂരം അളക്ക്ക്കുന്നു ഞാന്‍...

നന്നായി എഴുതിയിരിക്കുന്നു.

Anonymous said...

entey devayanee..
ethra manoharam ninteyee kayva pushpam..kavyalokamakunna udyanathu ninnu parannu vaannu enney bhramippikkunna chithrashalabhamallo neeyu...entallah..

Unknown said...

ഒഴുക്കന്‍ മട്ടില്‍ നന്നായിട്ടുണ്ട് എന്നു പറഞ്ഞാല്‍ അതെഴുതിയ ആളോടും തന്നോടു തന്നെയും നീതിയാവില്ല.

ദേവസേനയില്‍ തുടിക്കുന്ന ഒരു കവിഹൃദയമുണ്ട്.
പാലില്‍ വെള്ളം ചേര്‍ത്തു തിളപ്പിച്ചാല്‍ കലം നിറയെ കാണും പക്ഷെ ഗുണം കുറയും.
കാച്ചിക്കുറുക്കിമഥിച്ചെടുക്കുന്ന നെയ്യ് ഗുണസമ്പന്നമാണ് അത് കുറച്ച് വിളമ്പിയാലും എല്ലാര്‍ക്കും തൃപ്തിയാകും.

Anonymous said...

അവാര്‍ഡ് കിട്ടിയതു അറിഞ്ഞു.
ആ കവിത പോസ്റ്റു ചെയ്യുമോ ?

Anonymous said...

അവാര്‍ഡിനു ശേഷം ജാഡ കൂടിയോ ? പുതിയ കവിതകള്‍ എവിടെ ?

Rasheed Chalil said...

ഒരു പഴയ "നോക്കിയ" എങ്കിലും...
നിശ്വാസങ്ങളുടെ കണക്കെടുപ്പു നടത്തുണ്ടല്ലോ എന്ന..
സമാധാനത്തിലുമാണു ഞാനിപ്പോള്‍...

മുസാഫിറിന്റെ വാക്കുകള്‍ കടമെടുക്കട്ടേ...

ഭ്രമിപ്പിക്കുന്നു താങ്കളുടെ വരീകള്‍.

ദേവസേന said...

നന്ദി

ദേവസേന said...

ഖണ്ഢനങ്ങളും മണ്ഢനങ്ങളും ഒരുപോലെ എന്നു ഭംഗിവാക്കു പറയാമെങ്കിലും... സ്നേഹത്തോദെ ഇവിദെ വീഴുന്ന കമന്റുകള്‍ സന്തോഷം തന്നെയാണു...


നന്ദി മുസാഫിര്‍.., ഖാദിര്‍, പൊതുവാളന്‍, ചാരു, ഘടോല്‍,

അവാര്‍ഡു കവിത ഉടനെ വരും...

സ്നേഹപൂര്‍വം,

=ദേവസേന=

Anonymous said...

"അവാര്‍ഡു കവിത ഉടനെ വരും...

സ്നേഹപൂര്‍വം,

=ദേവസേന= "

പേടിപ്പിക്കല്ലേ .................))))) ^^^^^^^^^

Anonymous said...

NANDIYARODU NJAN CHOLLENDOOO..!!!
NANDIYARODU NJAN CHOLLENDOOOO..!!!

ദേവസേന said...

നന്ദി