നെടുകയും.. കുറുകെയും..
ഉണങ്ങി വിണ്ടു കീറിയ പാടം കണക്കെയുള്ളെന്
വയറിന് മാംസളതയില്‍
ഇളം ചുവപ്പു പഞ്ഞിതുണ്ടു പോലെയുള്ള
നിന് വിരല്‍ ചേര്‍ത്തു ബാല്യത്തിന് ഭാഷയില്‍ നീ ആരായുകയാണു...
"ഇതെന്തേയെന്നു?
"ഒന്‍പതു മാസങ്ങളും, വീണ്ടുമൊന്‍പതു ദിനങ്ങളും നീ പാര്‍ത്തിരുന്നിടം...
ആ നാളത്രയും,സ്വയം ചിരിക്കയും, കരയുകയും....
സ്വപ്നങ്ങളില്‍ മാലാഖമാരിറങ്ങയും.. ചെയ്തിരുന്നിടം...
കുഞ്ഞുപാദങ്ങളാല്‍ താണ്ഡവനൃത്തമാടിയിടം..
"ഈ പൊക്കിളോ"???
ഇതാണു നാം തമ്മിലുള്ളാത്മ ബന്ധം...
ഏഴു മരണ വേദനകളൊന്നിച്ചേറ്റുവാങ്ങിയ,
ഞരമ്പുകളുടെ പിടച്ചില്‍...
ധമനികളിലെ ഇരച്ചില്‍...
പ്രാണനിലെ അഗ്നിപ്രവേശം..
ഒടുവിലൊരു പൊന്നിന് നുറുങ്ങുപോലെ
നീയെന്‍ മാറൊട്ടിക്കിടന്നെട്ടുനാടും പൊട്ടിക്കാറിയതു...
നിന്നെയൂട്ടി മതിവരാത്തയീ മുലകളോ..
മുലക്കണ്ണുകള്‍ എത്ര ജന്മത്തിലെ ആകര്‍ഷണമായി..
ചിരപരിചിതനെ പോലെ കണ്ടെത്തി വിശപ്പടക്കി നീ...
പകലോന്റെ പ്രയാണത്തില്‍..
നിലാവുകളുടെ അലിയലില്‍..
കൈ വളരാന്‍..
കാല് വളരാന്‍ മെയ്യ് വളരാന്‍...
അമ്മയുടെ നോമ്പുകള്‍..
പ്രാര്‍ത്ഥനകള്‍..
കണ്ണീര്‍ച്ചാലുകള്‍..
വീണ്ടുമുരുകാന്‍ കാരണങ്ങള്‍ നൂറു..
സ്കൂളിലേക്കുള്ള പോക്കില്‍,
ബാഗ് ചുമന്നു കുഞ്ഞു തോളുകളും,
ഷൂസ് ഇറുകി പാദങ്ങളും... വേദനിക്കുന്നുണ്ടാവുമോ...?
മുടി മുറിക്കാന്‍ കാലമായോ...?
ഇളകിത്തുടങ്ങിയ മുന്‍പല്ലിന്റെ സ്ഥിതി എന്തായി....?
മറ്റു കുട്ടികള്‍ ദ്രോഹിക്കുന്നുണ്ടാവുമോ...?
പഠിക്കുന്നതില്‍ പാതിയെങ്കിലും ബുദ്ധിയില്‍ പതിയുന്നുണ്ടാവുമോ..?
വീണ്ടും....സ്കൂള്‍ ബസ്സ് വരാന്‍ വൈകുന്നതെന്തേ???
ആയിരക്കണക്കിനു സമാനവാഹനങ്ങള്‍ക്കിടയിലും...
നിനക്കായി മൂര്‍ച്ച കൂട്ടിയ -
കഴുകന് കണ്ണുമുനകളുടെ കാന്തശക്തി കണ്ടെത്തുകയായി നിന്നെ...
വാല്‍സല്യം കൊണ്ടെനിക്ക് സഹികെട്ടു...
പ്രാണന്റെ പിടച്ചിലിനിയും.. തീരുന്നില്ല..
എന്നാണൊന്നു വലിയവനാകുക..?
വേച്ചു പോവുമമ്മയ്ക്കു..പാദങ്ങളാകുവാന്‍...
തളര്‍ന്നുപോകുമമ്മയ്ക്കു താങ്ങാകുവാന്‍...
പ്രാണന്റെ കനല് വീണ്ടുമെരിയുകയാണു...
നിന്നെ ഓര്‍ത്തു...
നിന്നെ മാത്രമോര്‍ത്തു...
12 comments:
ഒന്‍പതു മാസങ്ങളും, വീണ്ടുമൊന്‍പതു ദിനങ്ങളും നീ പാര്‍ത്തിരുന്നിടം...
ആ നാളത്രയും,സ്വയം ചിരിക്കയും, കരയുകയും....
സ്വപ്നങ്ങളില്‍ മാലാഖമാരിറങ്ങയും.. ചെയ്തിരുന്നിടം...
കുഞ്ഞുപാദങ്ങളാല്‍ താണ്ഡവനൃത്തമാടിയിടം..
"ഈ പൊക്കിളോ"???
ഇതാണു നാം തമ്മിലുള്ളാത്മ ബന്ധം...
ഏഴു മരണ വേദനകളൊന്നിച്ചേറ്റുവാങ്ങിയ,
ഞരമ്പുകളുടെ പിടച്ചില്‍...
ധമനികളിലെ ഇരച്ചില്‍...
പ്രാണനിലെ അഗ്നിപ്രവേശം..
ഒടുവിലൊരു പൊന്നിന് നുറുങ്ങുപോലെ
നീയെന്‍ മാറൊട്ടിക്കിടന്നെട്ടുനാടും പൊട്ടിക്കാറിയതു...
നിന്നെയൂട്ടി മതിവരാത്തയീ മുലകളോ..
മുലക്കണ്ണുകള്‍ എത്ര ജന്മത്തിലെ ആകര്‍ഷണമായി..
'ആയിരക്കണക്കിനു സമാനവാഹനങ്ങള്‍ക്കിടയിലും...
നിനക്കായി മൂര്‍ച്ച കൂട്ടിയ -
കഴുകന് കണ്ണ്നുകളുടെ കാന്തശക്തി കണ്ടെത്തുകയായി നിന്നെ...'
ദേവസേനയുടെ ചിന്തകള്‍ തന്നെയാണ് ഇന്നത്തെ എല്ലാ അമ്മമാര്‍ക്കും. ഒരിക്കലുമണയാത്ത അവരുടെ ഹൃദയത്തിന്റെ നെരിപ്പോട് ഇത താങ്കള്‍ തുര്ന്നുവെച്ചിരിക്കുന്നു. നന്നായി.
നന്നായിരിക്കുന്നു ദേവസേന, അമ്മ എന്നും അമ്മ തന്നെ.
-പാര്‍വതി./
kill all poets and lotus eaters
"Anonymous said...
kill all poets and lotus eaters
11:23 PM "
കവികളെ കൊന്നോളൂ.
കവിതകളെ എന്തു ചെയ്യും പേരില്ലാത്തവനെ ?
നല്ല കവിത ഒരമ്മയ്ക്ക് ആ ചിന്തകളും ആവലാതികളും മനസ്സിലാക്കാന്‍ പറ്റുന്നുണ്ട്
wilsa mone,devasenayude postinekurichu paraumbol enthinee dukham, enthinee dhaham
donr mis understand me
peru vakkathathu dhyramillanjittu thanne neeyoke angu kollumallo
bye bye
uae yil sachidanandanteyum,kadamanittayudeyum, chullikkadinteyum prethangla kooduthalum..allthey kavikalilla..but DEVASENA IS DIFFERENT...BY DHANYA PV PALAKKADU, DUBAI
prethalokam in gulf
sachidanandan madaakkarayil
k g sankarappillai keezhaaar
v r sudheesh banyamikkara
punathil muhammad kunjabdulla
chandramathi manoharan
etc etc..
Devasena,
Enthu parayan....ineem pettunovu oryairam ninakundagatte kavithakalaya makkale prasavikkan
best of luck
biju
വാത്സല്യം കൊണ്ടു സഹികെട്ടൊരമ്മേ .... നന്നായിട്ടുണ്ടു. വിജയലക്ഷ്മിയുടെ 'വിട്ടു പോകൂ മകനേ എന്ന കവിത ഓര്മ വരുന്നുണ്ടായിരുന്നു പലപ്പൊഴും
ദേവസേനേ,
എല്ലാ കവിതകളും വായിച്ചു. ചിലതിഷ്ടമായി, ചിലത് ഇഷ്ടമായില്ല. ചിലപ്പോള്‍ കവിതകളെ കുറിച്ചുള്ള നമ്മുടെ സങ്കല്പ്പങ്ങളിലുള്ള വ്യത്യാസം കൊണ്ടായിരിക്കാം :-) ചിലതിഷ്ടപ്പെടാഞ്ഞത്.
ഏറ്റവുമിഷ്ടപ്പെട്ടത് “പ്രാണന്റ്റെ കൂട്ടക്ഷരങ്ങള്‍“ ആയതിനാലാണ് ഇവിടെ കമന്റ്റുന്നത്
‘മുലക്കണ്ണുകള്‍ എത്ര ജന്മത്തിലെ ആകര്‍ഷണമായി‘ എന്ന വരി നന്നേ രസിച്ചു.
തുടര്‍ന്നെഴുതുക.
സസ്നേഹം
ദൃശ്യന്‍
Post a Comment