ഇതു കവിതയല്ല നീയാണു


നീ വളമാകേണ്ടി വന്നുവല്ലോ..
ഈ ഗോതമ്പു മണി വെളിച്ചം കാണുവാന്‍


കായല്‍ കരയില്‍..
തടാകക്കരയില്‍...
ഓറഞ്ചു മരച്ചോട്ടില്‍..

നീ കവിതകള് ചൊല്ലിയെന്നെ മുഷിപ്പിച്ചു..
ജന്മനാ ഞാന്‍ വെറുത്തിരുന്നു കവിതകളെ...

ഗ്രഹണത്തിന്റന്നു 'ഭ്രമകല്‍പനകളുടെ തോഴിയും'..
'മൂഷികസ്ത്രീയും' ചൊല്ലിയെന്നെ കരയിച്ചു...

ആ സന്ധ്യയില്‍ തന്നെ
അന്യോന്യം പിരിഞ്ഞു തനിയെ നടക്കേണ്ടി വന്നു നാം...

പിന്നീടെപ്പൊഴൊ അറിയുന്നു
സ്വന്തം പ്രാണനെയാണു നീ
എന്നിലേക്കുള്‍പ്രാപണം നടത്തിയതെന്നും...

നിന്റെ പ്രാണന്റെ നിറമാണെന്റെ തൂലികയിലെ
നീലമഷിയായി മാറിയതെന്നും...


ഉരുകിയൊലിക്കുന്ന
എന്റെ ഹൃദയത്തെ തൂലികയാക്കി,
കവിതയെന്ന ഭാവേന ..

പെയതിറങ്ങുകയാണു നീ....
പുനര്‍ ജന്മമായി... എന്നിലൂടെ...
നഷ്ടഭൂമിയുടെ മാറിലേക്ക്‌...

ഇലത്താളിലെ നീര്‍മണിയിലേക്ക്‌....


ഇതു കവിതല്ല നീയാണു




11 comments:

ദേവസേന said...

ഇതു കവിതയല്ല നീയാണു

നീ വളമാകേണ്ടി വന്നുവല്ലോ..
ഈ ഗോതമ്പു മണി വെളിച്ചം കാണുവാന്‍...

സു | Su said...

:)

അവസാനത്തെ വരി.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

കവിതയുടെ നിറം ചുവപ്പല്ല, കറുപ്പാണ്‌ ചിലപ്പോള്‍. പനീര്‍പ്പൂവും സമുദ്രവും ആകാശവും നമ്മള്‍തന്നെയും... എല്ലാം സത്യത്തില്‍ കറുപ്പല്ലേ? 'കറുപ്പു' തിന്ന ലഹരിയില്‍ പിച്ചും പേയും പറയുന്ന ലോകമാണ്‌ കരുതുന്നത്‌, 'എല്ലാം ചുവന്നു തുടുത്തതാണ്‌' എന്ന്‌. കവിത നാന്നായി. അഭിനന്ദനങ്ങള്‍.

അത്തിക്കുര്‍ശി said...

ഹൃദയത്തിലേക്ക്‌ കവിതയെ സന്നിവേശിപ്പിച്ചയാള്‍
കവിതക്കള്‍ക്ക്‌ പ്രചോദനമാകുന്നു
പിന്നെ പയ്യെ കവിത തന്നെയാവുന്നു..
കവിതകള്‍ക്ക്‌ ജീവന്റെ തുടിപ്പുകള്‍..
പക്ഷെ, അയാള്‍..?

ദേവസേന,
എല്ലാ പോസ്റ്റുകളും വായിച്ചിരുന്നു.. കമന്റാനൊത്തില്ലെന്നു മാത്രം!

എല്ലാം നന്നായിട്ടുണ്ട്‌

ദേവസേന said...

അത്തിക്കുര്‍ശി said...
ഹൃദയത്തിലേക്ക്‌ കവിതയെ സന്നിവേശിപ്പിച്ചയാള്‍
കവിതക്കള്‍ക്ക്‌ പ്രചോദനമാകുന്നു
പിന്നെ പയ്യെ കവിത തന്നെയാവുന്നു..


കവിതകളെ...എന്നിലേക്കു ആവേശിപ്പിച്ചു തന്നിട്ടു അവന്‍ പോയി.. മരണമാണു എല്ലാത്തിന്റെയും..പരിഹാരം എന്നു തെറ്റിദ്ധരിച്ചു...
സത്യമായിട്ടും... ഇതു അവനുള്ള സമര്‍പ്പണമാണു..

എന്നെങ്കിലും.. കാണാം.....

.

Aravishiva said...

ദേവസേനേ :-) കവിത ഒത്തിരി ഇഷ്ടമായീട്ടോ....ഇനിയുമെഴുതൂ...

Kuzhur Wilson said...

"കവിതകളെ...എന്നിലേക്കു ആവേശിപ്പിച്ചു തന്നിട്ടു അവന്‍ പോയി.. മരണമാണു എല്ലാത്തിന്റെയും..പരിഹാരം എന്നു തെറ്റിദ്ധരിച്ചു...
സത്യമായിട്ടും... ഇതു അവനുള്ള സമര്‍പ്പണമാണു..

എന്നെങ്കിലും.. കാണാം....."

ഇങ്ങനെ മരിക്കുന്നതിലും ഭേദം
ജീവിക്കുന്നതാണ്‍

Anonymous said...

'പൂച്ചാണ്ടി' വരുമെന്നു പേടി പറഞ്ഞു മടിയില്‍ കമഴ്ത്തിക്കിടത്തി തട്ടിയുറക്കാന്‍ നോക്കുമ്പോഴും ഉറങ്ങാന്‍ കൂട്ടാക്കാതെ തലപൊക്കുന്ന കുഞ്ഞിനെപ്പോലെ ... ഉറങ്ങാന്‍ മടിക്കുന്ന എതെല്ലാമോ ഓറ്‍മ്മകള്‍ ...

ദേവസേന said...

ഓര്‍മ്മകള്‍ക്ക്‌ ആത്മഹത്യ ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍....
-devasena-

ദേവസേന said...

ഓര്‍മ്മകള്‍ക്ക്‌ ആത്മഹത്യ ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍....
=devasena=

aneeshans said...

ഓര്‍മ്മകള്‍ക്ക്‌ ആത്മഹത്യ ചെയ്യാന്‍ കഴിയുമായിരുന്നെങ്കില്‍
...........................

ഓര്‍മ്മകള്‍ മരിച്ചതല്ലേ ..ആത്മാവുകള്‍.
പുതിയ ചിന്ത എന്നേയും അലട്ടി തുടങ്ങുന്നു.