റൂട്ടു കനാല്‍ ട്രീറ്റമെന്‍റു


കഠിനമായ തണുപ്പിന്‍റെ
മരവിപ്പു കടം വാങ്ങിയിരുന്ന
മുറിയില്‍ ഡോക്ടര്

വെളള്ളക്കോട്ട്
ഇണങ്ങുന്നേയില്ല അയാള്ക്ക്

ചെമ്മീനിലെ പരീക്കുട്ടിയുടെ
വിഷാദം ആവേശിച്ചിരുന്നു മുഖത്ത്

പല്ലു പ്രശ്നങ്ങളുടെ സ്തിഥി വിസ്തരിച്ചു
ബാങ്കിലേക്കെന്നു പറഞ്ഞു
കൂടെയുള്ളയാള്‍ പോയ നേരത്തു

ജനാലച്ചില്ലിനപ്പുറം ചാഞ്ഞുകിടന്ന്
രാജമ്മല്ലി ഒരു പൂവു പൊഴിച്ചു

അയാളുടെ ഓരോ സ്പര്‍ശനത്തിലുമെന്‍റെ
ബി പോസറ്റീവു രക്തം ഉണര്‍ന്നു

നാസികത്തുന്‍പിന്മേലു വിയര്‍പ്പു തൂങ്ങി


അയാള്‍ ഇടക്കിടെ തിരിഞ്ഞു
ഉപകരണങ്ങള്‍ തിരഞ്ഞു,
ഗ്ലൌവിലെ ചുളിവുകള്‍
തീര്‍ത്തയിടവേള

ഒന്നിളകിയിരുന്നു
കണ്ഠ്ത്തിലെ മംഗല്യസൂചികയെ
ദുപ്പട്ട മടക്കിലേക്കിട്ടു ഞാന്‍

പിങ്കു ഫ്രോക്കിട്ടു,
വലിയ കണ്ണുകള്‍ ആവുന്നത്ര വിടര്‍ത്തി
12 വയസ്സുകാരി മകള്‍
സസൂക്ഷ്മം മുന്നിലിരുന്നു

നിസാര വേദനകളിലും
പേടിച്ചുവോയെന്ന
വെളുത്ത വായ മൂടി ഭേദിച്ച
പതിഞ്ഞയൊച്ചയും

3 ½ ഇഞ്ചു അകലത്തില്‍ നിന്നും
കവിളിലേക്കു തെന്നി വീണ ശ്വാസശകലങ്ങളും
ഏതു അര്‍തമില്ലായമയിലേക്കാണ്
എന്നെ വലിച്ചെറിഞ്ഞത് ?

ശരിക്കും
ആരായിരുന്നു അയാള്‍ ?

ആണ്ടുകള്‍ ചിലതു തീര്‍ന്നു പോയിട്ടും
ചോദിക്കാന് ബാക്കിവെച്ചത്

പേര്
ഇ മെയില്‍ ഐ ഡി
സെല്ല് നമ്പര്‍

അങ്ങനെ പലതും...




6 comments:

ദേവസേന said...

പല്ലു പ്രശ്നങ്ങളുടെ സ്തിതി വിസ്ത്രരിച്ചു
ബാങ്കിലേക്കെന്നു പറഞ്ഞു
കൂടെയുള്ളയാള്‍ പോയ നേരത്തു-

ജനാലച്ചില്ലിനപ്പുറം ചാഞ്ഞുകിടന്ന്
രാജമ്മല്ലി ഒരു പൂവു പൊഴിച്ചു

അയാളുടെ ഓരോ സ്പര്‍ശനത്തിലുമെന്‍റെ
ബി പോസറ്റീവു രക്തം ഉണര്‍ന്നു

നാസികത്തുന്‍പിന്മേലു വിയര്‍പ്പു തൂങ്ങി

രാജ് said...

ഉത്തരാധുനിക പൈങ്കിളി ;)

പട്ടേരി l Patteri said...

ഉത്തരാധുനിക പൈങ്കിളി എന്നു പറഞ്ഞാല്‍ എന്താ? എഹ്

തണുപ്പന്‍ said...

ഉ: പൈ :) നന്നായിരിക്കുന്നു.

ബയാന്‍ said...

hydrogen peroxide + salt ചേര്‍ത്തു salt solution gum ലേക്കു ഇഞ്ചക്ടു ചെയ്യുന്ന പുതിയ രീതിയിലുള്ള treatment ചെയ്താല്‍ - ഒരു പക്ഷെ, പല്ലിനെ രക്ഷിച്ചെടുക്കാന്‍ പറ്റും. അനുഭവത്തില്‍ നിന്നും എഴുതിയതാണു.

സുല്‍ |Sul said...

നോവുന്ന കവിത

-സുല്‍