ധ്രുവാന്തരം


പൂക്കളില്‍ സുന്ദരി
പനിനീര്‍പ്പൂവെന്ന് അവന്‍

വേലിപരുത്തിയെന്നു ഞാന്‍

പക്ഷികളില്‍ മയിലും
നേരങ്ങളില്‍ സന്ധ്യയും
പ്രക്യതിയില്‍ കടലും

രാഗങ്ങളില്‍ ഇന്ധോള‍വും
വര്‍ണ്ണങ്ങളില്‍ നീലയും
എന്നും അവന്‍...

എന്നാല്‍ ഞാന്‍
വേലിപരുത്തിയായിരിക്കെ
പക്ഷികളില്‍ കാകനും,
നേരങ്ങളില്‍ നട്ടുച്ചയും,
പ്രക്യതിയില്‍ പ്രളയവും,
താളങ്ങളില്‍, രൌദ്രവും
വര്‍ണ്ണ്ങ്ങളില്‍, കാര്‍വര്‍ണ്ണവും
ആയിരിക്കെ

എന്നോടുള്ള അവന്‍റെ പ്രണയം
സത്യമെന്നു വിശ്വസിച്ച
ഞാന്‍ എന്തു വിണ്ഡി

8 comments:

ദേവസേന said...

പൂക്കളില്‍ സുന്ദരി
പനിനീര്‍പ്പൂവെന്ന് അവന്‍

‘വേലിപരുത്തി‘യെന്നു ഞാന്‍

പക്ഷികളില്‍ മയിലും
നേരങ്ങളില്‍ സന്ധ്യയും
പ്രകര്യതിയില്‍ കടലും

രാഗങ്ങളില്‍ ഇന്ദോള്‍വും
വര്‍ണ്ണ്ങ്ങളില്‍ നീലയും
എന്നും അവന്‍...

എന്നാല്‍ ഞാന്‍
വേലിപരുത്തിയായിരിക്കെ
പക്ഷികളില്‍ കാകനും,

നേരങ്ങളില്‍ നട്ടുച്ചയും,

Kuzhur Wilson said...

"നേരങ്ങളില്‍ നട്ടുച്ചയും,
പ്രക്രതിയില്‍ പ്രളയവും,
താളങ്ങളില്‍, രുദ്രതാളവും
വര്‍ണ്ണ്ങ്ങളില്‍, കാര്‍വര്‍ണ്ണവും
ആയിരിക്കെ....

kollam.
ellam vallatha kaduppam thanne.

pranaym
sathymanao ?

atho
thonnalo ?

വാളൂരാന്‍ said...

ഇതൊക്കെയെങ്കിലും അവന്‍ ഒരുപക്ഷേ നിന്നെ പ്രണയിച്ചിരിക്കാം... പനിനീര്‍പ്പൂവില്‍ നിന്നും വേലിപ്പരുത്തിയിലേക്കുള്ള ദൂരം അളന്നവരാരുണ്ട്‌...? ഇഷ്ടത്തിനും അനിഷ്ടത്തിനുമിടക്കുള്ള അകലമളന്നവരാരുണ്ട്‌? ഈ വിപരീതങ്ങളിലേക്കായിരിക്കും ഒരു മാത്ര അവന്‍ ചേക്കേറുന്നത്‌.... അപ്പോള്‍ നീ നിന്നെയറിയും... അവനെയും....

Anonymous said...

പ്രിയപ്പെട്ട ദേവസേനാ,
നന്നായിരിക്കുന്നു!
പക്ഷേ ഞാന്‍ പറയട്ടേ..അവനവളോട് പ്രണയമായിരുന്നിരിക്കും...
കാരണം..വ്യത്യസ്ഥതയിലേ പ്രണയമുള്ളൂ...അവയ്ക്കേ പരസ്പരം ആകര്‍ഷിക്കാനാകൂ...കാന്തത്തെ നോക്കൂ...
ഒരു കയത്തെ സമതലമാകുവാന്‍ പര്‍വ്വതത്തിനേ കഴിയൂ..മറ്റൊരു കയത്തിനാവില്ല...
അടുത്ത വരികള്‍ക്കായി കാത്തിരിക്കുന്നു...
ആശംസകളോടെ...

റോമി said...

Theerchayayum avan ninne parayachirunnu...but vanyamaya avanile bhavangal....nintethakkunathu thettalle..devi...
avanayirikkum veluparythi..pralayam...nee kadal pole shantham...bhoomiye pole shemayullaval....pranayam marikatha manassil ineem kavitha viriyatte....

Anonymous said...

അതെ ദേവസേനാ, ഞാന്‍ എന്തു വിഡ്ഢി!!!

ദേവസേന said...

not only you jyothiiii...
we (women) all...
love,
devasena

Unknown said...

വിഡ്ഢി...പാവം..എന്നാല്‍ ഞാന്‍
വേലിപരുത്തിയായിരിക്കെ
പക്ഷികളില്‍ കാകനും,

നേരങ്ങളില്‍ നട്ടുച്ചയും... അഭിവാദ്യങ്ങൾ!,