H2O



ഹൈഡ്രജനും ഓക്സിജനും

ജലഘടകങ്ങള്‍
വിഭജിക്കപ്പെടുന്നു കെമിസ്ട്രി ക്ലാസില്
‍ഘനം പിടിക്കുന്നു മിഴിപോളകള്‍ക്ക്‌

യഹോവ ആകാശത്ത്‌
കിളിവാതിലുകള്‍ തുറന്നു
ജലപ്രവാഹം താഴേക്ക്‌
നോഹയുടെ പെട്ടകം മുകളിലേക്ക്‌
പ്രളയത്തില്‍ ദുഷ്ടജനം നിഗ്രഹിക്കപ്പെടുന്നു
വയോധിക പുരോഹിതന്‍ ഉപദേശിക്കുന്നു
അപ്പോഴും ഉറക്കം കരിമ്പടം പുതച്ചു കണ്ണില്

‍കേരവൃക്ഷങ്ങള്‍ യാത്ര പറഞ്ഞ്‌
മഹാസമുദ്രങ്ങളുടെ പ്രഹേളികകള്‍ കടന്ന്
കാനല്‍ജലത്തിന്റെ നാട്ടില്
‍കാനല്‍ജലം പിന്നേയും ദൂരെ-



വേവലാതിയുടെ ഉണര്‍ച്ചകളിലേക്ക്‌ എറിയപ്പെട്ട്‌
കണ്ണുകള്‍ മലച്ചു

ഗംഗയും യമുനയും കാവേരിയും
കവിതകളില്‍ മാത്രം നനയുന്നതു കണ്ടു
മഴനനയാത്ത പ്രവാസഭൂമിയില്
‍ഊഷരതയുടെ ജലക്കൂനകള്‍ നിറയുന്നു

അഛനെന്ന പുണ്ണ്യനദി
അമ്മയെന്ന കണ്ണീര്‍ നദി
പുഴകള്‍ ക്ഷീണിച്ച്‌ അരുവികളായി
പിങ്കു താളുകളില്‍, മഴനൂലുകളായെത്തുന്ന
അനുജത്തിയെന്ന പനിനീരരുവി

കൈകുടന്ന പാതികോരി മുഖമൊന്നു കുടഞ്ഞാല്‍
പിണങ്ങുന്ന,
മുങ്ങിനിവരാന്‍ കൊതിയായിട്ടും
ഉപേക്ഷിക്കേണ്ടി വന്ന മോഹാരുവി
(അതിവിടെ അപ്രസക്തം)

ദുര്‍സ്വപ്നമുണര്‍ത്തിയ രാവിന്റെ
തളര്‍ന്നയാമത്തിലെപ്പോഴോ
കഠിനമായ വരണ്ട ദാഹത്തിനു
അടുക്കള പരതവേ
പെപ്സി മിരാണ്ടാ വോഡ്ഗാ സോഡ എല്ലാം സുലഭം
അല്‍പം ജലകണികയെവിടെയുമില്ല

ഞാനിവിടെ പ്രവാസത്തിലാണു

6 comments:

ദേവസേന said...

H2O
ഹൈഡ്രജനും ഓക്സിജനും
ജലഘടകങ്ങള്‍ വിഭജിക്കപ്പെടുന്നു


ഒരു പഴയ കവിത
സ്നേഹപൂര്‍വം.

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

മോബ്‌ ചാനല്‍ www.mobchannel.com സ്പോണ്‍സര്‍ ചെയ്യുന്ന മികച്ച മലയാളം ബ്ലോഗുകള്‍ക്കുള്ള ഫെബ്രുവരി മാസത്തെ മത്സരത്തിനായി എന്ട്രികള്‍‍ ക്ഷണിച്ചിട്ടുണ്ട്. വിരോധമില്ലെങ്കില്‍ താങ്കളുടെ പോസ്റ്റിന്റെ ലിങ്ക് vidarunnamottukal@gmail.com ലേക്ക് അയക്കുക...
കൂടുതല്‍ വിവരങ്ങള്‍ http://vidarunnamottukal.blogspot.com/ സന്ദര്‍ശിച്ചാല്‍ കാണവുന്നതാണ്.

Anonymous said...

വിഭജിക്കപ്പെട്ടതെല്ലാം കൂടിച്ചേരട്ടെ. ഒരു മഹാപ്രളയത്തിനവസാനം കറകളെല്ലം നീങ്ങി ഒഴുകിയുറയ്ക്കുന്ന പെട്ടകം തുറന്നു അവ വീണ്ടും ഭൂമിയുടെ നിമ്‌നോന്നതങ്ങളിലേക്കു ഒഴുകി നിറയട്ടെ ... അഛനെന്ന പുണ്ണ്യനദി
അമ്മയെന്ന കണ്ണീര്‍ നദി
അനുജത്തിയെന്ന പനിനീരരുവി
.......
പിന്നെയാ മോഹാരുവിയും.

റോമി said...

aa moharuvi nan aggathirunnengil...

വിശാഖ് ശങ്കര്‍ said...

ഈ കവിതയിലേയ്ക്ക് ആദ്യം അനംഗാരിയുടേയും , പിന്നെ പരാജിതന്‍ വിഷ്ണു തുടങ്ങി എല്ലാവരുടേയും ശ്രദ്ധ ക്ഷണിക്കുന്നു.ഒരു വാക്കു പറഞ്ഞുപോകാന്‍ ഉമ്പാച്ചിയേയും..

SHABU said...

Hello Devasena,

Innanu Kandathu, Kavithakal valare nannayirikunu, hridayathe sparshikukayum, chinthipikukayum cheyyunna kavithakal...

Pravasathinte thirakkila ee swarga chaithannyam kedathirikkatte...

Shabu