ആള്‍വേയ്സ്‌ - ദിര്‍ഹാംസ്‌ - 4/-
മൂന്നു കിടാങ്ങളെ പേറിയ
ഗര്‍ഭ പാത്ര ശങ്ക തീര്‍ക്കാനവളെത്തി..
വയ്യാത്ത വയറും താങ്ങിയിരുന്നപ്പോഴായിരുന്നു
ഗൈനക്കോളജിസ്റ്റിന്റെ ചോദ്യം
"എന്നായിരുന്നു ഒടുവിലായി ആ ചുവന്ന പൂക്കള്‍ വിരിഞ്ഞത്‌"?

എന്നായിരുന്നു
അവളോര്‍മ്മയുടെ പുഴയിലേക്കിറങ്ങി നിന്നു

തീയതികള്‍ ഘോഷയാത്ര നിരത്തി
മക്കളുടെ ജനന തീയതികള്‍...
മകളുടെ പല്ലിന്റെ കമ്പി മുറുക്കേണ്ടത്‌..
സ്കൂള്‍ ഫീസിനുള്ള അവസാന തീയതി...
ക്രെഡിറ്റ്‌ കാര്‍ഡ്‌... കാര്‍ ലോണ്‍...
പാചക വാതകം...
കണ്‍സല്‍ട്ടന്റുമായി
എം. ഡി. യുടെ കൂടി കാഴ്ച..
തയ്യാറാക്കിയ ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്‌....

ഒന്നിനും.. 31-നുമിടയിലെ അക്കങ്ങളില്‍..
മാറി മാറി സഞ്ചരിച്ച്‌...
ഗര്‍ഭ പാത്രത്തേക്കാള്‍
കേടു ബാധിച്ചയോര്‍മ്മ...
വിജനമായേതോ... ദ്വീപിലടിഞ്ഞ്‌ -
വിജ്രംഭിച്ചെത്തിയൊരു വെളിപ്പാടിലുറച്ചു...

പിന്നീട്‌, നേര്‍ത്തു ക്ഷീണിച്ച
ശബ്ദമൊരുമാത്ര ആളിപ്പടര്‍ന്നു...
"അബ്ദൂട്ടിയോടൊന്നു ചോദിക്കണം"..


ഡോക്ടര്‍ക്കും.. ഭര്‍ത്താവിനുമിടയിലേക്ക്‌-
സ്തംഭനാവസ്ത യെറിഞ്ഞുകൊടുത്ത്‌....

മൗനം നിറച്ചൊരു..ചോദ്യചിഹ്നം പോലെ വിളറിയിരുന്നവള്‍...
മെല്ലെ... മെല്ലെ...
സത്യത്തിന്റെ.. മര്‍മ്മത്തിലേക്കൊരു നേര്‍ക്കാഴ്ച നീണ്ടു..

അവിടെ,അവളുടെ ഫ്ലാറ്റും,
താഴത്ത്‌..അബ്ദൂട്ടിയുടെ ഗ്രോസറിയും...
പിന്നെ, മാസപറ്റുബുക്കും... തെളിഞ്ഞു കിടന്നു....

അതിലെഴുതി വെച്ചിരുന്നു...
20-11-2005,
ആള്‍വേയ്സ്‌ - ദിര്‍ഹാംസ്‌ - 4/-

24 comments:

അരീക്കോടന്‍ said...

ഞെട്ടിപ്പൊയിട്ടോ.... !!

വല്യമ്മായി said...

കവിതയിലും സസ്പെന്‍സ്,വളരെ നന്നായി

Devasena said...

ആള്‍വേയ്സ്‌ - ദിര്‍ഹാംസ്‌ - 4/-

മൂന്നു കിടാങ്ങളെ പേറിയ
ഗര്‍ഭ പാത്ര ശങ്ക തീര്‍ക്കാനവളെത്തി..
വയ്യാത്ത വയറും താങ്ങിയിരുന്നപ്പോഴായിരുന്നു...
ഗൈനക്കോളജിസ്റ്റിന്റെ ചോദ്യം..
"എന്നായിരുന്നു ഒടുവിലായി
ആ ചുവന്ന പൂക്കള്‍ വിരിഞ്ഞത്‌"?


ഇടവേളക്കു ശേഷം
വീണ്ടും

(ഇത്‌ സമ്മാനാര്‍ഹമായ കവിത)

ജ്യോതിക്ക്‌, എല്ലാവര്‍ക്കും.

സസ്നേഹം,

ദില്‍ബാസുരന്‍ said...

കലക്കി! :-)

kaithamullu - കൈതമുള്ള് said...

കലക്കിയെന്നു ദില്‍ബന്‍ പറഞ്ഞപ്പൊ ഞാനൊന്നു ഞെട്ടി.
-കലക്ക്വേ?

-അവളുടെ ദയനീയാവസ്ഥ....
-നന്നായിരിക്കുന്നു.

പൊതുവാള് said...

ജീവിതം,സത്യം .......ഒഴുക്കില്‍ സ്വയം മറന്നു നീന്തുമ്പോള്‍ സമസ്യകള്‍ക്കുത്തരമിങ്ങനെ.

നന്നായിട്ടുണ്ട്.

ദില്‍ബാസുരന്‍ said...

കവിത കലക്കിയിട്ടുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത് പ്ലീസ് ഡോണ്ട് മിസണ്ടര്‍സ്റ്റാണ്ട് മീ... (നാരായണേട്ടന്റെ മോള്‍ കവിത മൈദ ദോശയ്ക്കുള്ള മാവ് കലക്കീന്ന്):)

ഇടിവാള്‍ said...

ഹോ, ഞാനും സ്തംഭനാവസ്ഥയിലായി.. നല്ല സസ്പെന്‍സ് !

വേണു venu said...

ഒടുവിലൊരു മറവിയായി മാറിപ്പോകുന്ന..അവസ്ഥ.
കവിത ഇഷ്ടപ്പെട്ടു.

Anonymous said...

ALLA....ENIKKORU SAMSHAYAM ..NAMMADEY EE GULFIL NAMMADEY NATTILEY PAZHAYA AAA
CARE FREE KITTILEEY..???

AMMEY AAAA DIVASANGALIL NJAN ENTHU CHEYYUM..??
DAA NOKKOOO ITHINANENGIL THEEREY NANAVILLA...ODUKAYO CHADUKAYO NEENTHUKAYO ENTHUM CHEYYAM..
TANTANAAIII....

കരീം മാഷ്‌ said...

ആള്‍വേഴ്സിന്റെ അര്‍ത്ഥം മാത്രം മനസ്സില്‍ വന്നതിനാല്‍ ആദ്യം ക്ലിക്കായില്ല. പിന്നെയാണ് ബ്രാന്‍ഡ് നേയിം ഓര്‍മ്മ വന്നത്.

കുഞ്ഞേട്ത്തി said...

ഒന്നിനും.. 31-നുമിടയിലെ അക്കങ്ങളില്‍..
മാറി മാറി സഞ്ചരിച്ച്‌...
ഗര്‍ഭ പാത്രത്തേക്കാള്‍..കേടു ബാധിച്ചയോര്‍മ്മ...
വിജനമായേതോ... ദ്വീപിലടിഞ്ഞ്‌ -
വിജ്രംഭിച്ചെത്തിയൊരു വെളിപ്പാടിലുറച്ചു...

ദേവാ ......ശരിയാണ്‌ ഒര്‍മകളെ ലിങ്ക്‌ ചെയ്യാന്‍ നോക്കി എവിടെയും എത്താതെ .. . മാറ്റം brand namelum പിന്നെ അബ്ദുട്ടിയിലും മാത്രം. thanks

(entammo enthoru suspense thriller poem aanappa ! kalakketto)

വിഷ്ണു പ്രസാദ് said...

കവിത നന്നായിട്ടുണ്ട്.ഒരു സ്ത്രീക്ക് മാത്രം ആവിഷ്കരിക്കാവുന്നത്...

ബയാന്‍ said...

ആരും പറയാത്തതു-
ഗള്‍ഫിലെ കുടുംബ ജീവിതിത്തിന്റെ ദയനീയ ചിത്രം വെളിച്ചത്തു കൊണ്ടുവരുന്നു - തലക്കു അടികൊണ്ടവനെ പോലെ- എന്തൊക്കെയോ ചെയ്തു തീര്‍ത്തു എന്ന വ്യാജേന ടി.വി. ക്കും ബ്ലോഗിനും മുന്നിലിരിക്കുന്ന ഭര്‍ത്താവിനു ഒരു വെള്ളിടിയാണീ കവിത - കുഞ്ഞിനെ നോക്കുന്നതൊടൊപ്പം ജോലിക്കുപോകുന്ന ഭാര്യ സര്‍വ്വംസഹ:

Sul | സുല്‍ said...

യാന്ത്രികമായ ചലനങ്ങള്‍ മാത്രം ബാക്കിയാവുമ്പോള്‍
ഓര്‍മ്മകള്‍ക്കു തുരുമ്പു പിടിക്കുന്നു...
മെഴുകുതിരി പോലെ കത്തിത്തീരുന്ന ഓര്‍മ്മകള്‍...

കവിത മനോഹരം. സസ്പെന്‍സും.

-സുല്‍

sandeepv said...
This comment has been removed by the author.
sandeepv said...

ഗള്‍ഫിലെ 'ഓള്‍വേയ്സ്‌' എന്താണെന്ന് അറിയില്ലായിരുന്നെങ്കിലും ഒറ്റ വായനയില്‍ തന്നെ ക്ലിക്കു ചെയ്തു.
ദേവസേന എഴുതുന്നത്‌ 'ബുജി'കള്‍ക്കു വേണ്ടിയല്ല, സാധാരണക്കാര്‍ക്കു വേണ്ടിയാണെന്ന് എപ്പോഴും തോന്നാറുണ്ട്‌.
മാനസിയിലെ സ്ത്രീ ഡയമെന്‍ഷന്‍ ഹൃദയത്തില്‍ എന്നും ഒരു നൊമ്പരം(?) ശേഷിപ്പിച്ചിരുന്നു.
അഭിനന്ദനങ്ങള്‍... കവിതയ്ക്കും അവാര്‍ഡിനും മാത്രമല്ല, മൂടുപടത്തിനു പുറത്തു വന്നതിനും...

G.manu said...

Ippozhanu ee blog kantathu..realy good..madam

s.kumar said...

നന്നായിരിക്കുന്നു. ആദ്യമായാണ്‌ താങ്കളുടെ ബ്ലോഗ്ഗ്ശ്രദ്ധയില്‍പ്പെടുന്നത്‌. അഭിനന്ദനങ്ങള്‍.

RP said...

നന്നായിരിക്കുന്നു. സാധാരണ കവിത വായിച്ചാല്‍ ഒന്നും മനസ്സിലാകാത്ത എനിക്കും ആസ്വദിക്കാന്‍ പറ്റി. നന്ദി.

Reshma said...

ഹ ഹ ! നല്ല പഞ്ച് ലൈന്‍:D

എം.എച്ച്.സഹീര്‍ said...

നാം ഹൃദയത്തോട്‌ ചേര്‍ക്കും തോറും നമ്മില്‍ നിന്ന് അകലുന്ന പലതില്ലേ..നമുക്ക്‌ സ്വന്തമെന്ന് തോനുന്നത്‌ നാം നാളേക്ക്‌ വെക്കും പോലെ..ഒാര്‍മ്മകളെ നാം മറവി പേര്‌ ചൊല്ലി മനപൂര്‍വ്വം മറക്കുന്നു..കവിതയുടെ ഹൃദയം പറയുന്നതും ഇതാണ്‌.

lakshmy said...

njaanumonnu njetti. suspense churulazhiyum vare. nalla rechanakal deva. chilathellaam manassilaakkaan randu praavashyam vaayikkendi vannu. ente vivarakkedu..........

കുറുമാന്‍ said...

പതിവുപോലെ തന്നെ ഇതും മനോഹരം ദേവസേന