അവന് സമ്മാനിച്ച
ചുവന്ന പനിനീര് പൂവുകളുടെ
സുഗന്ധരഹിതമായ ബൊക്കെ
നെഞ്ചോടു ചേര്‍ത്ത് താലോലിച്ച്
അവളങ്ങനെ നിന്നു
എവിടെയെന്റെ സമ്മാനമെന്ന
അവന്റെ ചോദ്യം കാണാതെ
ഒന്നിനും മറുപടി പറയാത്ത
എല്ലാമറിയുന്ന ആകാശത്തേക്ക് നോക്കി
പറയാന്‍ വയ്യാത്തൊരു
ഫ്ലാഷ്ബാക്ക് ചുരുളഴിയുന്നതു
അവള് മാത്രമറിഞ്ഞു
തലേ രാത്രി
തൂവെള്ളവസ്ത്രങ്ങളിഞ്ഞ്
വെള്ള കുതിരമേല്‍ രാജകുമാരനെത്തുമെന്ന
വിഡ്ഡിത്തം മറന്നു
വെള്ള ബ്ലാങ്കറ്റു മൂടിയ ഉറക്കം
പ്രഭാതം മുതല്‍ ഒലിയാന്‍ഡര്‍ - ജൂബിലി - ഫ്ലോറിഡ -
ഫ്ലവര്‍ ഷോപ്പുകള്‍ കയറിയിറങ്ങിയത്
10 രൂപക്ക് 3 പൂവുകള്‍
വില പേശി
ആര്‍ക്കൊക്കെ വേണ്ടിയെന്ന് ടോസ്സ് ഇട്ടത്
കാറിന്റെ ഡിക്കിയില്‍
ഡാഷ് ബോര്‍ഡില്‍
സീറ്റിനടിയിലുമായി സൂക്ഷിച്ച്
പിന്നീട് പരസ്പരമറിയാതെ പങ്കു വെച്ച്
ആശംസകള്‍ നേര്‍ന്നത്
വര്‍ത്തമാനത്തിലേക്ക് മടങ്ങിയെത്തി
മുന്നില്‍ വന്നുപെട്ടിരിക്കുന്ന
ഈ നാലാമന് ടോസ്സില്‍ വിഴാതെ പോയ
നിരാശയുടെ ചുണ്ടിലേക്ക്
മനോഹരമായ ചിരി തിരുകി വെച്ച്
പ്രണയകനലെരിയുന്ന അവന്റെ കണ്ണിലേക്കു നോക്കി
ഇടതു നെഞ്ചു തൊട്ട്
നിനക്കുള്ളതിവിടെയെന്ന്
ഒറ്റവാക്കു കൊണ്ട് തോല്പിച്ചു കളഞ്ഞവള്
ബോധമില്ലായ്മയുടെ
കടലിളക്കമൊടുങ്ങിയപ്പോള്‍
അവനറിഞ്ഞു
അവളുടെ പൂക്കളൊഴിഞ്ഞ ഹൊന്‍ഡ സി.ആര്.വി.
1.കി.മി. എങ്കിലും പിന്നിട്ടിരുന്നുവെന്ന്
13 comments:
ടോസ്സില്‍ വീഴാതെ പോയ വാലെന്റൈന്‍
അവന് സമ്മാനിച്ച
ചുവന്ന പനിനീര് പൂവുകളുടെ
സുഗന്ധരഹിതമായ ബൊക്കെ
നെഞ്ചോടു ചേര്‍ത്ത് താലോലിച്ച്
അവളങ്ങനെ നിന്നു
"Love is a misunderstanding between two fools"
എന്നു പറഞ്ഞ മഹാത്മാവിന്റെ ഓര്‍മ്മക്ക്
സ്നേഹപൂര്‍വം,
സാരമില്ല.. അടുത്തവര്‍ഷവും വലന്റയിന്‍സ് ഡേ ഉണ്ടല്ലോ.. അപ്പോള്‍ അവന്റെ പേരുകൂടി ചേര്‍ക്കാം ..
ദൈവമേ.. ഈ ചോദ്യം ചോദിച്ചതിന് മറുപടിയായി ഒരു ഡയലോഗ് കേട്ടതിന്റെ ഞെട്ടല്‍ മാറിവരുന്നതേയുള്ളൂ. ഇതും കൊള്ളാം അതും കൊള്ളാം. കൊള്ളാം കൊള്ളാം.. :-)
നന്നായിരിക്കുന്നു ദേവസേന.
ദില്ബുനു വാലന്റെന് ഡേ വയലന്‍സ് ഡേ ആയിക്കാണുമല്ലൊ?
-സുല്‍
കവിതയേ വിലയിരുത്താനും വിമര്‍ശിക്കാനുമൊക്കെ പുറകേ വേറെ ആളു വരും.......ഞാന്‍ വന്നത് വേറൊരു കാര്യം പറയാനാ.......ഇതിലെ നാലാമന്റെ പോലുള്ള മണകുണാഞ്ചന്മാര് ഉണ്ടാവുമായിരിക്കാം ഒരു 10 ശതമാനം......ബാക്കി ശതമാനത്തിന്റെ കൈയില്‍ ഈ സൈസ് ഇനം വന്നു പെട്ടാ, കരഞ്ഞും ചിരിച്ചും കാണിച്ച് പെങ്കൊച്ചിന്റെ ഹോണ്ടയുടെ ബുക്കും പേപ്പറും വാങ്ങിച്ചെടുത്ത് പണയം വച്ച് എപ്പൊ കള്ളു കുടിച്ചെന്ന് നോക്കിയാ മതി......
സാന്റോസേ,
അത് കറക്ട്. അല്ല പിന്നെ!
സുല്‍ ഗഡീ,
ഞാന്‍ പറഞ്ഞത് വേറെ ചില ഡയലോഗുകളുഡെ കാര്യമാണ്. പ്ലീസ് ഡോണ്ട് മിസണ്ടര്‍സ്റ്റാന്റ് മീ.:-)
ഇനിയിപ്പൊ അഞ്ചാമനും ആറാമനും...................മനും ഒക്കെ എന്തു സമ്മാനമെന്നമെന്നു മനോഹരമായി പുഞ്ചിരിച്ചാവും അവള് ... ?
നന്നായിരിക്കുന്നു
പെണ്ണ് സ്ഥിരമായി ചതിക്കപ്പെട്ടുകൊണ്ടിരിക്കണം... തിരിച്ചായാല് അതു സഹിക്കാന്‍ കഴിയില്ല... സന്തോ-ന്റെ വാക്കുകള്‍ക്കെന്തു മൂര്‍ച്ച !!!!
ചതിയന്‍ ചന്തുവിനെ ചതിക്കുന്ന ഉണ്ണിയാര്‍ച്ചമാരും ഇങ്ങനെ വല്ലപ്പോഴുമൊക്കെ ജനിക്കട്ടെന്നേ --
എന്റെ പൊന്ന് കവയിത്രീ,
ഈ സൈസ് പെമ്പിള്ളേരെ പേടിച്ച് പൊറത്തെറങ്ങാന്‍ വയ്യാത്ത അവസ്ഥയാ പാവം ചെറുപ്പം പയ്യന്മാര്ക്ക്. എന്നിട്ടവസാനം എങ്ങാനും അവളുദ്ദേശിച്ചത് നടന്നില്ലേലോ?
പിറ്റേന്ന് മനോരമേല് വാര്‍ത്ത: പീഡനം!
അയ്യോ.....ഇതെന്താ...
സന്തോ....എന്ന് ഉദ്ദേശിച്ചത് എന്നെ തന്നെ അല്ലേ......എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ചയോ...കര്‍ത്താവേ.......ഞാന്‍ ചുമ്മാ തമാശ പറഞ്ഞത് അല്ലേ...മാഷേ.........
[സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ.....എന്താന്നോ....എന്റെ വാക്കുകള്‍ക്കും മൂര്‍ച്ചയുണ്ട് എന്ന് ഒരാള്‍ പറഞ്ഞതു കൊണ്ട്....ഇനി എന്നെ പിടിച്ചാല്‍ കിട്ടൂല്ലാ.....ലോനപ്പന്,പ്രസാദ് മാഷ്,ലാപ്പുഡ...ശരിയാക്കി തരാട്ടാ....വിമര്‍ശിച്ച് കൊല്ലും ഞാന്‍]
നന്നായി.
നന്നായിരിക്കുന്നു ദേവസേനാ, വാലെന്റൈന്‍സ് ഡേയില്‍ ഒരു ആന്റിപ്രണയം
Post a Comment