മരണാനന്തരം
രാത്രി സ്വപ്നമായിരുന്നു
അത്ര ചേര്‍ന്ന് രണ്ടു പേര്‍ക്ക്
കിടക്കാന്‍ കഴിയില്ലായിരുന്നു
അങ്ങനെയായിരുന്നു ഞങ്ങള്‍ കിടന്നിരുന്നത്
അത്ര മുറുകി
അത്ര ഇഴുകി
ഇടയില്‍ ഒരു നൂലിഴ പോലും കടക്കാന്‍ പറ്റാതെ
ഉണര്‍ന്നപ്പോള്‍
സ്വപനത്തിലെങ്കിലും
അതു കണ്ടല്ലോയെന്നായിരുന്നു
ചിരിയായിരുന്നു
ഉത്സാഹമായിരുന്നു
ഉന്മാദമായിരുന്നു
പിറ്റേന്ന് രാത്രിയാണ് അവന് ചോദിക്കുന്നത്
തെക്കുംചേരിയിലെ പള്ളിസെമിത്തേരിയില്‍
നിനക്കൂടെ സ്ഥലം ബുക്ക് ചെയ്യട്ടേന്ന്
പട്ടച്ചാരായമായിരിക്കാം ചോദിപ്പിച്ചത്
എന്നിട്ടും ഞാന്‍ പറഞ്ഞു
വേണമെന്ന്
പറ്റിച്ചേര്‍ന്ന്
ഒട്ടിച്ചേര്‍ന്ന് കിടന്നോളാമെന്ന്
ഇത്തിരി സ്ഥലം മതിയെന്ന്.
മരിച്ച്
മണ്ണിനടിയില്‍
അടുത്തടുത്ത പെട്ടികളില്‍ വെച്ചു മാത്രം
ഞങ്ങള്‍ രതിയില്പ്പെടും
അതു മതി
Subscribe to:
Post Comments (Atom)
17 comments:
മരിച്ച്
മണ്ണിനടിയില്‍
അടുത്തടുത്ത പെട്ടികളില്‍ വെച്ചു മാത്രം
ഞങ്ങള്‍ രതിയില്പ്പെടും
അതു മതി
ശവരതി..
അത്രയെങ്കിലുമാവട്ടെ.. അല്ലെങ്കിലും ഇഹലോകത്തിലെ ജീവിതത്തിൽ പലതും നമ്മൾ മാറ്റിവെക്കുന്നത് പരലോകത്തെ സുഖത്തിനു വേണ്ടിയല്ലെ..
സ്വപനത്തിലേ നമ്മുക്ക് ഇഴകിചേരന്ന് കഴിയുള്ളൂ
ഉണർന്നിരിക്കുമ്പോൽ നമ്മൾ നൂലിഴയെങ്കിലും അകലേയാണ്
ഒരു കൊടുങ്കാറ്റുപോലെ വീശിയടിക്കുന്നു..
നന്നായി.
പറ്റിച്ചേര്‍ന്ന്
ഒട്ടിച്ചേര്‍ന്ന് കിടന്നോളാമെന്ന്
ഇത്തിരി സ്ഥലം മതിയെന്ന്......
കൊള്ളാം
സ്വപ്നങ്ങള്‍ക്ക് ഒരന്ത്യമില്ലേ... :)
മനസ്സില്‍ ഒരീറ്റു കണ്ണീര് ...അതാണീ കവിതയുടെ ബാക്കിപത്രം
നന്നായീ..
ഇഹത്തില്‍ വേണ്ടാന്നു വെച്ചിട്ടാണ്, കഴിയാഞ്ഞിട്ടല്ല ഇട്ടിമാളൂ.
സ്വപനങ്ങളാണു സത്യം, ജീവിതം മിഥ്യ , നന്ദനക്കുട്ടീ :)
ഈ കൊടുംകാറ്റില്‍ എനിക്കു ഉഷ്ണിക്കുന്നു..ദിനേശാ.
സ്വപനം കാണാനും എഴുതാനും മാത്രമേ എനിക്ക് കഴിയുന്നുള്ളൂ സോനാ. അല്ലാത്തവര്‍ പ്രവര്‍ത്തിച്ചു തീര്‍ക്കുന്നു.
റോമിക്ക് ഇഷ്ടായില്ലന്നറിയാം.
എന്നാല്‍ എനിക്കു ഏറ്റവും പ്രിയപ്പെട്ടത്.
വിഷ്ണൂ, പള്ളിക്കര, അച്ചൂസ്, സന്തോഷം.
എല്ലാവര്ക്കും നന്ദി.
ദേവസേനയുടെ കവിത ഗൌരവത്തോടെ വായിക്കപ്പെടുന്നില്ല എന്നത് വായനയുടെ ദൂഷ്യമായി കാണണം, അഗാധ പ്രണയത്തിന്റെ കവിതയിലെ ചില ബിംബങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്.
WOW!nannaayirikkunnu devasena....!vallatha theekshnamaayirikkunnu varikal....!
ശബ്ദത്തിനോ
വെളിച്ചത്തിനോ
കടക്കാനാവാത്തത്ര
മുറുക്കമുള്ള
രതി.
സത്യമാണ്
അത്
ഇവിടത്തെ
ജീവപര്യന്തതടവിനുശേഷം മാത്രം.
നന്നായി എഴുതി. ഇഷ്ടപ്പെട്ടു.
എന്താപ്പോ പറയ്യ്യാ!
kurukkan chathaalum kannu kozhikkoottil thanne ennu venel vaayichu kaliyaakkaam...!!!pakshe kandetukkaatha thankalile rathi maranaanandharam nissangamaaya oraagrahamaayi,athyaagrahamaayi maarumbol aan pen bhandhangalile itachakal vaayanakkaarane chinthippikkunnu...nannaayittundu...!
നല്ല എഴുത്ത് ആശംസകള്‍....
മരിച്ച്
മണ്ണിനടിയില്‍
അടുത്തടുത്ത പെട്ടികളില്‍ വെച്ചു മാത്രം
ഞങ്ങള്‍ രതിയില്പ്പെടും
Post a Comment