ആശയക്കുഴപ്പങ്ങള്‍
ജീവിതമോ ബന്ധങ്ങളോ അക്ഷരങ്ങളോ വലുത്
അളന്നളന്നു സര്‍വാംഗങ്ങള്‍ കുഴയുന്നു
ആത്മാവു തിളച്ചു തൂവുന്നു
രണ്ടും മൂന്നും കൂട്ടര്
എവിടെ വെച്ചോ ഒപ്പം കൂടിയവര്‍
ഏതു സ്റ്റോപ്പില്‍ നിന്നെന്നു പോലുമറിയില്ല.
ജീവിതം ബന്ധങ്ങള്‍ അക്ഷരങ്ങള്‍
മൂന്നും വെവ്വേറെയെങ്കിലും
റബ്ബറ്കായ് മാതിരി പരസ്പരം കുരുങ്ങി കുരുങ്ങി
പിതാവും
പുത്രനും
പരിശുദ്ധാത്മാവും പോലെ ലയിച്ചു ലയിച്ച്.
ജീവിതത്തെയാണെഴുതുന്നതെങ്കിലും,
എഴുതുന്നതു സത്യമെങ്കിലും
അക്ഷരങ്ങളെക്കാള്‍, ജീവിതത്തെക്കാള്‍ വലുത്
ബന്ധങ്ങളെന്ന് പറഞ്ഞ്
അന്ധ വിശ്വാസം ഗൌളി ചിലക്കുന്നു.
വിശ്വാസം ചതിക്കില്ലെന്ന് ബൈബിള്‍.
വിശ്വാസിയെന്നതിനേക്കാള്‍
അവിശ്വാസിയായവളെ
അന്ധവിശ്വാസിയായവളെ
ബൈബിള്‍ രക്ഷിക്കുമോ
ദൈവം രക്ഷിക്കുമോ
ബന്ധങ്ങള്‍ രക്ഷിക്കുമോ.
ഏതോ ദിക്കിലെ തെമ്മാടിയെ പ്പോലെ
തുട കാട്ടി മുണ്ടു പൊക്കി ക്കുത്തി,
കത്തി മുന വെച്ച് മുഖം ചൊറിഞ്ഞ് നടക്കുന്നു ദൈവം
അയാള്‍ക്ക് ജീവിതം പുല്ലാണ്.
മുറിവ് വേദന കണ്ണീരെന്നു കരഞ്ഞു കരഞ്ഞ്
അക്ഷരങ്ങള്‍
മുങ്ങാറായ വള്ളത്തില്‍ കയറി തുഴഞ്ഞു പോകുന്നു.
എന്റെ സ്നേഹം എന്റെ സ്നേഹം
എന്റെ മാത്രം സ്നേഹമെന്ന്
ഓര്‍മ്മക്കൂനകള്‍ പെരുക്കി പെരുക്കി
ബന്ധങ്ങള്‍ വാശി പിടിച്ച് ജീവനൊടുക്കുന്നു
**********
Subscribe to:
Post Comments (Atom)
9 comments:
എന്റെ സ്നേഹം എന്റെ സ്നേഹം
എന്റെ മാത്രം സ്നേഹമെന്ന്
ഓര്‍മ്മക്കൂനകള്‍ പെരുക്കി പെരുക്കി
ബന്ധങ്ങള്‍ വാശി പിടിച്ച് ജീവനൊടുക്കുന്നു.....
വാശി പിടിക്കുന്ന ബന്ധങ്ങളല്ലേ ജീവിത നൗകയെ മുന്നോട്ടു കൊണ്ടു പോകുന്നത്....
Devaseaa njanivide puthiya aalaanu...Sonayaanu parichayappeduthhiyathu.nalla kavitha...aashayam athimanoharam...
pinne Sonayude commentinu enthe ithhra kathhiye kkaal moorchha ..deyvathhe ithrayum pazhikkano?
മുറിവ് വേദന കണ്ണീരെന്നു കരഞ്ഞു കരഞ്ഞ്
അക്ഷരങ്ങള്‍
മുങ്ങാറായ വള്ളത്തില്‍ കയറി തുഴഞ്ഞു പോകുന്നു.
its great....
എവിടെ വെച്ചോ ഒപ്പം കൂടിയവര്‍
ഏതു സ്റ്റോപ്പില്‍ നിന്നെന്നു പോലുമറിയില്ല.
അറിയാതെ പോകുന്നത് എന്തെല്ലാമാണല്ലേ...??
വളരെ ധീരമായൊരു കാഴ്ചപ്പാടാണ് ദൈവത്തെക്കുറിച്ച് ദേവസേന അവതരിപ്പിച്ചിരിക്കുന്നത്.
ദൈവത്തെക്കുറിച്ച് പറയുമ്പോള്‍, അധികാരി വര്‍ഗ്ഗങ്ങളെ (അവ നിരവധി രൂപങ്ങളിലും നിറങ്ങളിലും ഭാവങ്ങളിലുമുണ്ട്)പ്പറ്റി പറയുമ്പോള്‍ ഒരു പോറല്‍ പോലുമേല്ക്കുമോ എന്ന് പേടിച്ച് എഴുതുന്ന എഴുത്തുകാര്‍ക്കിടയില്‍ ദേവസേനയുടെ വരികള്‍ തലയുയര്‍ത്തിത്തന്നെ നില്ക്കുന്നു.
ജീവിതത്തെയോ ബന്ധങ്ങളെയോ അളക്കുന്നത് ഏത് ഉഷ്ണമാപിനി കൊണ്ടാണ്?
തിളച്ചു തൂവുന്നുവെങ്കില് ആത്മാവിന് മോക്ഷം കിട്ടട്ടേ...
കൂടെ അങ്ങിനെ പലരും കൂടിയിട്ടുണ്ടാകും.
ഏതോ വഴിവക്കില്‍ വച്ച് ചുണ്ടാമ്പ് നീട്ടിയിട്ടുണ്ടാകും.
റബ്ബര്‍ക്കായ് മാതിരി ഒട്ടിപ്പിടിച്ചിട്ടുണ്ടാകും. വെള്ളത്തില്‍ പഞ്ചസാര പോലെ അലിഞ്ഞ് ചേരണമെന്ന് ആഗ്രഹിച്ചിട്ടുണ്ടകും
ഇതൊക്കെ ആഗ്രഹങ്ങളല്ലേ...
ഇതൊക്കെ ചിന്തകളല്ലേ..
അപ്പപ്പോള്‍ തോന്നുന്ന ഭ്രാന്തന് ചിന്തകളെ , ചുണ്ണാമ്പിനായ് അപ്പപ്പോള്‍ നീട്ടുന്ന കത്തിമുനകളെ ബുദ്ധിയുടെ ഉഷ്ണമാപിനി ഉപയോഗിച്ച് ഗണം തിരിക്കുമ്പോഴാണ് ബന്ധങ്ങളുടെ അന്ധ വിശ്വാസ രഹിതമായ ഗൌളി ചിലക്കുന്നത്.
ജീവിതത്തെ നമുക്ക് എഴുതാം,
ജീവിതത്തെ നമുക്ക് ചിലപ്പോഴെങ്കിലും വരയ്ക്കുകയുമാവാം. എന്നാല്‍ ജീവിതത്തെ വിളിച്ചു പറയുന്നത് പല്ലു വേദനയുള്ള സിംഹം വാ തുറക്കുമ്പോലെയാണ്.
ആദ്യം കിട്ടിയ ചുണ്ണാമ്പ് നല്ല തളിര് വെറ്റിലയും കൂട്ടിച്ചേര്‍ത്ത് ചവയ്ക്കുമ്പോള്‍ ഉണ്ടാവുന്ന ചുവപ്പ് പിന്നെ ചവക്കുമ്പോള്‍ കിട്ടില്ലെന്ന് ജീവിതം പഠിപ്പിക്കുന്നു.
എന്റെ വേദന എന്റെ സ്നേഹം എന്റെ എന്റേന്ന് കേട്ട് കേട്ട് ബൈബിളില്‍ പോലും അന്ധവിശ്വാസിയല്ലാത്തവളേ....
“നിങ്ങള്‍ എന്റെ അടുക്കല്‍ വരുവിന്‍..” എന്നാണ് ബൈബിള്‍ പറയുന്നത്. ‘ഞാന്‍‘ നിങ്ങളുടെ അടുത്തല്ല വരുന്നത്.
“നിങ്ങള്‍’ക്ക് വേണ്ടിയാണ് ഭൂമിയിലെ മുഴുവന്‍ കുരിശും ‘ഞാന്‍‘ ഏറ്റെടുക്കുന്നത്. “ അപ്പോഴും എന്റെ പുറം, എന്റെ ചങ്ക്, എന്റെ വേദന എന്ന് നിലവിളിച്ചില്ല.
അതു കൊണ്ട് തന്നെ വഴിവക്കില്‍ നിന്ന് ചുണ്ണാമ്പ് ചോദിക്കുന്ന ഒപ്പം കൂടിയവരെ പിതാവിനും പുത്രനും പരിശുദ്ധാത്മാവിലും ലയിപ്പിച്ച് ബന്ധങ്ങളെ മുറുകെ പിടിക്കുക തന്നെ വേണം.
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്‍
ആശംസകള്‍
"ബന്ധങ്ങള്‍ വാശി പിടിച്ച് ജീവനൊടുക്കുന്നു" ATHO, BANDHANGALE NIRDAYAM KONNU THALLUNNATHO?
"ബന്ധങ്ങള്‍ വാശി പിടിച്ച് ജീവനൊടുക്കുന്നു" ATHO, BANDHANGALE NIRDAYAM KONNU THALLUNNATHO?
Post a Comment