അവസ്ഥാന്തരങ്ങള്‍

നാമൊന്നിച്ചു പേരിട്ട
നിലാവിനിപ്പോഴെന്തു
പ്രായമെത്തിയിട്ടുണ്ടാവും?

സഖാവു കൃഷ്ണന്റെ വില്ലയുടെ മുറ്റത്ത്
മുരിങ്ങ പൂത്തിരിക്കുന്നു;
നാരകവും പൂത്തിരിക്കുന്നു.
ചേര്‍ന്നുള്ള ഇടവഴി
നിരന്തര പ്രലോഭനങ്ങളുടെ
അവസാന ജങ്ഷനായിരുന്നുവെന്ന്
ആരറിഞ്ഞു?

പാമ്പും ഏണിയും കളിച്ചിരുന്ന പ്രണയം
87ആം അക്കത്തിലെ പാമ്പിന്‍ വായില്‍ പെട്ട്
താഴേക്ക് പോയിട്ട്
തിരികെയെത്തിയതേയില്ല.

ഫര്‍ദാന്‍ എക്സ്ചേഞ്ചിന്റെ ഡിസ്‌‌പ്ലേ ബോര്‍ഡില്‍
മൂക്കു കുത്തി താഴേക്ക് വീണ രൂപയുടെ മൂല്യസൂചികയും
മുന്നിലെ നീണ്ട ക്യൂവും കാണുന്ന
നിര്‍ദ്ധനന്റെ നിസംഗച്ചിരിയാണിപ്പോള്‍ ജീവിതം.

കാനൂ ഗ്രൂപ്പ് ബില്‍ഡിങ്ങ് പരിസരത്തെ
ഉണക്കയല പോലെ വരണ്ട
കൂട്ടിക്കൊടുപ്പുകാരന്റെ വേഷമാണിപ്പോള്‍
കാലത്തിന്.
ചോരയും നീരുമറ്റ
നിരവധി ശരീരങ്ങളെ വെച്ചു നീട്ടുന്നു.
കാര്‍ക്കിച്ചു തുപ്പാന്‍ തോന്നുന്ന,
ഛര്‍ദ്ദില്‍ വരുത്തുന്ന ജീവിതം

പൂര്‍ണ്ണഗര്‍ഭിണിയെ
ബലാത്സംഗം ചെയ്യുന്നതിനേക്കാള്‍
ദാരുണമായി
ഓര്‍മ്മകള്‍ ഈര്‍ച്ചവാളായി ആഴത്തിലേക്കിറങ്ങുന്നു.

പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന
പ്രണയത്തെ നാടു കടത്താം.
ഒന്നിച്ചു കണ്ട സ്വപ്നങ്ങളെ ശിരഛേദം ചെയ്യാം.
അടിപ്പാടേറ്റു തിണര്‍ത്ത
സ്വകാര്യങ്ങളെ
കസവുടുപ്പിടീച്ച്, ചിത്രമാക്കി,
ചില്ലിട്ട് , മാലയിട്ട്
ഭിത്തിയില്‍ തൂക്കാം .

എല്ലാം കൂട്ടിക്കെട്ടി
ജീവിതമെന്ന് ചെല്ലപ്പേരിട്ട് വിളിച്ചു ലാളിക്കാം.

24 comments:

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. said...

ഇതൊക്കെത്തെന്നെയല്ലേ ജീവിതം?

ശ്രീഇടമൺ said...

എല്ലാം കൂട്ടിക്കെട്ടി
ജീവിതമെന്ന് ചെല്ലപ്പേരിട്ട് വിളിച്ചു ലാളിക്കാം.
:)

പ്രയാണ്‍ said...

എല്ലാം കൂട്ടിക്കെട്ടി
ജീവിതമെന്ന് ചെല്ലപ്പേരിട്ട് വിളിച്ചു ലാളിക്കാം.
അല്ലാതെപിന്നെ.....:)

വിഷ്ണു പ്രസാദ് said...

പ്രണയത്തിന്റെ ജങ്ഷന്‍ തന്നെയാണോ കവിതയുടെ ജങ്ഷന്‍?അല്ലെങ്കില്‍ പ്രണയത്തിന്റെ ജങ്ഷനില്‍ നിന്ന് കവിതയുടെ ജങ്ഷനിലേക്ക് എന്തു ദൂരമുണ്ട്?
പാമ്പും കോണിയും അസ്സലായി.
കയ്ച്ച് കയ്ച്ച് എന്നാണ് ജീവിതമേ നീയൊന്ന് മധുരിക്കുന്നത്...

പാത്തുമ്മയുടെ നായര്‍ said...

"സഖാവ് കൃഷ്ണന്റെ വില്ല"
വായ്പ്പപ്പലിശയുടെ കണ്ണുനീരില്‍ കുഴച്ചേടുത്തൊരു കോണ്‍‌ക്രീറ്റുകൂരയ്ക്ക് ദന്തഗോപുരമെന്നുപേരിടാന്‍ ദേവസേനയും

സെറീന said...

എല്ലാം കൂട്ടിക്കെട്ടി വെയ്ക്കാനൊരുങ്ങുമ്പോള്‍
ഛര്‍ദ്ദില്‍ വരുത്തുന്ന ഈ ജീവിതത്തിനും മീതെ
100 ലേയ്ക്ക് ചാരി വെച്ചൊരു ഏണി കാണും,
നാടുകടത്തിയിട്ടും മടങ്ങി വരുന്ന,
ശിരഛേദം ചെയ്തിട്ടും
മിടിച്ചു കൊണ്ടേയിരിയ്ക്കുന്ന,പ്രണയത്തെ
നക്ഷത്ര വിരലു കൊണ്ട് പിന്നെയും നീ എഴുതും..

Rare Rose said...

ഒപാമ്പും ഏണിയും കളിച്ചിരുന്ന പ്രണയം
87ആം അക്കത്തിലെ പാമ്പിന്‍ വായില്‍ പെട്ട്
താഴേക്ക് പോയിട്ട്
തിരികെയെത്തിയതേയില്ല.

എന്തോ ആ അക്കത്തിന്റെ കള്ളക്കണ്ണേറിലെപ്പോഴും പെട്ടു പാമ്പു വിഴുങ്ങി താഴോട്ട് പോവാറുള്ളത് കൊണ്ട് ആ ഉപമ ക്ഷ പിടിച്ചു..:)

എം.എച്ച്.സഹീര്‍ said...

vakku cherthu kettiya ee jeevtha kuppayam nannyittindu..keep it up

ഗുപ്തന്‍ said...

കവിത അസ്സലായി. ഒരു പക്ഷേ വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നില്ലേ എന്ന് (ദേവസേനയുടെ എഴുത്തിലെന്നല്ല ഒരു തലമുറമുഴുവന്‍ എഴുതിയെഴുതിയെഴുതി...) ചിന്തിക്കാന്‍ സമയമായില്ലേ

Sureshkumar Punjhayil said...

Ithu kavithayude pookkalam...!

Manoharam Ashamsakal...!!!

ഗിരീഷ്‌ എ എസ്‌ said...

മനോഹരവും തീവ്രവുമായ
കവിത...
ആശംസകള്‍..

ഗിരീഷ്‌ എ എസ്‌ said...

പ്രണയത്തെ കുറിച്ച്‌
മാത്രമെഴുതിയ
ചില കവികളുണ്ടായിരുന്നു..
അവരുടെ രചനകള്‍
ഒരോന്ന്‌ കഴിയുമ്പോഴും
കൂടുതല്‍ തീവ്രമായിക്കൊണ്ടിരിക്കുകയാണ്‌
ചെയ്‌തത്‌...

അനില്‍ വേങ്കോട്‌ said...

ദേവസേന സ്വന്തം കവിതകളെ അനുകരിക്കുന്നു.
നവത്വം തന്നെയാണ് കവിത. അത് കൈവിടരുത്. നിരാശപ്പെടുത്തില്ലല്ലോ?

bilatthipattanam said...

ഞാൻ പുതുവായനക്കാരനാണുകേട്ടൊ..

കുഴൂര്‍ വില്‍‌സണ്‍ said...

ഒന്നിച്ച് പേരിട്ടു. എന്നിട്ട് ഒറ്റയ്ക്ക് പോയി. എവിടെയൊക്കെ അലഞ്ഞു. അതിനേക്കാള്‍ ഞാന്‍ അലഞ്ഞു. ഈ മഴയോളം ഒന്നും നനച്ചില്ല.

ഉമേഷ്‌ പിലിക്കൊട് said...

ഓര്‍മ്മകള്‍ ഈര്‍ച്ചവാളായി ആഴത്തിലേക്കിറങ്ങുന്നു.
നന്നായിട്ടുണ്ട്

നിലാവുപോലെ.. said...

valare manoharam!!!!!
bhavanayude giri shringam kayariya pratheethi.....

Ranjith chemmad said...

"എല്ലാം കൂട്ടിക്കെട്ടി
ജീവിതമെന്ന് ചെല്ലപ്പേരിട്ട് വിളിച്ചു ലാളിക്കാം."

.... മിഴിവുള്ള ചിത്രങ്ങള്‍

തേജസ്വിനി said...

അതൊക്കെക്കൂടി വിളിക്കാവുന്ന ഒന്നേയുള്ളൂ-
ജീവിതം...
എനിക്കിഷ്ടായി..

Dr.azeeztharuvana said...

Dear Friend
ഡിസംബര്‍ പതിനൊന്നാം തിയ്യതി രാവിലെ പത്തരക്ക് എന്‍റെ പുസ്തകം "വയനാടന്‍ രാമായണം(published by current books,thrissure,Rs.120)കവി കെ. സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യുകയാണ് .കാലിക്കറ്റ്‌ ഇന്റര്‍നാഷണല്‍ ബുക്ക്‌ ഫയറില്‍ വെച്ചാണു(അരയിടത് പാലം മൈതാനം) പ്രകാശനം. ചടങ്ങില്‍ ഡോക്ടര്‍ രാം പുനിയനി അദ്യക്ഷത വഹിക്കും.പി .പി .സത്യന്‍ പുസ്തകം പരിചയപെടുതും.ശൈജല്‍ കെ .സി .പുസ്തകം ഏറ്റുവാങ്ങും. താങ്ങള്‍ നിര്‍ബന്ടംയും
പങ്കെടുക്കണം .
സ്നേഹപൂര്‍വ്വം,
ഡോക്ടര്‍ അസീസ്‌ തരുവണ
9048657534

മഷിത്തണ്ട് (രാജേഷ്‌ ചിത്തിര) said...

ഈ വഴി ആദ്യായിട്ടാണ്‌
അതും വൈകി
യാത്രക്കൂലി നഷ്ടായില്ല
കാഴ്ചകള്‍ അതുണ്ട്
നന്നായി

നീലാംബരി said...

മഷിത്തണ്ടിനെപ്പോലെ ഞാനും ആദ്യായാ ഈ വഴി. ശകുനം നന്നായി എന്നുവേണം പറയാന്‍. തുടക്കം തന്നെ ഇഷടപ്പെട്ടു.

'നാമൊന്നിച്ചു പേരിട്ട
നിലാവിനിപ്പോഴെന്തു
പ്രായമെത്തിയിട്ടുണ്ടാവും?'
നല്ല വരികള്‍

ചരിത്രത്തിന്റെ ഏതോചില മുഹൂര്‍ത്തങ്ങളിലൂടെ ഒന്നു യാത്ര ചെയ്തുവന്നു.

'പാപ്പരായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന
പ്രണയത്തെ നാടു കടത്താം.
ഒന്നിച്ചു കണ്ട സ്വപ്നങ്ങളെ ശിരഛേദം ചെയ്യാം.'
സമകാലിക പ്രണയത്തിന്റെ പാപ്പരത്തം ​ഒരു നഗ്നസത്യം
ആശംസകള്‍