രാവടരുന്നതിനും
വെട്ടം പരക്കുന്നതിനും
മുന്‍പായിരുന്നു
ഉള്ളിലെത്തിയതു
വാര്‍ന്നു പോകും മുന്‍പെ
കടലാസിലേക്ക് പകര്‍ത്താനുള്ള
എഴുത്തുകാരന്റെ തൂലികയുടെ
ധൃതി, ത്വര
അതിലുമേറെ വേഗതയില്‍
എന്റെ ഉടലില്‍
സഞ്ചരിക്കുന്നുണ്ടായിരുന്നു നീ
പഴഞ്ചന്‍ രീതികള്‍ക്കെതിരായി
ആയിരം സ്വകാര്യങ്ങള്‍ പരസ്പരം പുതപ്പിക്കുന്നുണ്ടായിരുന്നു നാം.
ബീഭത്സമായ കാടായിരുന്നു നീ
ഇരുട്ടില്‍,
ഇലകളില്‍, കായ്കളില്‍
വേരുകളില്‍,
ഉരുമ്മാനിനിയും ബാക്കിവെക്കാതെ
പാറുന്ന ശലഭമായിരുന്നു ഞാന്‍.
രൌദ്രമായ കടലായിരുന്നു നീ
നീന്തിയിട്ടും, മുങ്ങിയിട്ടും
ആഴത്തിനടിയിലെത്തിയിട്ടും
പിന്നേയും കുതിക്കാന്‍ പിടയ്ക്കുന്ന
നീല മത്സ്യമായിരുന്നു ഞാന്‍
അവസാനിക്കാത്ത വഴിയായിരുന്ന നീ
പോയിട്ടും പോയിട്ടും
ആസക്തിയുടെ പൂക്കള്‍ കൊഴിയാത്ത
ഇരു വശങ്ങള് കണ്ട്
തളരാതെ സഞ്ചരിക്കുന്നുണ്ടായിരുന്നു ഞാന്‍
മൌനത്തില്‍ നിന്ന്
വാക്കടരുന്നതിനു മുന്‍പുള്ള
തുച്ഛമായ ഇടവേളയില്‍
നീലമത്സ്യം നീന്തി
ശലഭം പറന്നു
വഴി തീര്‍ന്നു
അപ്പോഴും,
രണ്ടുടലുകള്‍
പന്തങ്ങളായി എരിഞ്ഞു
ഉഷ്ണത്തിന്റെ ഉയര്‍ച്ചകള്‍ കയറി
ആസക്തിയുടെ താഴ്വാരങ്ങളിലേക്കാഴ്ന്നു
ഇടവപ്പാതി മഴയും നനഞ്ഞു
ഒരു മിന്നല്‍ പിണര്‍
നാം രണ്ടായി പിരിഞ്ഞു
സര്‍വ്വത്ര ശാന്തം
Subscribe to:
Post Comments (Atom)
21 comments:
പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ മറഞ്ഞ
ഒരു താരത്തിന്റെ ആത്മാവിനോട് കൂട്ടം കൂടി ...!
:)
നല്ല പടം .
പടത്തിന് കടപ്പാട് ഏതോ എവിടെയോ ഉള്ള ഒരു ഫോട്ടോഗ്രാഫര്‍ക്കാണ്. നെറ്റില്‍ നിന്നും കിട്ടിയതാണ്. പേരിന് വേണ്ടി ഒരു പാട് തിരഞ്ഞു. കിട്ടിയില്ല.
കടപ്പാട് ടാഗില്‍ ചേര്‍ത്തിട്ടുണ്ട്.
ഒന്നും
അടര്‍ന്നു
തീരാതിരുന്നെങ്കില്‍
ഇവിടെയാണ്
യോഗി അതായത്
‘നോർമൽ പേഴ്സൺ’ അവന്റെ
ഐഹികമായ ഏറ്റവും വലിയ സുഖവും സമാധാനവും കണ്ടെത്തുന്നത്.
വൗ!! ഉഗ്രന്‍ കവിത!
ദേവേച്ചീ
നീ അതാണ്
ഞാന്‍ മറ്റേതും
നീ മാങ്ങാത്തൊലിയാണ്
ഞാന്‍ തേങ്ങാക്കൊത്തും
എന്നൊക്കെ ശ്രീകുമാരന്‍ തമ്പി പണ്ട് പലപാട്ടുകള് പാടിയിട്ടുണ്ട്.
ഈ ബീഭത്സമായ കാടെവിടെയാ കാണാന്‍ കിട്ടുക?
ഒരു മോശം കവിതയെ അതിനേക്കാള്‍ മോശമായ ചിത്രം രക്ഷിക്കില്ലാട്ടോ! ദൈവം പോലും രക്ഷിക്കൂല്ല.
സര്‍വ്വത്ര ശാന്തം
മഴയിലും ഉഷ്ണിക്കുന്നു.... കൊള്ളാം.. മികച്ചത്....
നാം രണ്ടായി പിരിഞ്ഞു
സര്‍വ്വത്ര ശാന്തം ... Veendum koodumenna pratheekshayil... Nannayirikkunnu. Ashamsakal...!!!
devavachanangal iniyum mazhayayi pozhiyatte..aa padam ugran..
ente ullile Bonsai streemarangal ithu kandu kothikkunnu.t
നന്നായിട്ടുണ്ട്...
ആശംസകള്‍...*
നന്നായിട്ടുണ്ട്
തുറന്നെഴുത്തിന്റെ ഒരു വേദി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. നല്ല ബ്ലോഗ് എഴുത്തുകാര്‍ കൂടുതല്‍ വായനക്കാരിലേക്ക് എത്തിച്ചേരണം എന്നാ ആഗ്രഹം. സഹകരിക്കുമല്ലോ.
സ്നേഹം, ലാജു.
Administrator
http://vaakku.ning.com
please join..
ആദ്യമായാണു വായിക്കുന്നത്
ഇഷ്ടമായി...............
കവിതയുടെ വിഷയം
കടലാസിലാക്കും മുമ്പ്
കടന്നു വന്നൂ വിഷയം.
വിഷയത്തിനിടയില്‍
വിനഷ്ടമായീ കവിതാവിഷയം.
അപ്പോള്‍,
വിഷയം തന്നെ
വിഷയമാക്കിയൊരു കവിത.
ഭേഷായിട്ടുണ്ട്.
മുഷിഞ്ഞില്യാ ഒട്ടും.
വിഷ് യൂ ആള് ദി ബെസ്റ്റ്.
യാദൃശ്ചികമായി ഈ ബ്ലോഗില്‍ വന്നതാണ്. പുതിയ വിഷയം അല്ലെങ്കില്‍ കൂടി കവിതയുടെ പോക്ക് ഇഷ്ടപ്പെട്ടു.
"വെട്ടം പടരുന്നതിനും" എന്ന് ഞാന്‍ ഒന്ന് തിരുത്തി വായിച്ചു. "അതിലുമേറെ വേഗതയില്‍" എന്നതില്‍ ഒരു കല്ലുകടിയും തോന്നി. മുഷിയില്ലല്ലോ എന്റെ അഭിപ്രായം മാത്രം. "സ്വകാര്യം പുതപ്പിക്കലും", "ഉരുമ്മാന്‍ ബാക്കി വയ്ക്കാതെ പറക്കുന്ന ശലഭവും" ഒക്കെ നല്ല ഒറിജിനാലിറ്റി ഉള്ള ഇമേജുകള്‍ ആണെന്ന് തോന്നി.
അയ്യോ ഇതിനു " A" certificate കൊടുക്കേണ്ടീ വരുമല്ലൊ.
പ്രേതവിചാരം കഥ കാണണം
പ്രേത വിചാരം
Post a Comment