നീ വരും വരെ
പതിനേഴ് വയസ്സുള്ള
വസന്തമാണ്
കാലുകള്‍ നീട്ടിവച്ചങ്ങനെ
നടന്നകലുന്നത്
നെഞ്ചില്‍ പിച്ച വച്ച
അതേ കാലുകള്‍
*
പോകുമ്പോള്‍ തിരിഞ്ഞു നോക്കരുത്
കണ്ണ് നനക്കരുത്
ഉള്ള് തുളുമ്പരുത്
ഓര്‍മ്മിപ്പിക്കുകയാണ്
പറഞ്ഞതൊക്കെയും
നാനാവശവും
കൂര്‍ത്ത് മുര്ത്ത
വജ്ജ്രതുണ്ടാവണമെന്ന്
കാരിരുമ്പ് പോലെ ഉറപ്പുണ്ടാകണമെന്ന്
ഏത് ഇരുട്ടിലൊളിപ്പിച്ചാലും
വെട്ടി വിളങ്ങണമെന്ന്
അറിയാതപായപ്പെടു-
ത്താനടുക്കുന്നവന്‍
മുറിവേല്‍ക്കണമെന്ന്
മുതിരേണ്ടിയിരുന്നില്ല നീ,
ജനിക്കേണ്ടിയേയിരുന്നില്ല നീ
*
വീടും പരിസരവും
ഓരോ അണുവും
ആരായുന്നു
അവളെവിടെ
എവിടെ
എവിടെയെന്ന്
വരും വരുമെന്ന്
സമാധാനം പറഞ്ഞ്
സഹികെട്ടിരിക്കുന്നു
*
നീ വരേണ്ട
ദിനങ്ങളെണ്ണിത്തുടങ്ങട്ടെയോ
അത് വരെ,
വീട് നിറഞ്ഞ് ചിലമ്പുന്ന
കുട്ടിക്കുറുമ്പിന്റെ മേളമില്ലാതെ
ഉതിര്‍ത്ത് നാലുപാടും
ചിതറിയെറിയുന്ന
ഉടുപുടവകളുടെ
സാന്നിദ്ധ്യമില്ലാതെ
സന്ധ്യാപ്രാര്‍ത്ഥനകളില്‍
നേര്‍ത്ത് കൊഞ്ചിയ
സ്വരത്തിന്റെ ഈണമില്ലാതെ
നിദ്രയില്‍ പോലുമുതിര്‍ന്നിരുന്ന
കുണിങ്ങിച്ചിരിയുടെ
താളമില്ലാതെ
പിടിക്കപ്പെടാന്‍ പാകത്തിന്
മുഖം താഴ്ത്തിനിന്ന് വിളമ്പുന്ന
നുണകളുടെ മധുരമില്ലാതെ ….
*
രാവുകളെ ചങ്ങലക്കിടാം
പകലുകളെ ഗര്‍ഭചിദ്രം ചെയ്യാം
അതു വരെ
നീ,
നീയൊരാള്‍ക്ക് വേണ്ടി മാത്രം
അടി വയര്‍
ഉച്ചത്തില്‍ പിടഞ്ഞുകൊണ്ടിരിക്കും
മുലകള്‍
പരിസരം മറന്ന് വിങ്ങിക്കൊണ്ടേയിരിക്കും
Subscribe to:
Post Comments (Atom)
28 comments:
അതു വരെ
നീ,
നീയൊരാള്‍ക്ക് വേണ്ടി മാത്രം
അടി വയര്‍
ഉച്ചത്തില്‍ പിടഞ്ഞുകൊണ്ടിരിക്കും
മുലകള്‍
പരിസരം മറന്ന് വിങ്ങിക്കൊണ്ടേയിരിക്കും
മഞ്ഞയില്‍ വന്നത്
നല്ല കവിത. വളരെ ഇഷ്ടപ്പെട്ടു.
നീ,
നീയൊരാള്‍ക്ക് വേണ്ടി മാത്രം
അടി വയര്‍
ഉച്ചത്തില്‍ പിടഞ്ഞുകൊണ്ടിരിക്കും
നന്നായിരിക്കുന്നു ദെവസെന..ചിന്തകളുടെയും വികാരങ്ങളുടെയും തീക്ഷ്ണത അനുഭവിപ്പിക്കുന്ന കവിത.
റേഡിയോ- ചൊല്ലരങ്ങില്‍ കേട്ടിരുന്നു..
വളരെ ഇഷ്ടമായി...
ശരിയ്ക്കും ഒരു അമ്മയുടെ ആത്മവിലാപം...
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ‘നന്നായിരിയ്ക്കുന്നു’ ചേച്ചീ...
:)
നെഞ്ചില്‍ പിച്ച വച്ച
അതേ കാലുകള്‍....
നടന്നകലുന്ന എല്ലാ വഴിയിലും കണ്ണീരിന്റെ നനവു പടര്‍ത്തുന്നു.
നന്നായിരിക്കുന്നു...
ദേവസേന, മനസ്സിലാഴ്ന്നിറങ്ങിയ വരികൾ.. കാത്തിരിപ്പിന്റെ, ഓർമ്മകളൂടെ ഒക്കെ ഒരു സ്പർശം!. നന്നായിരിക്കുന്നു.
നന്നായിരിക്കുന്നു...
മനസ്സിനെ വല്ലാതെ പിടിച്ചുലച്ച വരികള്‍ താങ്കളുടെ കവിതകള്‍ക്കായി കാത്തിരിക്കുന്നു
അമ്മ - മകള്‍ .. ലോപിച്ച് എഴുതിയാല്‍ ഇത്രയും മതി. അതില്‍ കൂടുതല്‍ എന്തിരിക്കുന്നു?
നല്ലത്
കവിതയുടെ മഴക്കാലം കൊള്ളാം ഇഷ്ടപ്പെട്ടു
വളരെ നല്ലത്... അതേ പറയുന്നുള്ളു
അമ്മ....
നല്ല കവിത..
ചേച്ചീ,
സാധാരണ കവിത എന്നു കണ്ടാല്‍ ‘തോമസുട്ടീ, വിട്ടോടാ’ എന്നു പറയുന്നവനാ ഞാന്‍.
പല കവിതയും വായിച്ചാല്‍ ഒന്നും പിടികിട്ടാറില്യ, മര്യാദയ്ക്ക് പറയേണ്ട കാര്യമെന്തിനാ ഇങ്ങനെ വളഞ്ഞ വഴിയിലൂടെ എന്നു ചിന്തിക്കാറുണ്ട്.
പക്ഷെ റീഡറില്‍ കണ്ടപ്പോ വെറുതേ വായിച്ചതാ, പക്ഷേ ഒരു പാടിഷ്ടായി. മനസിലേക്കിറങ്ങിപോയ വരികള്‍. നന്ദി...
ഹൃദ്യമായ വരികള്‍. ലാളിത്യമുള്ള ഭാഷ. ആസ്വദിക്കാനും ചിന്തിക്കാനും കഴിയുന്ന വരികള്‍... ഈ കവിത മാത്രമല്ല... മറ്റുള്ള കവിതകളും...
ആശംസകള്‍
ജയകൃഷ്ണന് കാവാലം
നല്ലത്
നല്ല വരികള്‍
orammayude vilapam...kannu niranju poyi
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്.!!
ഉള്ളില്‍ എന്തൊക്കയൊ ആര്‍ദ്രമാകുന്നു
നന്നായിരിക്കുന്നു....
രാവുകളെ ചങ്ങലക്കിടാം
പകലുകളെ ഗര്‍ഭചിദ്രം ചെയ്യാം
നല്ല വരികള്‍
കാത്തിരുന്ന ആ ദിവസം
നല്ല കവിത....കാത്തിരിപ്പും പിന്നെ കൂടെയുള്ള ചിത്രവും
ഇത്രയും ജാഗരൂകയാകാന്‍ മാത്രം
ലോകം പുരുഷന് മാരുടേത് മാത്രമാണോ?
മുന്നില്ക്കാണുന്നവന്
അറിയാതപായപ്പെടുത്താന് വരുന്നവനാണോ!
ആണുങ്ങള്‍ക്കു നഷ്ടപ്പെട്ടു പോകുന്ന ലോകങ്ങള്‍!
ഇതെനിക്കും ഇഷ്ടായീ...
അമ്മേ എന്ന് വിളിച്ചോട്ടേ....
എല്ലാവര്ക്കും നന്ദി,
തേജസ്വിനിക്ക്,
ഈ കവിത എപ്പോ വായിച്ചാലും എനിക്കു കരച്ചില് വരും.
ഇപ്പോള്‍ നീയെന്റെ കണ്ണു നിറച്ചു കുട്ടീ
വിളിച്ചോളൂ. ആയിരം വട്ടം സമ്മതം .
Post a Comment