നീ വായിക്കുമ്പോള്‍, നീ വായിക്കപ്പെടുന്നത്


കാലത്തെ നമസ്കാരം കേട്ടാലറിയാം
തലേരാത്രിയില്‍,
എത്ര ലാര്‍ജ്ജിലായിരുന്നു
ജ്ഞാനസ്നാനമെന്ന്
ഉറക്കക്കേടിന്റെ
ഏതൊക്കെ ശവപ്പറമ്പുകളാണു
ബാക്കിവെച്ചിരിക്കുന്നതെന്ന്'

റ' 'ഋ' കാരങ്ങള്‍ക്ക്‌
ഇത്ര ക്രൗര്യമെന്തിനു?
നോര്‍മലെന്നു
സ്വയം ബോധിപ്പിക്കാനോ?

വഴക്കടിച്ചിട്ടാണെങ്കിലോ
നീ പിണങ്ങിയാല്‍ എനിക്കൊരു കോപ്പുമില്ലന്ന്
ഇല്ലാത്ത ഊര്‍ജ്ജം
വാക്കുകളില്‍ കയറ്റാന്‍ ശ്രമിച്ച്‌,
പിന്നെ തോറ്റ്‌
എന്തിനാണിങ്ങനെ നാണം കെടുന്നത്‌.

വീട്ടിലവളോട്‌ കലഹിച്ചിട്ടെങ്കിലോ
ശൂന്യാകാശത്തു നിന്ന് വരുന്നവന്റെ ശബ്ദം
അവളെയെങ്ങനെ തോല്‍പ്പിക്കാന്‍?
നിനക്കറിയാം
അവള്‍ക്ക്‌ വാര്‍ത്തകള്‍ അലര്‍ജിയാണെന്ന്..

സഭയും ഇടയലേഖനവും
പിണറായിയും ചാണ്ടിയും
പക്ഷിപ്പനിയും ഭൂമി ക്രയവിക്രയങ്ങളും
കര്‍ഷകാത്മഹത്യയും, അരിവിലയും
അവലോകിച്ചവലോകിച്ച്‌
നീ ഹിമാലയം കയറുമ്പോള്‍
എവിടെയോ വാക്കിടറിയേക്കാമെന്ന്
ഭയമാണു വരിക
കുഴപ്പമൊന്നും വരുത്തല്ലേയെന്ന പ്രാര്‍ത്ഥനയും

ഇടതുകാര്‍ നിന്നെ വലതനെന്നും
വലതുകാര്‍ ഇടതനെന്നും
നിന്റെ നേരെ മുഷ്ടി ചുരുട്ടുമ്പോള്‍
ഇതു രണ്ടുമല്ല നീയെന്ന
നേരു ആരറിയുന്നു

കാമുകന്‍ തൂങ്ങിമരിച്ചെന്ന് !
ഇടപ്പള്ളിയുടെ സ്വരമിങ്ങനെയായിരുന്നുവോ?

ആകാശം ഭാഗികമാണെന്ന് !
ആന, ഇടഞ്ഞ പാപ്പനെ കുത്തിയെന്ന്!!
ഏതുവനത്തിലെ ഒറ്റയാനായി മേയാന്‍ പോയി
ചിന്തകളാനേരത്ത്‌!!

ഒക്കെപ്പറഞ്ഞാലും,
കുമരകം ബോട്ടപകടത്തില്‍,
15 കുഞ്ഞുങ്ങളൊന്നിച്ച്‌ മരിച്ചെന്ന് വായിച്ചപ്പോള്‍
ഒരു മകളില്ലാഞ്ഞിട്ടും
നിന്നിലെ അഛനങ്ങനെ വിങ്ങി നനഞ്ഞ്‌

പീഡന തകര്‍ച്ചകളില്‍
എത്ര സഹോദരന്മാരുടെ നിലവിളിയാണു
ആക്രോശങ്ങളായി
നിന്നിലൂടെ പിളര്‍ന്നത്‌

അതൊക്കെപ്പോവട്ടെ
ഷാര്‍ജ താമസസ്ഥലമായിക്കോട്ടെ
അബുദാബി പ്രിയ നാഗരമായിക്കോട്ടെ
എന്നിരുന്നാലും,
മഞ്ഞത്തും മഴയത്തും വെയിലത്തും
രണ്ടിടത്തും
ഒരേ ഡിഗ്രി സെല്‍ഷിയസ്‌ അടയാളപ്പെടുത്തി
എന്തിനാണു നീയെന്നെ ഇങ്ങനെ ചിരിപ്പിക്കുന്നത്‌.

36 comments:

ദേവസേന said...

എനിക്കു പ്രിയപ്പെട്ട ആള്‍ക്ക്,
ഒരു സ്വകാര്യം

അനിലന്‍ said...

ഇതൊക്കെ ചെവിയില്‍ പറഞ്ഞാല്‍ പോരേ?
ആത്മകവിത!!
എനിയ്ക്കാളെ മനസ്സിലായി ട്ടോ.

Anonymous said...

കിടുക്കന്‍ വായന...


അനിലേട്ടോ..ഇതാര്‍ക്കാ മനസ്സിലാകാത്തേ...

N O M A D | നൊമാദ്. said...

എനിക്ക് മാത്രം മനസിലായില്ല. ആരാ അനിലേട്ടാ ?
എന്നാലും ഇത്രേം വല്യ സ്വകാര്യം പറഞ്ഞാല്‍ ശ്വാസം മുട്ടിച്ചത്തു പോവും.

പപ്പൂസ് said...

കിടിലന്‍...! ’റ’കാരത്തിലേക്ക് വല്ലപ്പോഴും ഒരു ’ഴ’കാരം ഇഴഞ്ഞെത്താറില്ലേ, ഉവ്വോ? :)

ആളെ എനിക്കും മനസ്സിലായില്ല! ഒരു കവി?

ബിനീഷ്‌തവനൂര്‍ said...

പ്രിയപ്പെട്ട ദേവസേന, നന്നായി. എനിക്കുകൂടി വേണ്ടപ്പെട്ടയാള്‍ക്ക് വേണ്ടി ഞാന്‍ ധ്യാനിച്ച വാക്കുകള്‍ കോറിയിട്ടതിന് ഒരുപാട് നന്ദി. നമുക്ക് വേണ്ടപ്പെട്ടവര്‍ക്ക് എപ്പോഴും നാംതന്നെയല്ലേ ഉണ്ടാവൂ(സ്വാര്‍ത്ഥതയും,സ്വാഭാവികതയും)

മുസിരിസ് / അജിത്ത് പോളക്കുളത്ത് said...

എനിക്കിഷ്ടപെട്ടു...

പൂച്ചക്ക് മനസ്സിലായി ഏതാ എലിയെന്ന്!


ഇത് വിത്സനാണോ?

വിത്സന്‍ മാത്രമേ ഈ കസേരയിലിരിക്കാന്‍ പറ്റൂ...

നന്നായി
സ്നേഹപൂര്‍വ്വം

അജിത്ത് പോളക്കുളത്ത്

Anonymous said...

ബൈ ദ വേ ആ തലക്കെട്ടില്‍ ഒരു വ്യാകരണപ്പിശാച്. മനഃപൂര്‍വ്വമല്ലെങ്കില്‍ തിരുത്തുക. അക്ക്യുസേറ്റീവിനു ശേഷം പാസ്സീവ് ഉപയോഗിക്കില്ല. നീ വായിക്കുമ്പോള്‍ നിന്നെ മറ്റുള്ളവര്‍ വായിക്കുന്നത് എന്നോ നീ വായിക്കുമ്പോള്‍ നീ വായിക്കപ്പെടുന്നത് എന്നോ വേണം. മറുമൊഴിയില്‍ ആവര്‍ത്തിച്ചുകാണുമ്പോള്‍ ഒരു സുഖമില്ലായ്മ.

പപ്പൂസ് said...

മുസിരിസിന്റെ കമന്റു കണ്ടപ്പോളാ...

കവി എന്നു ഞാന്‍ പറഞ്ഞതു തിരുത്തി, ഇത് കുവിയാണല്ലേ? ഐ മീന്‍ - കു. വി. - കുഴൂര്‍ വിത്സന്‍... :)

ഒരു കവിത കേട്ടു വരുന്ന വഴിയാ...

ഗുപ്തന്‍ പറഞ്ഞത് ശരിയാ. ആ "നിന്നെ" അവിടുന്നൊഴിവാക്കിയാല്‍ത്തന്നെ പൊല്ലാപ്പൊഴിവാവുമെന്ന് തോന്നുന്നു!

ദേവസേന said...

thank you guptan.
മാറ്റിയിരിക്കുന്നു.

N O M A D | നൊമാദ്. said...

പണ്ട് ബോബനും മോളിയും മീന്‍ വില്‍ക്കാന്‍ പോയ പോലെ ആയി. :))

ഞാന്‍ ഇരിങ്ങല്‍ said...

വായിച്ചു.
മനസ്സിലാവുകയും ചെയ്തു.
എങ്കിലും ഡോക്ടര്‍ ഒരു ചോദ്യം
കള്ളു കുടി ഒരു രോഗമാണൊ?
ഇന്നലെ പറഞ്ഞത് അബന്ധമെന്ന് മനസ്സീലായില്ലെങ്കിലും ആണെന്ന് സമ്മതിക്കുന്നത് ഒരു രോഗമാണോ?
ഏങ്കില്‍ ഈ രോഗത്തിന് എന്താണ് പേര്?
ദയവായി അടുത്ത ലക്കത്തിലെങ്കിലും പറഞ്ഞു തരുമല്ലോ.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

സുധീര്‍ (Sudheer) said...

ഇനിയിപ്പോ ഓരൊ വാര്‍ത്താവതരണത്തിലും അറിയാതെ അദ്ദേഹം കൂടുതല്‍ ശ്രദ്ധാലുവാകും..
ഒരു പക്ഷേ ആത്മവിശ്വാസം കുറയാനും മതി!

Anonymous said...

എല്ലാവരും കുഴൂരിനെ..അല്ലെങ്കില്‍ മറ്റൊരു പ്രത്യേക ആളെ വച്ച് കവിത വായിച്ചുതുടങ്ങിയാല്‍ കവിത ആ കെട്ടിന്മൂട്ടില്‍ കിടക്കും.

ഏത് ന്യൂസ്‌റീ‍ഡറെക്കുറിച്ചും ചിന്തിക്കാവുന്ന ചില കാര്യങ്ങളില്ലേ. ചിരിയും ചിന്തയും തരുന്ന കുറെക്കാര്യങ്ങള്‍.....

സ്വന്തം മകള്‍ പഠിക്കുന്ന സ്കൂളില്‍ നടക്കുന്ന ഒരു അപകടം ഫ്ലാഷായി വായിക്കേണ്ടിവരുന്ന ഒരു ന്യൂസ് റീഡറെപ്പറ്റി ഞാന്‍ ഒരിക്കല്‍ ചിന്തിച്ചിരുന്നു.

ദുരന്തവും വിവാദവും റ്റാക്സ് എക്സംഷനും കുംഭകോണവും കാലാവസ്ഥയും പ്രകൃതിക്ഷോഭവും ഒക്കെ നിര്‍വികാരമായി വായിക്കേണ്ടി വരുന്ന ഒരു കൂട്ടരെക്കുറിച്ച് ചിന്തിക്കൂ..

അനുദിന സംഭാഷണത്തില്‍ നമ്മളും പലപ്പോഴും വായനക്കാരാകാറുണ്ടെന്ന് ഓര്‍ത്തുപോയിട്ടുണ്ട്.

Rajeeve Chelanat said...

കവിതയുടെ ശീര്‍ഷകത്തില്‍ എവിടെയോ ഒരു കാവ്യാത്മകതയുടെ പ്രസാദമുണ്ട്. അവിടെ മാത്രം.

എം.എച്ച്.സഹീര്‍ said...

മുന്‍ കവിതകളില്‍ കണ്ടിരുന്ന കാവ്യാത്മകത എവിടെയൊ നഷ്ടം വന്നിരിക്കുന്നു ഒരു പക്ഷെ ധൃതി കൂടിയിട്ടാവാം. അതോ കുറെ ചാടി കഴിഞ്ഞാല്‍ വട്ടം വേണ്ടെന്ന്‌ തോന്നിയോ ദേവസേനാാാ...ക്ഷമിക്കൂ ഒന്നും തോന്നിയില്ല വായിച്ചിട്ട്‌,വെറുതെ സമയം പോക്കാന്‍ ഒന്ന് ഇനി...നന്നാവട്ടെ.... ആശംസകള്‍

വിനയന്‍ said...

എന്തു പറയണം എന്ന് എനിക്കറിയില്ല....

ഞാന്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നു.

അനിലനെ പിന്താങ്ങുന്നു.

ഇത് മഴയല്ല , മഴക്ക് ഒരു വശ്യതയുണ്ട്.

ഇത് പേമാരിയല്ലാതെ മറ്റെന്താണ്.. ?????????

റോമി said...

DEVSENAKKU PRIYAPPETTA " ORU" AALL..KAVITHA NANNAYI...BEST WISHES..pinne saheerinte abhiprayathodu yogikkunnu...

അനിലന്‍ said...

അയ്യോ ഒരു കാര്യം ചോദിക്കാന്‍ മറന്നുപോയി
അപ്പൊ എന്നെക്കുറിച്ച് എഴുതാന്‍ തുടങ്ങിയത്
എന്തു ചെയ്തു അസുരസേനേ?

Visala Manaskan said...

:)

ചില ദുരന്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇദ്ദേഹത്തെ അറിയുന്നതുകൊണ്ട് ഞാനും ചോദിച്ചിട്ടുണ്ട്.

‘എങ്ങിനെ ഇത് നിന്നെക്കൊണ്ട് വായിക്കാന്‍ പറ്റുന്നു?’ എന്ന്.

:) നൈസ്!

കൃഷ്ണപ്രിയ. said...

സ്വകാര്യമിങ്ങനെ പറയുമോ?എന്തിന്...?

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
This comment has been removed by the author.
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഈ കവിതയോടെ ഈ ബ്ലോഗ്‌ കവിതയുടെ മഴക്കാലത്തില്‍ നിന്നു വേനല്‍കാലത്തിലേക്കെത്തിപ്പെട്ടിരിക്കുന്നതിന്നാലും,കാവ്യാത്മകതയില്ലാത്തതിന്നാലും ഇത്തരം രചനകളെക്കൊണ്ട്‌ കവിതയെകൊല്ലാന്‍ ശ്രമിക്കാതിരിക്കുക

നസീര്‍ കടിക്കാട്‌ said...

ഇനി നമുക്ക്‌ ഒളിച്ചു കളിക്കാം...
ആദ്യം നീ...
ഒന്നേ...രണ്ടേ...മൂന്നേ...

നീയൊളിച്ചു
പിന്നെ ഞാനൊളിച്ചു
ഞാന്‍ കണ്ടു പിടിച്ചു
നീ കണ്ടു പിടിച്ചു...!

കളി തീര്‍ത്തു മടങ്ങുമ്പോള്‍
മുഷിയുന്നുവോ
മുങ്ങിക്കുളിയും
സന്ധ്യാനാമവും
അത്താഴവും
ഉറങ്ങാത്തൊരീ ഉറക്കവും!

നജൂസ്‌ said...

നന്നായിരിക്കുന്നു

blesson said...

great...........
Gambeeram.......

ithellam kettittu ...adutha lakkam kelkkan kothi varunnnu..........

AAdaravode...........

ദീപു said...

ആരെയും പരിചയമില്ലാത്തത് കൊണ്ട്ട് നല്ലൊരു വായന കിട്ടി.

Sharu.... said...

വൈകി വായിച്ചതുകൊണ്ട് എനിക്ക് വൈകി ആളെ മനസ്സിലായി :)

സിജി said...

ഹ..ഹ.. എനിക്കെങ്ങനെ നിങ്ങളുടെ കവിതകള്‍ ഇഷ്ടപ്പെടാതിരിക്കാനാകും..

ദേവസേന said...

ചില വാക്കുകള്‍ അറം പറ്റും. എനിക്കു സന്തോഷമായീ !!


മികച്ച വാര്‍ത്താ അവതാരകനുള്ള അവാര്‍ഡ് കുഴൂര്‍ വിത്സന്

ദുബായ്: ഈ വര്‍ഷത്തെ സഹൃദയ പടിയത്ത് (സലഫി ടൈംസ് ) അവാര്‍ഡുകള്‍‍ പ്രഖ്യാപിച്ചു.

ശ്രവ്യമാധ്യമ രംഗത്തെ മികച്ച വാര്‍ത്താ അവതാരകനായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ സീനിയര്‍ സബ് എഡിറ്ററും വാര്‍ത്താ അവതാരകനുമായകുഴൂര്‍ വില്‍സണ്‍ തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ നാലര വര്‍ഷമായി ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയില്‍ പ്രവര്‍ത്തിക്കുന്ന വിത്സന്‍‍, ന്യൂസ് ഫോക്കസ്, ചൊല്ലരങ്ങ് എന്നീ പരിപാടികളാണ് അവതരിപ്പിക്കുന്നത്. മൂന്ന് പുസ്തകങ്ങളുടെ കര്‍ത്താവാണ്.

Dinkan-ഡിങ്കന്‍ said...

"Chuni Huyee Kavitayen" :)

ഹരിയണ്ണന്‍@Hariyannan said...

കൊള്ളാം.
:)

“ഇടതുകാര്‍ നിന്നെ വലതനെന്നും
വലതുകാര്‍ ഇടതനെന്നും
നിന്റെ നേരെ മുഷ്ടി ചുരുട്ടുമ്പോള്‍
ഇതു രണ്ടുമല്ല നീയെന്ന
നേരു ആരറിയുന്നു”
വിത്സാ നീ ബി.ജെ.പി.യാണെന്ന് ഞാനറിയുന്നു!!
:)

My......C..R..A..C..K........Words said...

kollaaam ... nannaayirikkunnu...

kariannur said...

ആര്‍ത്തനിനദങ്ങളും അടക്കിച്ചിരിയും പ്രതിഷേധങ്ങളും വൃത്തിയായി കെട്ടി തലയിലേറ്റി വരുന്ന ഒരു പടം കൊടുക്കാമോ? കവിത വായിക്കാന്‍ പണിപ്പെടേണ്ടല്ലോ.

sandeepv said...

kavithayekkal ishtappettathu kaviye ku.vi. aakkiya appoosinte comment aanu...

Geetha said...

ശീര്‍ഷകത്തിലെ കവിത, രാജീവിനോട് യോജിക്കുന്നു. പിന്നെ അനില്‍ പറഞ്ഞ പോലെ ചെവിയില്‍ പറയാനുള്ളത് വിളിച്ച് പറഞ്ഞാല്‍ ഇങ്ങനെയിരിക്കും. വേറെ പ്രശ്നമൊന്നുമില്ല...കവിത ചോര്‍ന്ന് പോവുമെന്ന് മാത്രം.
ഒരാളെ മനസ്സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ല അല്ലേ?