പ്രണയത്തില്‍ ഞാനൊരു ക്ഷത്രിയനാണു
മരണം വരെയാണു യുദ്ധം
അല്ലെങ്കില്‍ പിന്നെയെന്താണിങ്ങനെ
റയില്‍വേ സ്റ്റേഷനില്‍
ആരും വരാനും പോകാനുമില്ലാഞ്ഞിട്ടും
തെക്കോട്ടും വടക്കോട്ടും പടരുന്ന
റെയില്‍ പാളങ്ങളെ നോക്കി,
ഇപ്പോള്‍ പിരിഞ്ഞാല്‍, പിന്നെയെന്ന്
എന്ന് സങ്കടപ്പെട്ട്
സയാമിസ് ഇരട്ടകളെപ്പോലെ ഞങ്ങളിരുന്നു.
പിന്നെ ചങ്കും കരളും പറിച്ച്
അന്യോന്യം ഏല്‍പ്പിച്ചു കൊടുത്ത്
അലഞ്ഞു തീര്‍ത്ത വഴികള്‍.
പൊള്ളിത്തീര്‍ത്ത വെയിലുകള്‍
കഴിച്ചു തീര്‍ത്ത മസാലദോശകള്‍
തീര്‍ക്കാന്‍ കഴിയാഞ്ഞ ഞാറാഴ്ച കുര്‍ബാന
കാണാതെ ബാക്കി വെച്ച സിനിമ.
ഒരു മഴ വന്നിരുന്നെങ്കില്‍
എന്നു പറഞ്ഞപ്പോഴേക്കുമെത്തിയ
മഴയുടെ ചാറ്റല്‍
ഞാനൊരു ലൈം സോഡയും
നീയൊരു സിസ്സേര്‍സ്-ന്റെ പുകയും
തീര്‍ക്കാനെടുക്കുന്ന സമയ കൃത്യത.
അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നു-
മിഴിചിമ്മിയടയുന്ന വേഗതയിലൊരുമ്മ
റിക്ഷയിലും, ബസുകളിലുമിരുന്ന്
പരസ്പരം വേരിറങ്ങിപ്പോയിട്ടും
ഇടതും വലതും മുറിച്ചെടുത്ത്
വിമാനതാവളത്തിലെ
സെക്യൂരിറ്റി-ക്രോസ്സിനു പിന്നില്‍
ചങ്കറ്റു നിന്ന നിന്റെ ദീനതയാണെന്റെ
ഒടുവിലെ കാഴ്ച
ഇപ്പോഴെന്ത്?
നമ്മുക്കിടയില്‍
നീന്തിക്കടക്കാനാവാത്ത
എത്ര എത്ര കടലുകള്‍.
25 comments:
ദേവസേന..
ഞാന്‍ ഈ വഴി ആദ്യമാണ്.
ദേവസേന എന്ന പേര് കേട്ടുപരിചയിച്ചിരുന്നെങ്കിലും ഈ വരികളിലേക്ക് വായനവ്യാപരിക്കുവാന് വൈകി.
“കണ്ണീരിനും കടലിനുമിടയില്‍...”വായിച്ചു.
ഇഷ്ടപ്പെട്ടു.
ഏറ്റവും ഇഷ്ടപ്പെട്ടവരികള്..
“പിന്നെ ചങ്കും കരളും പറിച്ച്
അന്യോന്യം ഏല്‍പ്പിച്ചു കൊടുത്ത്
അലഞ്ഞു തീര്‍ത്ത വഴികള്‍.“
ഇനിയും വരാം..
വളരെ നല്ല വരികള്‍.
ഇഷ്ടപ്പെട്ടു..
ഒരു സാധാരണ കവിതയില്‍ കവിഞ്ഞൊന്നും ഈ കവിതയില്‍ ഇല്ല. ദേവസേന എന്ന കവയിത്രിയില്‍ നിന്ന് വായനക്കാരന് പ്രതീക്ഷിക്കുന്നത് ഇതിലും എത്രയോ ഇരട്ടിയാണ്.
പ്രണയത്തിന് പ്രായമൊ ദേശമോ സമയമൊ ഇല്ലെന്ന് അറിയാം. എങ്കിലും പുതിയ പ്രയോഗങ്ങളെങ്കിലും കവിതയില്‍ പരീക്ഷിക്കാമായിരുന്നു. പ്രണയം ഉദാത്ത വല്ക്കരിക്കുമ്പോഴാണല്ലോ അതിന് ക്ലാസിക് നിലവാരം വരുന്നത്.
ഇനിയും കൂടുതല്‍ പ്രതീക്ഷിച്ച് കൊണ്ട്
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
നിഗൂഡമായ വരികളിലൂടെ കടന്നുപോകുന്ന വരികള്‍ ഇഷ്ടമായി.
വളരെ നന്നായി പറഞ്ഞിരിക്കുന്നു
അഭിനന്ദനങ്ങള്‍................
ഏറേ ഛ൪ദ്ദിക്കപ്പെട്ട പ്രമേയം അനുവാചകരിൽ അനുകമ്പപോലും
വള൪ത്തുകയില്ലെന്ന പരമാർഥം അംഗീകരിക്കുന്നെങ്കിൽ ഒരു സ്വയവിമർശനം അത്യുത്തമം
ഇപ്പോഴെന്ത്?
നമ്മുക്കിടയില്‍
നീന്തിക്കടക്കാനാവാത്ത
എത്ര എത്ര കടലുകള്‍.
ക്ഷത്രിയാ,
നീന്തണ്ട... ഒരു കടല്‍പ്പാലത്തിന്റെ സാധ്യത ആലോചിക്കാവുന്നതാണ്.
(പ്രണയത്തില്‍ ഞാന്‍ ഗൂര്ഖയാണ്. കത്തി ഊരിയാല്‍ പിന്നെ രക്തം കാണണം :) )
നിന്റെ ഹൃദയത്തില്‍ ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
അറിയാതലിഞ്ഞു ചേരുന്നു
പിന്നെ കടലെന്ത്? കരയെന്ത്?
പ്രണയമാണു സത്യം
ലളിതമെന്ന് ആദ്യം തോന്നിയെങ്കിലും എന്തെല്ലാമോ അതിലുണ്ടെന്ന് തോന്നിപ്പോകുന്നു വായിച്ചപ്പോള്‍.... നല്ല വരികള്‍...
അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നു-
മിഴിചിമ്മിയടയുന്ന വേഗതയിലൊരുമ്മ...
എന്തിനിത്ര വിടവ് വരികള്‍ക്കിടയില്‍..
ദേവസേനയുടെ മറ്റു കവിതകളെപ്പോലെ തന്നെ ആസ്വദിച്ചു. ആയതിനാല്‍ ഇങ്ങനെ പോസിറ്റീവായി ഇപ്പോള്‍ മാത്രം കമന്റുന്നു.
പ്രണയം എരിയുന്ന ഒരു സിഗററ്റിന്റെ അറ്റമാണ്... വലിച്ചെടുത്തകത്തേക്കിരുത്തും തോറും പൊടിഞ്ഞ് ചാരമാകുന്ന തോന്നലെന്ന് ക്ലീഷേ...
ഹാ പ്രണയശൂന്യമായ ജീവിതമേ... (കട്: വിഷ്ണു മാഷ്)
jeevitham premamakumbol ....vedanakal kaminiyo?
എനിക്കിഷ്ടായി ഈ കവിത,,,ചില വിഷയങ്ങള്‍ ഒരിക്കലും പുതുമ നശിക്കാത്തവയാണ്...
ആര്ക്കുമിടയിലും ഒന്നും ഇല്ല. അതൊരു തോന്നലല്ലേ :). കവികള്‍ പറയും കടലുണ്ട്, തോടുണ്ട്, പുഴയുണ്ട് എന്നൊക്കെ.
ഒരു നൂല്‍ബന്ധം പോലുമില്ല അതാ സത്യം.
ചങ്കും കരളും പറിച്ച്
അന്യോന്യം ഏല്‍പ്പിച്ചു കൊടുത്ത്
അലഞ്ഞു തീര്‍ത്ത വരി(ഴി)കള്‍....
ഭാവുകങ്ങള്‍ ദേവ...
'...ഇപ്പോള്‍ പിരിഞ്ഞാല്‍, പിന്നെയെന്ന്...'
എല്ലാ വിടപറച്ചിലുകളിലേയും കരളുരുക്കുന്ന ചിന്ത...
എല്ലാവര്ക്കും നന്ദി.
രാജു, കവിതാത്മകം എന്ന് 0.01% പോലും അവകാശപ്പെടാനില്ലാത്ത എന്തോ ഒന്നാണിത്. എന്നാല്‍ കവിതയുടെ ശീര്‍ഷകത്തിനു താഴെ എങ്ങനെ വന്നു എന്നു ചോദിക്കരുത്. മറുപടിയില്ല.
നൊമാദ് :- നിനക്കു തെറ്റി!! ബന്ധങ്ങള്‍ക്കിടയില്‍ നൂല്‍ബന്ധം പോലുമില്ലാത്തത് നിന്റെ സുഹൃത്തിനാണു. പലതും ഉണ്ടെന്ന് വിശ്വസിക്കുന്ന ആളാണു ഞാന്‍.
പറഞ്ഞു തീരാത്ത പരിഭവങ്ങള്‍ ഒരു സിത്താര്‍ തന്ത്രികള്‍ പൊഴിക്കുന്ന ശിവരഞ്ജിനി പോലെ.
ഒന്നില്‍ തന്നെ ചുറ്റി കറങ്ങുകയല്ലേ എന്നൊരു സംശയം.കുറിപ്പുകള്‍ എല്ലാം വായിച്ചിരുന്നു.
മാറ്റി എഴുതിയാല്‍ ഇനിയും മനോഹരമാകും
divasena divasena ithu sambhavikkaarunto devasene? :)
പ്പാരഞു പഴകിയ വിഷയമ അതിലെരെ പഴകിയ വരികലുമ്
ഇരിങ്ങാ, പാവം ദേവസേനയെ ഒരു ബുജി കവയത്രി ആക്കല്ലേ.
ദേവസേനാ, ഹൃദയത്തിൽ കുത്താൻ വീണ്ടും കത്തിയുമായി ഇറങ്ങിയല്ലേ... ആരുടെയൊക്കെയൊ ഹൃദയത്തിൽ കൊണ്ടിട്ടുണ്ടാവാം.
Post a Comment