ഫ്രെഞ്ച്‌ കിസ്സും പരീക്ഷാക്കാലവും.


ഫ്രെഞ്ചു കിസ്സ്‌ എന്നാലെന്താണമ്മേ
എന്നു ചോദിച്ച്‌ ഞെട്ടിച്ചിരിക്കുന്നവള് ‍
ഫ്രെഞ്ച്ഫ്രൈസ്‌ പോലെ എന്തോ ഒന്ന്
എന്നു തെറ്റിദ്ധരിക്കുന്നുവോ?
ഗൂഗിള്‍ എര്‍ത്തില്‍ പോലും
ഫ്രാന്‍സിന്റെ ഭൂപടം കാണാത്തവളുടെ മകള്‍ക്ക്‌
കാവും തേറ്റവും മലയാളവുമില്ലാത്ത നാട്ടില്
‍ഫ്രെഞ്ചുപരീക്ഷ
ഫലപ്രഖ്യാപനത്തലേന്ന്
14-കാരിക്ക്‌ മൈഗ്രേനുണ്ടാകുന്നു
ബി.പി കൂടുന്നു.
കണ്ണുകളില്‍ നയാഗ്ര മറിയുന്നു
രാവു വെളുപ്പിക്കുവാന്‍ നെഞ്ചു തിരുമ്മുന്നു.
പിറ്റേന്ന്
നൂറില്‍ മുപ്പത്തഞ്ച്‌ മാര്‍ക്ക്‌ കണ്ടു
നൂറു സൂര്യന്മാര്‍ ഒന്നിച്ചുകത്തിയിരിക്കുന്ന
രണ്ട്‌ കുഞ്ഞുകണ്ണുകള്‍
അമ്മയുടെ നെഞ്ചിലെ തീയണച്ചിരിക്കുന്നു



13 comments:

ദേവസേന said...

ഫ്രെഞ്ചു കിസ്സ്‌ എന്നാലെന്താണമ്മേ
എന്നു ചോദിച്ച്‌ ഞെട്ടിച്ചിരിക്കുന്നവള് ‍
ഫ്രെഞ്ച്ഫ്രൈസ്‌ പോലെ എന്തോ ഒന്ന്
എന്നു തെറ്റിദ്ധരിക്കുന്നുവോ?

റോമി said...

"ഫ്രെഞ്ച്‌ കിസ്സ്‌" എന്ന പഴയ ഒരു ക്ലാസ്സിക്‌ മൂവി ഒണ്ടു ദേവസേന.."പ്യാര്‍ തോ ഹോനാഹി ദാ" എന്നു ഹിന്ദിയില്‍..ഈ കവിതയുടെ ഹൃദയതിനു മുകളില്‍..എന്റെ വക ഒരു കയ്യൊപ്പു...:)

Unknown said...

കൊള്ളാം. നല്ല വരികള്‍.

ഓടോ:ഫ്രെഞ്ച് കിസ്സെന്ന് കണ്ട് വന്നതാണെന്ന് ധരിക്കണ്ട. ആ ഫ്രാന്‍സിന്റെ മാപ്പ് കാണാന്‍ വന്നതാ. ഈയിടെയായി മാപ്പ് എന്ന് കേട്ടാല്‍ ഒരു വല്ലാത്ത പരവേശമാണ്.

മാപ്പെന്ന് കേട്ടാലോ തിളയ്ക്കണം
ചോര നമുക്ക് ഞരമ്പുകളില്‍

എന്നല്ലേ കവി വചനം? :-)

Kaithamullu said...

പരീക്ഷാക്കാ‍ലം....

14കാരിക്കല്ലാ, തന്താസ് ഏന്‍ഡ് തള്ളാസിനാ

“--മൈഗ്രേനുണ്ടാകുന്നു

ബി.പി കൂടുന്നു.

കണ്ണുകളില്‍ നയാഗ്ര മറിയുന്നു

രാവു വെളുപ്പിക്കുവാന്‍ നെഞ്ചു തിരുമ്മുന്നു.“

അവരോടെന്ത് ചൊദിച്ചാലും ഞെട്ടലുറപ്പാ, ദേവസേനേ!

അഭയാര്‍ത്ഥി said...

കിസ്സ്‌ കീ കിസ്സാ

കിസ്സാന്തരേണേ
ഉച്ചരിപ്പതേതു ഭാഷാണി
കിസ്സേവം നാമ ലഭ്യതി.

വര്‍മമാരുടെ സംസ്കൃത പഠനത്തിനു പോയതില്‍ പിന്നെ സംസ്കൃതമെ
വായില്‍ വരു.
എഴുതിയതെന്താണെന്നുവച്ചാല്‍ . ഉമ്മവക്കുമ്പോള്‍ നാവുകൊണ്ട്‌ ഏത്‌ ഭാഷ
ഉച്ചരിക്കാന്‍ ശ്രമിക്കുന്നുവൊ അതനുസരിച്ച്‌ ഉമ്മക്കും പേരു സിദ്ധിക്കും.

എന്തൂട്ടട അന്തോണി എന്നാണൂ ഉച്ചാരണമെങ്കില്‍- ത്രിശ്ശൂര്‍.
ഴാങ്ങ്വാല്ഴാങ്ങ്‌ എന്ന്‌ പറഞ്ഞാല്‍ ഫ്രെഞ്ച്‌.
അല്‍ ഹംദുലില്ല- അറബിക്കായി.

എന്നാല്‍ മൂകന്മാരുടെ ഉമ്മ- ഡമ്പ്കിസ്സ്‌.(ബാച്ചികള്‍കിതാണ്‌ നല്ലത്‌)

കുറുമാന്‍ said...

ഫ്രെഞ്ചു കിസ്സ്‌ എന്നാലെന്താണമ്മേ
എന്നു ചോദിച്ച്‌ ഞെട്ടിച്ചിരിക്കുന്നവള് ‍
ഫ്രെഞ്ച്ഫ്രൈസ്‌ പോലെ എന്തോ ഒന്ന്
എന്നു തെറ്റിദ്ധരിക്കുന്നുവോ? - നന്നായിരിക്കുന്നു ദേവസേന

സാരംഗി said...

നന്നായിരിയ്ക്കുന്നു വരികള്‍..

ഗുപ്തന്‍ said...

vaLare nannayirikkunnu Devasena... Jaadakalkkullil kurungippOkaathe kunjinte kannile sooryavelicham maathram nokkunna ethra ammamaarundo innu naattil pOlum...

Kuzhur Wilson said...

മകന്‍ എത്രയില്‍ പഠിക്കുന്നു എന്നറിയാത്ത ഒരമ്മയുണ്ടായിരുന്നു. അമ്മയുടെ കുഴപ്പം അല്ല.

ഇനി ജനിക്കുമെങ്കില്‍
ഇങ്ങനെ ഒരമ്മയുടെ മകളായി.

:: niKk | നിക്ക് :: said...

ങെ!

Anonymous said...

എന്തു പറ്റി ഇത്‌? കവിതയൊന്നും കാണാനില്ലല്ലൊ!!!!

വിനയന്‍ said...

സത്യം പറഞ്ഞാല്‍ ഫ്രഞ്ച് കിസ്സ് എന്ന് കേട്ട് ചാടി വീണതാണ്.ദാ കിടക്ക്ണു.വല്ലാത്ത ഒരു സെന്‍സേഷനല്‍ ടൈറ്റില്‍.ഇനിയുമുണ്ടോ ഈ വക സാധനങ്ങള്‍ സ്റ്റോക്ക്.
മൊത്തത്തില്‍ ഒരു ഫ്രഞ്ച് മണം.നിങ്ങള്‍ മയ്യഴി ഭാഗത്തൊന്നും അല്ലല്ലോ ?

Anonymous said...

ഇതു കവിത ആണു.........