ബ്രാക്കറ്റില്‍ ഒരു കവിത

കഴിഞ്ഞ മാസമാണു
സര്‍വാംഗം അമ്പരപ്പിച്ച്
പാര്‍സല്‍ വന്നത്
പിങ്ക് നിറത്തില്‍
പ്രൈസ് റ്റാഗ് പോലും
പൊട്ടിക്കാതെ
അളവെടുത്തു തയ്പ്പിച്ചത്
പോലൊരു ബ്രാ

പൊക്കിളില്‍നിന്ന് പേടി കഴുത്തിലേക്ക് വന്നു
ആധി ആമാശയത്തില്‍കുത്തിമറിഞ്ഞു.

ആര്‍ക്കാണിത്ര ചങ്കൊറപ്പ്
പേരില്ല, സ്ഥലമില്ല
എന്നേക്കാള്‍കള്ളത്തരം പഠിച്ചവന്‍
കൈയ്യില്‍കിട്ടിയിരുന്നെങ്കില്‍
നുറുക്കി കടലിലെറിഞ്ഞേനേ !

ആ‍രുടെ സ്നേഹമാണു
മുലക്കച്ചയുടെ രൂപത്തില്‍

ദിവസം ഒന്നു കഴിഞ്ഞു
രണ്ടും മൂന്നും കഴിഞ്ഞു
സംഭ്രമം കാറ്റില്‍പറന്നു.
ഒരു ചിരി.
ഓര്‍ത്തോര്‍ത്ത് ചിരിയോട് ചിരി.

അങ്ങനെയങ്ങനെ
ആ പിങ്ക് തുണിക്കീറിനോട്
പിരിയാനാവാത്ത കൂട്ടായി.
ആഴ്ച്ചയിലൊരിക്കലെങ്കിലും
മുലകള് പിങ്ക് നിറത്തിലായി

28 comments:

അനിലൻ said...

എത്ര കടകള്‍ കയറിയിറങ്ങിയാണ്!!!

Kaithamullu said...

പാഡ് വെച്ചത് വേണ്ടാ ന്ന് ഞാനെത്ര പറഞ്ഞതാ... അനിലാ!

അനിലൻ said...

അയ്യോ ഞാനല്ലാ!!!

Kaithamullu said...

ഞാന്‍ നാട്ടീ പോയീ, ട്ടാ!

പറയാതെ വയ്യ. said...

യാദൃശ്ചികമായി ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന പലതും ആദ്യം ജനിപ്പിയ്ക്കുന്നത് അമ്പരപ്പ് തന്നെയാവും.ക്രമേണ അതിന്റെ സാമീപ്യം നമുക്കൊഴിച്ചുകൂടാന്‍ പറ്റാതാവുകയും അതൊരു കൂട്ടായി, താങായി, ജീവിതത്തില്‍ നിന്നും അഴിച്ചു മാറ്റാന്‍ പറ്റാത്ത അനിവാര്യതയായി മാറുകയും ചെയ്യും.പ്രണയം പലപ്പോഴും ജീവിതത്തിലേയ്ക്കു വരുന്നത് ഇവ്വിധമാണു.അമ്പരപ്പിച്ചുകൊണ്ട്.രോഗം പോലും അങിനെയാണു.'പൊക്കിളില്‍ നിന്നു പേടി ആമാശയത്തിലേക്കു വരും.' ക്രമേണ നിഴലുപോലെ കൂടെ ചരിക്കുന്ന മിത്രമായി പരിണമിക്കുകയും ചെയ്യും.ജീവിതത്തിന്റെ വൈയ്യക്തിക പരിസരങളില്‍ നിന്നുമാണു ദേവസേന എന്നും കവിതകള്‍ കണ്ടെടുക്കാറുള്ളത്. സ്വന്തം സ്ത്രീ സ്വത്വത്തില്‍ അഭിമാനിക്കുന്ന ഏതൊരു സ്ത്രീ എഴുത്തുകാരിക്കും ശരീരത്തെ കാവ്യ വിഷയമാക്കാതിരിക്കാനാവില്ല.തന്റെ മുലകളെ, സ്വകാര്യ സ്വത്വത്തെ,സൂക്ഷ്മമായ അളവോടെ അറിയുന്ന ആരോ ഒരാള്‍.താന്‍ ഇത്ര കൃത്യമായി എങിനെ "പിടിക്കപ്പെട്ടു" എന്ന ആദ്യത്തെ അമ്പരപ്പു മായവെ, ആ തുണ്ട് തുണിയോടു തോന്നുന്ന അടുപ്പം. ഒടുക്കം തന്റെ സ്വത്വത്തിനു പാകമാവും വിധം അയച്ചു കിട്ടിയ ആ 'സ്നേഹത്തുണ്ടിനെ' ആഴ്ചയില്‍ രണ്ടു വട്ടമെങ്കിലും നെഞ്ചോട് ചേര്‍ത്തുവച്ചുള്ള നടപ്പ്.
സരളമായൊരു ജീവിത സത്യത്തെ ഭംഗിയായി ആവിഷ്കരിക്കാന്‍ പതിവുപോലെ ഈ കവിതയിലും ദേവസേനയ്ക്കു കഴിഞിരിക്കുന്നു. പദവിന്യാസത്തിന്റെ താള ലയങള്‍ അനുഗൃഹീതയായ ഈ കവയിത്രിക്ക് മനോഹരമായി തന്റെ കവിതകളില്‍ ചിട്ടപ്പെടുത്താന്‍ കഴിയുന്നു എന്നത് കവിതയിലേക്കുള്ള വായനക്കാരുടെ പ്രവേശിക എളുപ്പമാക്കുന്നു.ഇനിയും നല്ല കവിതകള്‍ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

നസീര്‍ കടിക്കാട്‌ said...

തീര്‍ച്ചയായും
അതയച്ചത്‌ ഞാനല്ല

പിങ്ക് നിറം
ബാര്‍ബി എന്ന പാവക്കുട്ടിയെ
ഓര്‍മ്മിപ്പിക്കും

എനിക്കിഷ്ടമല്ല
മുലകള്‍
പാവയെപ്പോലെ...
പ്രണയവും...

ബിനീഷ്‌തവനൂര്‍ said...

എന്തായാലും അയാള്‍ സ്ത്രീത്വത്തെ അംഗീകരിക്കുന്നു എന്നതില്‍ സന്തോഷിക്കുന്നു. അയാള്‍ ഒരു പക്ഷേ നല്ലൊരു മാന്യനായ സൌന്ദര്യാരാധകനാണ്.

പാമരന്‍ said...

നിന്‍റെ ഹൃദയത്തോടു എത്രയും ചേര്‍ന്നിരിക്കണം എന്നാശിച്ച്‌..

Mahi said...

നന്നായിട്ടുണ്ട്‌

[ nardnahc hsemus ] said...

ഹോ!!
ഒരു മുഴുനീള എന്റര്‍ടെയിന്മെന്റായ സിനിമയുടെ ‘സന്തോഷശുഭപര്യവസാനം‘ കണ്ട് കാശുമുതലായല്ലോ എന്ന പോലൊരു വികാരം, കവിത വായിച്ചപ്പോള്‍!

അഭിലാഷങ്ങള്‍ said...

ഓ ഓ ഓ...

ക്രിസ്തുമസ്സ് ഗിഫ്റ്റ് ആയിരിക്കും!! അല്ലേ...?

മ്മ്മ്.... :)

ഒരു കവിതയും കമന്റ്സും വായിച്ചിട്ട് ഞാന്‍ ഇത്രയും ചിരിക്കുന്നത് ഇത് ആദ്യം!!!

ആ ഫസ്റ്റ് 3 കമന്റ്സ്.. ഹ ഹ ഹ... എനിക്ക് വയ്യ!

:)

Kumar Neelakandan © (Kumar NM) said...

ദേവസേനാ
കവിത രസം തോന്നി.

പക്ഷെ ആ ചിത്രം അവിടെ അധികം ഇരിക്കുന്നത് പന്തിയല്ല.

www.photosearch.com വില്‍ക്കാന്‍ വച്ചിരിക്കുന്ന ചിത്രത്തിന്റെ കോമ്പിങ് ഇമേജ് എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഒരു ലോ റെസലൂഷന്‍ വെര്‍ഷന്‍ ആണ്‌ ഇത്.

ആ ചിത്രത്തിന്റെ ഓണര്‍ഷിപ്പും അതിന്റെ വിലയും ഇവിടെ കാണാം. http://www.fotosearch.com/DNV224/034c1005ll/

ഫോട്ടോസെര്‍ച്ച് എന്ന സ്റ്റോക്ക് ഇമേജ് കമ്പനിയുടെ ഓണ്‍ലൈന്‍ ആന്റ് ഓഫ്‌ലൈന്‍ നെറ്റ്‌വര്‍ക്ക് വളരെ സ്ട്രോങ്ങ് ആണ്‌.
നിയമപരമായി ഒരുപാടു നൂലാമാലകളിലേക്ക് വഴിതിരിയാതിരിക്കാന്‍ ശ്രദ്ധിക്കുക.

Kumar Neelakandan © (Kumar NM) said...
This comment has been removed by the author.
Kumar Neelakandan © (Kumar NM) said...

കോപ്പീറൈറ്റു വിഷയം പറയുന്നതിന്റെ ഇടയില്‍ കവിതയെ കുറിച്ചൊരു വിഷയം പറയാന്‍ വിട്ടു.

എന്റെ മനസില്‍ പിങ്കിനു മുലയുമായുള്ള ബന്ധം ബ്രസ്റ്റ് ക്യാന്‍സര്‍ ആണ്‌.

പിങ്ക് റിബണ്‍ ആണ്‌ ബ്രസ്റ്റ് ക്യാന്‍സറിന്റെ ഐക്ക്ണ്‍ (http://en.wikipedia.org/wiki/Pink_ribbon)

പിങ്ക് ബ്രായാണ്‌ ഇന്റര്‍നാഷണലീ ബ്രസ്റ്റ് ക്യാന്‍സര്‍ അവയര്‍നെസ്സ് ക്യാമ്പയിനുകളിലെ വിഷ്വല്‍ ട്രാക്ക്.

അതിനെ പിന്‍പറ്റി നീങ്ങുമ്പോള്‍ ഈ കവിത ഒരു വലിയ ക്യാന്വാസിലേക്കാണ്‌ പിങ്ക് പടര്‍ത്തുന്നത്.

ഗുപ്തന്‍ said...

ഓഫ് ടോപ്പിക്: കുമാറേട്ടാ ഈ നാട്ടില്‍(ഇറ്റലി) ക്രിസ്മസ് കാലത്ത് കാമുകനോ ഭര്‍ത്താവോ സ്തീക്ക് കൊടുക്കുന്ന സമ്മാനമാണ് പിങ്ക് അടി വസ്ത്രങ്ങള്‍. അതിന് കാന്‍സറുമായി ബന്ധമുണ്ടെന്ന് തോന്നുന്നില്ല.

ഓണ്‍ റ്റോപ്പിക്: ‘അവിഹിത’ ലൈംഗികത വിഷയമായി വരുന്ന കഥകള്‍ കുറേയെണ്ണം കഴിഞ്ഞ് വീണ്ടും അതേവിഷയം തന്നെ എഴുതിയപ്പോള്‍ ഒരു പതിവ് റീഡര്‍ പറഞ്ഞ കമന്റ് കടമെടുക്കുന്നു. ഈ കവിത ദേവസേനയല്ലാതെ മറ്റാരെങ്കിലും എഴുതിയെങ്കില്‍ ഒരുപക്ഷേ ഇഷ്ടപ്പെട്ടേനേ.:)

Kumar Neelakandan © (Kumar NM) said...

ഗുപ്താ പിങ്ക് ബ്രാ എന്ന കോണ്‍സെപ്റ്റ് തന്നെയാണ്‌ ബ്രസ്റ്റ് ക്യാന്‍സറിന്റെ അവയര്‍നെസ്സ് പ്രോഗ്രാം.
ഉദാഹരണങ്ങളില്‍ ഒന്ന് ഇവിടെ വായിക്കാം. ( http://media.www.utdmercury.com/media/storage/paper691/news/2008/10/20/News/Pink-Bras.Ribbons.Show.Utds.True.Colors-3493990.shtml )

അങ്ങനെ ഒരു പ്രയോഗത്തിന്റെ കാരണം ഇവിടെ പറയുന്നു (http://www.articlesbase.com/fashion-articles/support-breast-cancer-awareness-month-october-and-look-good-in-your-pink-607395.html)

"Now pink has become more and more popular with men too and many men look as good as women in pink. This month is Breast Cancer Awareness month and is traditionally supported by companies producing items they usually sell but in pink. There are many events organised this month in aid of Cancer Research and many of them involve people wearing pink, either a pink bra for The Moon Walk or simply a pink ribbon. It is great to support a charity such as this and even better if you can wear the right pink for you."

ഇതുമായി ഗുപ്തന്‍ പറഞ്ഞ ഇറ്റലിയിലെ കൃസ്തുമസ് സമ്മാനവുമായി ചേര്‍ത്തുവായിക്കാം.

ഗുപ്തന്‍ said...

കുമാറേട്ടാ കളര്‍ #FF0000 മുതല്‍ #800080 വരെ ആകാം എന്ന് ഒരു അനുഭസ്ഥ കം കമ്പോള വിദഗ്ദ്ധ... പിങ്ക് അല്ലാത്രേ

ആയുധം വച്ച് കീഴടങ്ങൂന്നു. ലിങ്കിന് താങ്ക്സേ :)

വെള്ളെഴുത്ത് said...

മീനാക്ഷിറെഡ്ഡിയുടെ പുതിയ പെന്‍ ഗ്വിന്‍ ബുക്കില്‍ അവരു കുറിച്ചിട്ടിരിക്കുന്ന വാചകം “സ്ട്രാപ്പ് ഓര്‍ക്കാതെ തിരിച്ചിട്ട ബ്രാ പോലെയാണു ജീവിതം ‘എന്ന്. പെണ്‍നിനു മാത്രംന്‍ തിരിച്ചറിയാവുന്ന മട്ടിലൊരു രൂപകം. ശരീരവുമായി അത്രയ്ക്ക് പറ്റിച്ചേര്‍ന്നു കിടക്കുന്നത്.

Ajith Polakulath said...

kure nalukalkku sesham ingane coment kurikkatte

:)

,, said...

കവിത ?

കവിത !

പീതാംബരന്‍ said...

nandanayo!
oho!!!

SAJAN S said...

brave & frank, no hippocracy

nice poem

ajeesh dasan said...

devasena..
ee kavithakal nannaaeeee...
ashamsakal..

എം.എച്ച്.സഹീര്‍ said...

പൊതിഞ്ഞ്‌ പറയേണ്ടതെന്ന്‌ നാം പേരിട്ട്‌ വിളിക്കുന്ന പലതും തുറന്നും,,തുറന്ന്‌ പറയേണ്ടി വരുന്ന ചിലത്‌ മറച്ചും പറയുന്ന വരികളില്‍ കാവ്യം മറന്നുപോയതോ????

എം.എച്ച്.സഹീര്‍ said...
This comment has been removed by the author.
ദിനേശന്‍ വരിക്കോളി said...

അത്രയ്ക്കുണ്ട് പറയാന്‍
എന്നാല്‍ പറയാന്‍ വയ്യ;

മിര്‍സ said...

രസകരമാണ്‌ സംഗതി ..ആശയം നവീനമാണ്‌...