804-ലെ ഷീല പറഞ്ഞത്‌

നീയറിഞ്ഞോ ?
വികൃതി പാരമ്യത്തിലെത്തിയിരിക്കുന്നു, അവന്റെ
അനുസരണ തൊട്ടു തീണ്ടിയിട്ടില്ല
ഏതു നേരവും ഫ്ലാറ്റിനു താഴെ കറങ്ങി നടപ്പ്‌
തെണ്ടിപ്പിള്ളേരുമായി കൂട്ട്‌
പിന്നെയവരുടെ തട്ടുംവാങ്ങി-
നിലവിളിച്ചുള്ള കയറിവരവ്‌

മിനിറ്റില്‍ ആയിരം വാഹനങ്ങള്‍..
എന്തും സംഭവിക്കാവുന്ന വഴികള്‍.
ഹംദാന്‍ സ്ട്രീറ്റ്‌ മുഴുവന്‍ അവന്റെയെന്ന മട്ടില്‍-
കണ്ണും പൂട്ടി ഇങ്ങനെ..

വന്നുവന്ന്,
ആ പാക്കിസ്താനി വാച്ച്‌മാനുമായാണു-
സര്‍വത്ര സഹവാസം.
പോക്കറ്റില്‍ നിന്ന് ചിലവിട്ട്‌
കെ-എഫ്‌-സി- വാങ്ങി കൊടുത്ത്‌...
വീട്ടുഭക്ഷണമവന്‍ തീരെ ഒഴിവാക്കിയിരിക്കുന്നു
മൂട്ടയും, പാറ്റയും കൂടു പണിതിരിക്കുന്ന-
അയാളുടെ സോഫയിലുറക്കം...

നച്ചൊല്ലു പോലെയതു സംഭവിച്ചു..
ബാസ്കിന്‍ - റോബിന്‍ ബില്‍ഡിലെ-
മിസ്രീച്ചെക്കന്റെ സൈക്കിള്‍ തട്ടിയിട്ടിന്നു മൂന്നാംപക്കം..
എനിക്കു തല കറങ്ങി
അവനെന്തെങ്കിലും സംഭവിച്ചാല്‍..

ഏറ്റവും സഹിക്കാന്‍ കഴിയാഞ്ഞത്‌,
804-ലെ ഷീല പറഞ്ഞതാണു
എന്റെ ചെവിയാലെ കേട്ടത്‌

"അഹങ്കാരം!
ഒരു പൂച്ചയുടെ കയ്യൊടിഞ്ഞതിനാണീ പട്ടിണികിടപ്പെന്ന്"..

7 comments:

ദേവസേന said...

നീയറിഞ്ഞോ??

വികൃതി പാരമ്യത്തിലെത്തിയിരിക്കുന്നു,
അവന്റെ..അനുസരണ തൊട്ടു തീണ്ടിയിട്ടില്ല
ഏതു നേരവും ഫ്ലാറ്റിനു താഴെ കറങ്ങി നടപ്പ്‌


തര്‍ജ്ജനിയില്‍ പ്രസിദ്ധീകരിച്ചത്‌

സ്നേഹപൂര്‍വം

Anonymous said...

“ഏറ്റവും സഹിക്കാന്‍ കഴിയാഞ്ഞത്‌,
804-ലെ ഷീല പറഞ്ഞതാണു
എന്റെ ചെവിയാലെ കേട്ടത്‌

"അഹങ്കാരം!
ഒരു പൂച്ചയുടെ കയ്യൊടിഞ്ഞതിനാണീ പട്ടിണികിടപ്പെന്ന്"..“

തരക്കേടില്ല എന്നു മാത്രം. നല്ലതു പോരട്ടെ...

Anonymous said...

pavam poooocha..palu kudikkunnathu aarum kanilla...ennaa vicharam

Anonymous said...

അഹങ്കാരം!
ഒരു പൂച്ചയുടെ കയ്യൊടിഞ്ഞതിനാണീ പട്ടിണികിടപ്പെന്ന്"..

അവനുണ്ടിവിടെ. എണ്റ്റെ മടിയില്‍ തല വെച്ച്‌ അനുതാപം(അഹങ്കാരം!!!!!) നിറഞ്ഞ കണ്ണോടേ.plaster ചെയ്യാത്ത ഇടതു കൈ കൊണ്ടു മണിക്കുട്ടിയുടേ plaster ചെയ്ത ഇടതു കാല്‍ തലോടിക്കൊണ്ട്‌.....

Anonymous said...

അഹങ്കാരം!
ഒരു പൂച്ചയുടെ കയ്യൊടിഞ്ഞതിനാണീ പട്ടിണികിടപ്പെന്ന്"..

അവനുണ്ടിവിടെ. എണ്റ്റെ മടിയില്‍ തല വെച്ച്‌ അനുതാപം(അഹങ്കാരം!!!!!) നിറഞ്ഞ കണ്ണോടേ.plaster ചെയ്യാത്ത ഇടതു കൈ കൊണ്ടു മണിക്കുട്ടിയുടേ plaster ചെയ്ത ഇടതു കൈ തലോടിക്കൊണ്ട്‌.....

5:37 AM

PRAVEEN PRASARA said...

Good work...Nice to read....
Pls Visit.
http://tksanthoshkumar.blogspot.com

ബിനീഷ്‌തവനൂര്‍ said...

it is nice. assembleyil kuttikale nirthunna pole vaakukale vachirukkunnu. dharalitham illaatha itharam kavithakalkk nalla oru azhak undu.

bineeshtvr@rediffmail.com
www.thiruvaathira.blogspot.com