അറിയാന്‍ വൈകിയത്‌ന്പതാം ജന്മത്തിനൊടുവിലെ കണ്ടുമുട്ടല്‍

എവിടെയായിരുന്നു നീ ഇത്ര നാള്‍
ചോദ്യമെന്റെ നെഞ്ചിലാണു കൊണ്ടത്‌

ഞാനുണ്ടായിരുന്നല്ലോ കൂടെ..

നീ മാനം നോക്കി,
കണ്ണു നിറച്ച്‌
സങ്കടത്തോടെ കവിത ചൊല്ലിയ നേരങ്ങളില്
‍മേഘത്തോടൊപ്പം ഉണ്ടായിരുന്നല്ലോ

മഴ നിറഞ്ഞ സന്ധ്യകളില്‍...
ആഹ്ലാദത്തോടെ നീ കണ്ടിരുന്ന
മഴത്തുള്ളികളിലും ഉണ്ടായിരുന്നു

മുറ്റത്ത്‌ മുല്ല പൂത്ത കാലത്തു,
ഏറ്റവും താഴെ ഒറ്റക്ക്‌ നിന്നെ നോക്കി
ചിരിച്ചു നിന്നതും ഞാന്‍

കടലില്‍ നീന്താനിറങ്ങിയ
നിന്നെ അരുമയോടു പുണര്‍ന്ന ആദ്യ തിരയും..

പിന്നീട്‌,
ആദ്യ രാവിന്റെ, പേരിടാന്‍
മറന്നുവെച്ചൊരു യാമത്തിലെ
വിയര്‍പ്പില്‍ നീ നനഞ്ഞപ്പോള്‍...
ചെറു കാറ്റിന്റെ തണുപ്പേകി...
കണ്ണീര്‍ പൊഴിച്ചു പോയതും ഞാന്‍ തന്നെ

അങ്ങനെ, മേഘത്തുണ്ടും..
മഴത്തുള്ളിയുമായി...
പൂവും.. തിരയും....കാറ്റും... കണ്ണീരുമായി.....

എന്നും ഞാന്‍ കൂടെയുണ്ടായിരുന്നു

നീയാണു വൈകിയത്‌....
തിരിച്ചറിയാന്‍

11 comments:

devasena said...

ഒന്‍പതാം ജന്മത്തിനൊടുവിലെ കണ്ടുമുട്ടല്‍...."

എവിടെയായിരുന്നു നീ ഇത്ര നാള്‍??"
ചോദ്യമെന്റെ നെഞ്ചിലാണു കൊണ്ടത്‌..

ഞാനുണ്ടായിരുന്നല്ലോ കൂടെ..

നീ മാനം നോക്കി, കണ്ണു നിറച്ച്‌,
സങ്കടത്തോടെ കവിത ചൊല്ലിയ നേരങ്ങളില്
‍മേഘത്തോടൊപ്പം
ഉണ്ടായിരുന്നല്ലോ

മഴ നിറഞ്ഞ സന്ധ്യകളില്‍...
ആഹ്ലാദത്തോടെ നീ കണ്ടിരുന്ന
മഴത്തുള്ളികളിലും ഉണ്ടായിരുന്നു

മുറ്റത്ത്‌ മുല്ല പൂത്ത കാലത്തു,
ഏറ്റവും താഴെ ഒറ്റക്ക്‌ നിന്നെ നോക്കി-ചിരിച്ചു നിന്നതും ഞാന്‍..

കടലില്‍ നീന്താനിറങ്ങിയ
നിന്നെഅരുമയോടു പുണര്‍ന്ന-ആദ്യ തിരയും..

പിന്നീട്‌,
ആദ്യ രാവിന്റെ,പേരിടാന്‍
മറന്നുവെച്ചൊരു യാമത്തിലെ
വിയര്‍പ്പില്‍ നീ നനഞ്ഞപ്പോള്‍

പി. ശിവപ്രസാദ് said...

കവിതയില്‍ ആത്മാവിന്റെ സ്പന്ദനങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചിലമ്പുന്നുണ്ട്‌. ബിംബകല്‍പ്പനകളില്‍ അല്‍പ്പംകൂടി മുങ്ങിനോക്കൂ. ചിപ്പിയും മുത്തും കാണാം.
തിരിച്ചറിയാന്‍ വൈകുന്നത്‌ പ്രണയലോകത്തെ ഒരു പുതിയ പ്രതിഭാസമല്ലല്ലോ ദേവസേനേ. തപസ്സ്‌ തുടരുക.

Anonymous said...

കവിതയുടെ ഫോണ്ട് കളര്‍ മാറ്റിയാല്‍ വായിക്കാമായിരുന്നു.

മുരളി വാളൂര്‍ said...

പരസ്പരം കാണാതെ, കൈവിട്ടുപോയ നിമിഷങ്ങളോ....
അതോ കണ്ടിട്ടും....
വൈകിപ്പോയി എന്ന അനിവാര്യതയിലോ ഈ ചോദ്യങ്ങള്‍....
അതോ ഇനിയും വൈകിയിട്ടില്ലേ....

devasena said...

മുരളി വാളൂര്‍ said...
പരസ്പരം കാണാതെ, കൈവിട്ടുപോയ നിമിഷങ്ങളോ....
അതോ കണ്ടിട്ടും....
വൈകിപ്പോയി എന്ന അനിവാര്യതയിലോ ഈ ചോദ്യങ്ങള്‍....
അതോ ഇനിയും വൈകിയിട്ടില്ലേ....


എപ്പോഴും എല്ലായിടത്തും.. വൈകിക്കുക എന്ന ഒരു വര കര്‍ത്താവ്‌ എന്റെ തലയില്‍ കോറിയിട്ടിട്ടുണ്ട്‌...

kuzhoor wilson said...

"എപ്പോഴും എല്ലായിടത്തും.. വൈകിക്കുക എന്ന ഒരു വര കര്‍ത്താവ്‌ എന്റെ തലയില്‍ കോറിയിട്ടിട്ടുണ്ട്‌... "

കര്‍ത്താവിനെ പറ്റി പറഞ്ഞാല്‍ കളി മാറുമേ,
ഞങ്ങള്‍ ന്സ്രാന്ണികള്‍ ചത്തിട്ടു മതി അതു.

devasena said...

kuzhoor wilson said...
കര്‍ത്താവിനെ പറ്റി പറഞ്ഞാല്‍ കളി മാറുമേ,
ഞങ്ങള്‍ ന്സ്രാന്ണികള്‍ ചത്തിട്ടു മതി അതു.


എന്റെ തായ്‌വേരും നസ്രാണി-യില്‍ നിന്നാണു...കര്‍ത്താവുമായി ഇന്നും ഇന്നലേം തുടങ്ങിയ ബന്ധമല്ല.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌....

kuzhoor wilson said...

“എന്റെ തായ്‌വേരും നസ്രാണി-യില്‍ നിന്നാണു...കര്‍ത്താവുമായി ഇന്നും ഇന്നലേം തുടങ്ങിയ ബന്ധമല്ല.
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്‌.... “

പാവം കര്‍ത്താവു.
എത്ര സഹിച്ചു കാണും.

കുരിശ് എത്ര നിസാരം എന്ന കവിത വന്നു കാണും

swantham said...

ummmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

anamika said...

ഇതു പോലുള്ള കവിതകള്‍ക്ക് അത് അര്‍ഹിക്കുന്നത് പോലുള്ള കമന്റുകള്‍ കിട്ടാത്തത് കഷ്ടം...എന്ത് ഭംഗിയുള്ള കവിത..

KUNJUBI VARGHESE said...

നീയാണു വൈകിയത്‌....
തിരിച്ചറിയാന്‍