മകളുടെ പേര്


കാലം കുറെയായി

ഈ ഭൂഖണ്ഡം
ഉറക്കത്തിലേക്ക്
കടക്കുമ്പോള് ‍കാറ്റു തുറന്നിടുന്ന

ജാലകത്തിലൂടെ നീ
എന്‍റെ കിടക്കയിലെത്തുന്നു

നിന്നെ പുണര്‍ന്നാണ് ഞാന്‍
നിദ്രയുടെ കടലിലെത്തുന്നത്

പുലര്‍ച്ചയുടെ നിഴല്‍ വീഴും മുന്പു നീ
ചാരനായ് തീരുന്നു

ആരുമറിയാതെ കടന്നു കളയുന്നു

വെറുതെയല്ല
എന്‍റെ മകള്‍ക്ക് നിലാവെന്ന്
പേരു വീണത്



16 comments:

Kuzhur Wilson said...

എന്‍റെ മകളുടെ പേര്

keralapiravi dinathil
devasenakku welcome.

kavithyude bolglokathekku

Anonymous said...

എന്‍റെ മകളുടെ പേര്

കാലം കുറെയായി
ഈ ഭൂഖണ്ഡം
ഉറക്കത്തിലേക്ക്
കടക്കുമ്പോള്‍കാറ്റു തുറന്നിടുന്ന
ജാലകത്തിലൂടെ നീ
എന്‍റെ കിടക്കയിലെത്തുന്നു

Anonymous said...

മകളുടെ പേര്
nalla kavitha.
devamazha kavitha mazhayayi
theeratte.

Anonymous said...

ദേവസേന,

നല്ല കവിത

Anonymous said...

പുലര്‍ച്ചയുടെ നിഴല്‍ വീഴും മുന്പു നീ
ചാരനായ് തീരുന്നു

ചാരനോ അതോ ജാരനോ?

നല്ല കവിതകള്‍ കുറേ വായിക്കുക. പ്രസിദ്ധീകരിക്കാന്‍ ബ്ലോഗ് നല്ല ഇടമാണ്.

സുല്‍ |Sul said...

ദേവസേന (ചേചി) :)

ബൂലോകത്തേക്കു സ്വാഗതം.
കൂടുതല്‍ പ്രതീക്ഷിക്കുന്നു.

-സുല്‍

sami said...

നല്ല കവിത....
ബൂലോകത്തേക്ക് സ്വാഗതം
സെമി

പട്ടേരി l Patteri said...

സ്വാഗതം ..സുസ്വാഗതം
കവിതയുടെ പെരുമഴക്കാലത്തിനായി ചുവപ്പു പരവതാനി തയ്യാര്‍...
പോരട്ടെ ഓരോന്നായി

Sapna Anu B.George said...

സുസ്വാഗതം....ബൂലോകത്തേക്കു സ്വാഗതം

Unknown said...

ദേവസേന (ചേച്ചീ?),
കവിത ഇഷ്ടമായി. എങ്കിലും ചാരനോ ജാരനോ എന്ന സംശയം എനിക്കുമുണ്ട്.

ഓടോ: യു.ഏ.ഈ മീറ്റിന് വരില്ലേ?

വല്യമ്മായി said...

സ്വാഗതം

thoufi | തൗഫി said...

നിലാവിന്റമ്മേ,
ഇനി ഞാനുമൊന്നു സ്വാഗതിച്ചേക്കാം
സ്വാഗതം,ബൂലോഗത്തേക്ക്‌

സു | Su said...

ദേവസേനയ്ക്ക് സ്വാഗതം.

ചില നേരത്ത്.. said...

സ്വാഗതം,
നിലാവുള്ള രാത്രിയില്‍ മാത്രമാണോ ഉറങ്ങാറ്?

Anonymous said...

നിലാവോ നിലാവിണ്റ്റെ മകളോ??? Jyothi

Seema said...

വാക്കുകളുടെ ശക്തി ഞാന്‍ ദെവസെനയിലൂദെ മനസ്സിലാക്കുന്നു... അറിഞ്ഞാസ്വതിക്കുന്ന കവിതകളുടെ കൂട്ടത്തില്‍ ദേവസേനയുടെ കവിതയും...ഇതു ഹൃദയത്തില്‍ തൊടുന്നു...